ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ലോക ചാമ്പ്യന്മാരായ അർജന്റീന | FIFA Ranking

ഒക്ടോബറിലെ അന്താരാഷ്ട്ര ജാലകത്തിൽ ഫിഫ ലോകകപ്പ്,CAF ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് യോഗ്യത ,നേഷൻസ് ലീഗ്,സൗഹൃദ മത്സരങ്ങളും അടക്കം 175 മത്സരങ്ങൾ കളിച്ചു. ഇതിനു ശേഷം പുറത്ത് വന്ന ഫിഫ റാങ്കിങ്ങിൽ ലോക ചാമ്പ്യന്മാരായ അർജന്റീന 1883.5 പോയിൻ്റുമായി ഒന്നാം സ്ഥാനം നിലനിർത്തി.

ഫ്രാൻസ്(1859.85), യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയിൻ(1844.33), ഇംഗ്ലണ്ട്1807.83) എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ.അഞ്ച് തവണ ലോക ചാമ്പ്യനായ ബ്രസീൽ(1784.37) അഞ്ചാം സ്ഥാനത്താണ്. ബെൽജിയം ആറാം സ്ഥാനം നിലനിർത്തിയപ്പോൾ പോർച്ചുഗൽ ഒരു സ്ഥാനം മുകളിലോട്ട് കയറി ഏഴാം സ്ഥാനത്തെത്തി.ഇന്ത്യ ഒരു സ്ഥാനം കയറി 125-ാം സ്ഥാനത്തെത്തി.നേഷൻസ് ലീഗിൽ ബെൽജിയവുമായുള്ള 2-2 സമനിലയ്ക്കും ഇസ്രായേലിനെതിരെ 4-1 ന് ജയിച്ചതിനും ശേഷം ഇറ്റലി ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നു.

സെപ്റ്റംബറിലെ അവരുടെ മുൻ പത്താം സ്ഥാനത്തിൽ നിന്ന് ഒരു സ്ഥാനം ഉയർന്നു. കൊളംബിയയെ പിന്തള്ളിയാണ് ഇറ്റലി ഒമ്പതാം സ്ഥാനത്തെത്തിയത്. ബെൽജിയത്തിനും ഫ്രാൻസിനുമെതിരായ മത്സരങ്ങൾക്കായി നവംബറിൽ നേഷൻസ് ലീഗ് മത്സരത്തിൽ ഇറ്റലി തിരിച്ചെത്തും, ഇത് ഫിഫ റാങ്കിംഗിൽ വീണ്ടും ഉയരാൻ മറ്റൊരു അവസരം നൽകും.മൊറോക്കോ ഒരു സ്ഥാനം മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തെത്തി.

ഫിഫ – മികച്ച 10 ടീമുകൾ

  1. അർജൻ്റീന
  2. ഫ്രാൻസ്
  3. സ്പെയിൻ
  4. ഇംഗ്ലണ്ട്
  5. ബ്രസീൽ
  6. ബെൽജിയം
  7. പോർച്ചുഗൽ
  8. നെതർലാൻഡ്സ്
  9. ഇറ്റലി
  10. കൊളംബിയ
Rate this post