‘എൻ്റെ കളിക്കാരെ വിമർശിക്കാനല്ല ഞാൻ ഇവിടെ വന്നത്’ : പരാഗ്വേയോടുള്ള അർജന്റീനയുടെ തോൽവിയെക്കുറിച്ച് ലയണൽ സ്കെലോണി | Argentina

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അര്ജന്റീന തോല്‍വി വഴങ്ങിയിരുന്നു . സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പരാഗ്വയുടെ മുന്നില്‍ 1-2 എന്ന സ്‌കോറിനായിരുന്നു ലോക ചാമ്പ്യന്‍മാര്‍ തോറ്റത് .11-ാം മിനുട്ടിൽ ലൗതാരോ മാർട്ടിനസിലൂടെ അർജന്‍റീനയായിരുന്നു ആദ്യം ലീഡ് നേടിയത്. പരാഗ്വ രണ്ട് ഗോൾ തിരിച്ചടിച്ച് ജയം കൊയ്യുകയായിരുന്നു.

19-ാം മിനുട്ടിൽ അന്‍റോണി സനാബ്രിയയില്‍ നേടിയ ഗോളിൽ പരാഗ്വേ ഒപ്പമെത്തി.രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച ഫ്രീകിക്കിൽനിന്ന് പരാഗ്വ വിജയഗോള്‍ സ്വന്തമാക്കി. ഒമർ അൽദർതെയായിരുന്നു ടീമിന്‍റെ രണ്ടാംഗോൾ നേടിയത്.പരാഗ്വേയ്‌ക്കെതിരെ തോറ്റതിന് ശേഷം ലയണൽ സ്‌കലോനി ടീമിനെക്കുറിച്ച് സംസാരിച്ചു.“എൻ്റെ കളിക്കാരെ വിമർശിക്കാനല്ല ഞാൻ ഇവിടെ വന്നത്, അവരെ പിന്തുണയ്ക്കാനാണ് ഞാൻ ഇവിടെയുള്ളത്. അതൊരു സങ്കീർണ്ണമായ മത്സരമായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.മുന്നോട്ട് പോകാൻ ഞങ്ങൾ ഇവിടെയുണ്ട്,നിരവധി പുതിയ കളിക്കാർക്ക് ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു” ലയണൽ സ്‌കലോനി പറഞ്ഞു.

“ആദ്യ പകുതിയിൽ ഞങ്ങൾ നല്ല കളിയാണ് കളിച്ചത്.രണ്ടാം പകുതിയുടെ തുടക്കത്തിലെ ഗോൾ എല്ലാം ബുദ്ധിമുട്ടാക്കി.നന്നായി പ്രതിരോധിച്ച എതിരാളിയെ അഭിനന്ദിക്കണം.ഞങ്ങൾ കളിക്കുകയാണ്, ശരിയായ പാതയിൽ തിരിച്ചെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ടീം എപ്പോഴും ശ്രമിക്കുന്നു, എല്ലായ്‌പ്പോഴും മത്സരങ്ങളിൽ മികച്ചത് നൽകുന്നു.കളിക്കാർ ഒരു പന്ത് വിട്ടുകൊടുക്കില്ല. അതിനുശേഷം, ഞങ്ങൾക്ക് നന്നായി ചെയ്യാൻ കഴിയുന്നത് ഞങ്ങൾ വിശകലനം ചെയ്യും” സ്കെലോണി കൂട്ടിച്ചേർത്തു.ചൊവ്വാഴ്ച പെറുവിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തെക്കുറിച്ചും സ്കലോനി സംസാരിച്ചു.

“പെറു തികച്ചും വ്യത്യസ്തമായ ഒരു എതിരാളിയായിരിക്കും, പക്ഷേ അവർക്കും അവരുടെ ബുദ്ധിമുട്ടുകൾ ഉണ്ട്. ഞങ്ങൾ നന്നായി തയ്യാറെടുക്കാൻ പോകുകയാണ്, ഞങ്ങളുടെ ആരാധകർക്ക് നല്ലൊരു സമയം നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്”.11 മത്സരത്തിൽനിന്ന് 22 പോയിന്‍റുമായി അർജന്‍റീന തന്നെയാണ് പട്ടികയിൽ ഒന്നാമത്. 16 പോയിന്‍റുമായി പരാഗ്വ ആറാം സ്ഥാനത്തുമുണ്ട്.

Rate this post