‘ഞാൻ മെസ്സിയോട് ആവശ്യപ്പെടുന്ന ഒരേയൊരു കാര്യം കഴിയുന്നിടത്തോളം കളിച്ചുകൊണ്ടിരിക്കുക എന്നതാണ്’ : ലയണൽ സ്കെലോണി | Lionel Messi
ബൊളീവിയയ്ക്കെതിരായ ടീമിൻ്റെ 6-0 വിജയത്തിന് ശേഷം അർജൻ്റീന ദേശീയ ടീം കോച്ച് ലയണൽ സ്കലോനി തൻ്റെ കളിക്കാരെ കുറിച്ച് സംസാരിച്ചു.സൂപ്പര്‍ താരം ലയണല്‍ മെസി ഹാട്രിക്കും രണ്ട് അസിസ്റ്റുമായി മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബൊളീവിയയ്ക്കെതിരെ ഹാട്രിക്ക് നേടിയതോടെ അര്‍ജന്റീനയ്ക്കായി 10 ഹാട്രിക്കുകള്‍ നേടിയ റെക്കോഡും മെസി സ്വന്തമാക്കി.
മത്സരത്തില്‍ ലൗട്ടാരോ മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരും അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടു. മത്സരത്തിന് ശേഷം പരിശീലകൻ ലയണൽ സ്കെലോണി മെസ്സിയെ പ്രശംസിക്കുകയും ദേശീയ ടീമിനൊപ്പം തുടരണമെന്നും ആവശ്യപ്പെട്ടു.”ഞാൻ അവനോട് ആവശ്യപ്പെടുന്ന ഒരേയൊരു കാര്യം അവന് കഴിയുന്നിടത്തോളം കളിച്ചുകൊണ്ടിരിക്കുക എന്നതാണ്.അദ്ദേഹത്തെ ഫുട്ബോൾ മൈതാനത്ത് കാണുന്നത് സന്തോഷകരമാണ്”ലയണൽ സ്കലോനി തൻ്റെ ടീമിൻ്റെ സൂപ്പർ താരത്തെ കാണുന്നതിൻ്റെ സന്തോഷം പങ്കുവെക്കുകയും മെസ്സി ദേശീയ ടീമിൽ എത്രനാൾ കളിക്കുമെന്ന ചോദ്യത്തിന് മറുപടി പറഞ്ഞു.
🗣️ Lionel Scaloni on Lionel Messi: “The only thing I ask of him is that he plays as long as he can, because it is a pleasure to watch him.” 🫶🇦🇷 pic.twitter.com/ZrU9BHCodQ
— Football Tweet ⚽ (@Football__Tweet) October 16, 2024
“എൻ്റെ ഭാവിയെക്കുറിച്ച് ഞാൻ തീയതിയോ സമയപരിധിയോ നിശ്ചയിച്ചിട്ടില്ല.ഞാൻ ഇതെല്ലാം ആസ്വദിക്കുകയാണ്. ഞാൻ എന്നത്തേക്കാളും കൂടുതൽ വികാരാധീനനാണ്, ജനങ്ങളിൽ നിന്ന് എല്ലാ സ്നേഹവും സ്വീകരിക്കുന്നു, കാരണം ഇവ എൻ്റെ അവസാന ഗെയിമുകളാകുമെന്ന് എനിക്കറിയാം” മത്സരശേഷം മെസ്സി പറഞ്ഞു
2026 ലോകകപ്പ് യോഗ്യത പോരാട്ടങ്ങളില്‍ 10 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 22 പോയിന്റുള്ള അര്‍ജന്റീനയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 10 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുള്ള കൊളംബിയ രണ്ടാം സ്ഥാനത്തും 16 പോയിന്റുള്ള ഉറുഗ്വെ മൂന്നാം സ്ഥാനത്തുമാണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുള്ള ബ്രസീല്‍ ഗോള്‍ വ്യത്യാസത്തില്‍ നാലാം സ്ഥാനത്താണ്.