പിക്വെയെ തൊടാനാവില്ല, പക്ഷെ ബുസ്ക്കെറ്റ്സിന്റെ ഭാവി തുലാസിൽ.
ബാഴ്സലോണ പരിശീലകൻ കൂമാൻ വളരെ വലിയ വേഗത്തിലാണ് ബാഴ്സയിൽ കരുക്കൾ നീക്കി തുടങ്ങിയിരിക്കുന്നത്. ചുമതലയേറ്റ ഉടനെ തന്നെ അദ്ദേഹം സൂപ്പർ താരം ലയണൽ മെസ്സിയെ സന്ദർശിച്ചിരുന്നു. മെസ്സി തന്റെ ആശങ്കകളെ പറ്റി കൂമാനുമായി പങ്കുവെച്ചിരുന്നു. തുടർന്ന് ടീമിലെ ഓരോ അംഗത്തെയും കൂമാൻ നേരിട്ട് ബന്ധപ്പെട്ടു. സൂപ്പർ താരമായ ലൂയിസ് സുവാരസിന് തന്റെ ടീമിൽ ഇടമില്ലെന്നും കൂമാൻ താരത്തെ അറിയിച്ചിരുന്നു. അതേസമയം ഫിലിപ്പെ കൂട്ടീഞ്ഞോയോട് ബാഴ്സയിലേക്ക് മടങ്ങി വരാൻ ആവിശ്യപ്പെടുകയും ബാഴ്സയിൽ സ്ഥിരസാന്നിധ്യം ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
Pique untouchable, Busquets loses status https://t.co/hhgMBYz2F7
— SPORT English (@Sport_EN) August 25, 2020
എന്നാലിപ്പോൾ മറ്റു രണ്ട് പേരുടെ ഭാവി കൂടി കൂമാൻ നിശ്ചയിട്ടുണ്ട്. സൂപ്പർ താരങ്ങളായ സെർജിയോ ബുസ്ക്കെറ്റ്സ്, ജെറാർഡ് പിക്വേ എന്നീ രണ്ട് താരങ്ങളുടെ കാര്യത്തിലാണ് കൂമാൻ തീരുമാനം എടുത്തത്. ക്ലബിന്റെ പുരോഗതിക്ക് വേണ്ടി ക്ലബ് വിടാൻ സന്നദ്ധത അറിയിച്ച താരമാണ് പിക്വേ. മറുഭാഗത്തുള്ള ബുസ്ക്കെറ്റ്സ് ആവട്ടെ ഒട്ടേറെ കാലം ബാഴ്സയിലെ സ്ഥിരസാന്നിധ്യവുമാണ്. എന്നാൽ പിക്വേയെ വിടാൻ ഒരുദ്ദേശവുമില്ല എന്നാണ് കൂമാന്റെ നിലപാട്. മറുഭാഗത്തുള്ള ബുസ്ക്കെറ്റ്സിന് ഇപ്രാവശ്യം ചിലപ്പോൾ മറ്റൊരു ക്ലബ് കണ്ടെത്തേണ്ടിയും വന്നേക്കും.
സ്പാനിഷ് പബ്ലികേഷൻ ആയ സ്പോർട്ട് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴും ടീമിന്റെ കീ പ്ലയെർ ആവാൻ പിക്വേക്ക് കഴിയും എന്നാണ് കൂമാന്റെ വിശ്വാസം. പിക്വേയുടെ നേതൃത്വപാടവം ടീമിന് ആവിശ്യമുണ്ട് എന്നാണ് കൂമാൻ വിശ്വസിക്കുന്നത്. മാത്രമല്ല ഡിഫൻസിൽ പിക്വേയുടെ പരിചയസമ്പത്ത് ബാഴ്സക്ക് ആവിശ്യമുണ്ടെന്നും കൂമാൻ കരുതുന്നു. എന്നാൽ ബുസ്കെറ്റ്സിന്റെ കാര്യത്തിൽ അങ്ങനെയല്ല. ടീമിന്റെ മിഡ്ഫീൽഡിൽ കൂടുതൽ പ്രാധാന്യം ഡിജോങിന് നൽകാൻ ആണ് കൂമാന്റെ തീരുമാനം. കൂടാതെ ലോണിൽ ആയിരുന്ന കൂട്ടീഞ്ഞോയെ കൂമാൻ തിരികെ വിളിച്ചിട്ടുമുണ്ട്. കൂടാതെ ആർതറിന്റെ പകരക്കാരനായി എത്തുന്ന പ്യാനിക്കിനും കൂടുതൽ അവസരങ്ങൾ നൽകാൻ ആണ് കൂമാൻ ആലോചിക്കുന്നത്. കൂടാതെ ഡോണി വാൻ ഡി ബീക്ക്, വിനാൾഡം എന്നിവർ ലക്ഷ്യങ്ങൾ ആണ്. ഇതിനാൽ തന്നെ മധ്യനിരയിൽ ഇനി ബുസ്ക്കെറ്റ്സിന്റെ സേവനം ബാഴ്സക്ക് ആവിശ്യം വന്നേക്കില്ല എന്നാണ് കൂമാൻ അറിയിച്ചത്.
Koeman has already told Piqué that he‘ll still be a leader in defense. He wants him to have maximum commitment & help set a 'new fire' to get a good atmosphere in the dressing room. Busquets will stay but id no longer a fixed starter.
— Goal Digger (@GoalDiggerFCB) August 25, 2020
(tjuanmarti -Sport) pic.twitter.com/OK8vblaIy0