നെതർലൻഡ്‌സിനെതിരെ ജയവുമായി ജർമ്മനി : ബെൽജിയത്തെ കീഴടക്കി ഫ്രാൻസ് :ഇസ്രായേലിനെതിരെ വിജയവുമായി ഇറ്റലി | UEFA Nations League
യുവേഫ നേഷൻസ് ലീഗിൽ കരുത്തന്മാരുടെ പോരാട്ടത്തിൽ നെതർലൻഡ്‌സിനെതിരെ ജയവുമായി ജർമ്മനി. മിഡ്‌ഫീൽഡർ ജാമി ലെവലിംഗ് നേടിയ ഒരു ഗോളിനായിരുന്നു ജർമനിയുടെ ജയം. വിജയത്തോടെ ജർമ്മനി നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇടം നേടി.രണ്ട് ജർമ്മനി അരങ്ങേറ്റക്കാരിൽ ഒരാളായ 23 കാരനായ ലെവലിംഗ് രണ്ടാം മിനിറ്റിൽ പന്ത് വലയിലെത്തിച്ചെങ്കിലും അദ്ദേഹത്തിൻ്റെ ശ്രമം ഓഫ്‌സൈഡ് ആയി. ഒരു കോർണർ ശരിയായി ക്ലിയർ ചെയ്യുന്നതിൽ ഡച്ചുകാർ പരാജയപ്പെട്ടതിനെത്തുടർന്ന് 64 ആം മിനുട്ടിൽ ലെവലിംഗ് ജർമനിയുടെ വിജയ ഗോൾ നേടി.നാല് മത്സരങ്ങളിൽ നിന്ന് 10 പോയിൻ്റുമായി ജർമ്മനി ഒന്നാം സ്ഥാനത്താണ്, അവസാന എട്ടിൽ സ്ഥാനം ഉറപ്പിച്ചു.അഞ്ച് പോയിൻ്റ് നേടിയ നെതർലൻഡ്‌സ് രണ്ടാം സ്ഥാനത്താണ്.
ബ്രസൽസിൽ നടന്ന ലീഗ് എ ഗ്രൂപ്പ് 2 പോരാട്ടത്തിൽ ആതിഥേയരായ ബെൽജിയത്തിനെതിരെ 2-1ന് ജയിച്ച് ഫ്രാൻസ് . ഫ്രാൻസിനായി സ്‌ട്രൈക്കർ റാൻഡൽ കോലോ മുവാനി ഇരട്ട ഗോളുകൾ നേടി. ആദ്യ പകുതിയിൽ തന്നെ മുന്നിലെത്താനുള്ള അവസരം ബെൽജിയം പാഴാക്കിയിരുന്നു.ടൈൽമാൻസ് തൻ്റെ സ്പോട്ട് കിക്ക് ക്രോസ്ബാറിന് മുകളിലൂടെ അടിച്ചുകളഞ്ഞു.35 ആം മിനുട്ടിൽ വൗട്ട് ഫെയ്‌സിന്റെ ഹാൻഡ്‌ബോളിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മുവാനി ഫ്രാൻസിന് ലീഡ് നേടിക്കൊടുത്തു.
എന്നാൽ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ തിമോത്തി കാസ്‌റ്റാഗ്‌നെയുടെ ക്രോസ് വലയിലെത്തിച്ച് ഓപ്പൺഡ ബെൽജിയത്തെ ഒപ്പമെത്തിച്ചു.62-ാം മിനിറ്റിൽ ലൂക്കാസ് ഡിഗ്‌നെയുടെ ക്രോസിൽ കൊളോ മുവാനി ഹെഡ്ഡറിലൂടെ ഫ്രാൻസിന് ലീഡ് നേടിക്കൊടുത്തു. 76 ആം മിനുട്ടിൽ ഔറേലിയൻ ചൗമേനി രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായെങ്കിലും ഫ്രാൻസ് ലീഡിൽ പിടിച്ചുനിന്നു.നാല് കളികളിൽ നിന്ന് 10 പോയിൻ്റുമായി ഇറ്റലി ഗ്രൂപ്പിൽ ഒന്നാമതും ഫ്രാൻസ് ഒമ്പത് പോയിൻ്റുമായി രണ്ടാമതുമാണ്. ബെൽജിയത്തിന് നാല് പോയിൻ്റും ഇസ്രായേലിന് പൂജ്യവുമാണ്. ആദ്യ രണ്ട് സ്ഥാനക്കാർ അടുത്ത വർഷം മാർച്ചിൽ നടക്കുന്ന ക്വാർട്ടറിലേക്ക് യോഗ്യത നേടും.
നേഷൻസ് ലീഗിൽ ഇസ്രായേലിനെതിരെ സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം നേടി ഇറ്റലി. ഇറ്റലിക്ക് വേണ്ടി ഡിഫൻഡർ ജിയോവാനി ഡി ലോറെൻസോ ഇരട്ട ഗോളുകൾ നേടി.ജയത്തോടെ മൂന്നാമതുള്ള ബെൽജിയത്തെ 2-1ന് തോൽപ്പിച്ച ഫ്രാൻസിനേക്കാൾ 10 പോയിൻ്റുമായി ഇറ്റലിയെ ലീഗ് എ ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനത്ത് നിലനിർത്തി. അടുത്ത റൗണ്ടിൽ സ്ഥാനം ഉറപ്പിക്കാൻ ഇറ്റലിക്ക് ശേഷിക്കുന്ന രണ്ട് ഗ്രൂപ്പ് ഗെയിമുകളിൽ നിന്ന് കുറഞ്ഞത് ഒരു പോയിൻ്റെങ്കിലും വേണം.
41-ാം മിനിറ്റിൽ സ്ട്രൈക്കർ മാറ്റിയോ റെറ്റെഗുയി നേടിയ ഗോളിൽ ഇറ്റലി മുന്നിലെത്തി.ഇടവേളയ്ക്ക് ശേഷം ജിയാകോമോ റാസ്‌പഡോറിയുടെ ഫ്രീകിക്കിൽ നിന്ന് ഡി ലോറെൻസോ ഹെഡറിലൂടെ രണ്ടാം ഗോൾ നേടി.66-ാ ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് മുഹമ്മദ് അബു ഫാനി ഇസ്രയേലിനായി ഒരു ഗോൾ മടക്കി. 72 ആം മിനുട്ടിൽ ഡേവിഡ് ഫ്രാട്ടെസി ഇറ്റലിയുടെ മൂന്നാം ഗോളും 79 ആം മിനുട്ടിൽ ഡി ലോറെൻസോ നാലാം ഖഗോളും നേടി.