❝ഇതിഹാസങ്ങൾ പാരിസിൽ കണ്ടുമുട്ടിയപ്പോൾ ,ഓടിയെത്തി കെട്ടിപിടിച്ച് മെസ്സി❞
ചാമ്പ്യന്‍സ് ലീഗിലെ പിഎസ്ജിയുടെ മത്സരത്തിന് മുന്‍പ് മെസിയെ കാണാന്‍ ഒരു ഇതിഹാസ താരം എത്തിയിരുന്നു. പ്രിയതാരത്തെ കണ്ടയുടനെ അടുത്തേക്ക് ഓടിയെത്തി കെട്ടിപ്പിടിക്കുകയായിരുന്നു മെസി. റൊണാള്‍ഡിഞ്ഞോയാണ് ഇവിടെ മെസിക്ക് സര്‍പ്രൈസ് നല്‍കി എത്തിയത്. ലെയ്പ്‌സിഗിന് എതിരായ മത്സരത്തിന് മുന്‍പ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുമ്പോഴാണ് പിച്ച്‌സൈഡില്‍ പരിചിതമായൊരു മുഖം മെസി ശ്രദ്ധിച്ചത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തിയ നിമിഷം ആരാധകര്‍ക്കും കൗതുകമായി. ബാഴ്‌സയിലേക്ക് എത്തുന്നതിന് മുന്‍പ് റൊണാള്‍ഡിഞ്ഞോ പിഎസ്ജിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ബാഴ്‌സയില്‍ മെസിക്കൊപ്പം മൂന്നര കൊല്ലമാണ് റൊണാള്‍ഡിഞ്ഞോ പന്ത് തട്ടിയത്. റൊണാള്‍ഡിഞ്ഞോയുടെ കീഴില്‍ പന്ത് തട്ടിയ മെസി അദ്ദേഹത്തിന് പിന്നാലെ 10ാം നമ്പര്‍ ജേഴ്‌സിയും സ്വന്തമാക്കി. ലയണൽ മെസ്സിയും റൊണാൾഡീഞ്ഞോയും ബാഴ്‌സലോണയിൽ തിളങ്ങുന്ന കരിയർ നേടി. 2003 ൽ ബാഴ്‌സലോണയിലേക്ക് പോകുന്നതിനുമുമ്പ് തന്റെ കരിയറിന്റെ തുടക്കത്തിൽ പിഎസ്‌ജിക്കായി ചില അത്ഭുതകരമായ പ്രകടനങ്ങൾക്ക് ശേഷം റൊണാൾഡീഞ്ഞോ പ്രശസ്തിയിലേക്ക് ഉയർന്നു വന്നത്.
Lionel Messi and Ronaldinho at Parc des Princes #PSGRBL
— Elijah Kyama (@ElijahKyama) October 19, 2021
GOAT x GOAT ❤ pic.twitter.com/ST1PSdKTBN
Moment when Messi ran off the pitch to go hug Ronaldinho. 😊pic.twitter.com/Rg9Xsry7xV
— Fuegoleon (@Waffirian_) October 19, 2021
ഇന്നലെ ലെയ്പ്സിഗിന് എതിരെ എംബാപ്പെ 9ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തി. എന്നാല്‍ 28ാം മിനിറ്റിലും 57ാം മിനിറ്റിലും ലെയ്പ്സിഗ് ഗോള്‍ നേടി പിഎസ്ജിയെ സമ്മര്‍ദത്തിലാക്കി. 1-2ന് പിന്നിട്ട് നിന്ന പിഎസ്ജിയെ 67ാം മിനിറ്റിലെ ഗോളിലൂടെ മെസി ഒപ്പം എത്തിച്ചു. 74ാം മിനിറ്റില്‍ പിഎസ്ജിയുടെ ജയം ഉറപ്പിച്ച് മെസിയുടെ പെനാല്‍റ്റി ഗോളും.അവസാന മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി എംബാപ്പെ നഷ്ടപ്പെടുത്തി. എങ്കിലും ജയം പിടിച്ചതോടെ ഗ്രൂപ്പ് എയില്‍ ഏഴ് പോയിന്റുമായി പിഎസ്ജി ഒന്നാമത് എത്തി. മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ഒരു പോയിന്റ് മുകളിലാണ് പിഎസ്ജി ഇപ്പോള്‍.