മറഡോണ കപ്പ് : ബാഴ്സലോണയും ബൊക്ക ജൂനിയേഴ്സും സൗദിയിൽ ഏറ്റുമുട്ടുന്നു
ലോക ഫുട്ബോളിൽ ഒരു ആമുഖം ആവശ്യമില്ലാത്ത താരമാണ് ഡീഗോ അർമാൻഡോ മറഡോണ.ബൊക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപോളി തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ച താരം 1986 ലെ ലോകകപ്പ് ജേതാവ് കൂടിയാണ്. ഫുട്ബോൾ ഇതിഹാസം കഴിഞ്ഞ നവംബറിൽ 60 വയസ്സുള്ളപ്പോൾ ലോകത്തോട് വിട പറയുകയും ചെയ്തു. ഇതിഹാസത്തോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ രണ്ട് മുൻ ക്ലബ്ബുകളായ ബാഴ്സലോണയും ബൊക്ക ജൂനിയേഴ്സും ഡിസംബർ 14 ന് സൗദി അറേബ്യയിൽ നടക്കുന്ന ‘മറഡോണ കപ്പിൽ’ പരസ്പരം മത്സരിക്കും.
ഡീഗോ മറഡോണ 2020 നവംബർ 25-ന് അന്തരിച്ചത്. അദ്ദേഹത്തെ ആദരിക്കുന്നതിനായി ബൊക്ക ജൂനിയേഴ്സും ബാഴ്സലോണയും തമ്മിലുള്ള മത്സരം 25,000 കാണികളെ ഉൾക്കൊള്ളുന്ന സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ മിർസൂൾ പാർക്കിൽ നടക്കും. രണ്ട് ടീമുകളും മുമ്പ് പത്ത് തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്, അടുത്തിടെ നടന്ന കൂടിക്കാഴ്ച 2018 ലെ ജോവാൻ ഗാംപർ ട്രോഫിയിലാണ്, ബാഴ്സ 3-0ന് വിജയിച്ചു.2020-ൽ രാജ്യം സ്പാനിഷ് സൂപ്പർ കപ്പിന് ആതിഥേയത്വം വഹിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ബാഴ്സ സൗദി അറേബ്യയിൽ കളിക്കുന്നത്.2022 ജനുവരിയിൽ വീണ്ടും ബാഴ്സ സൗദിയിൽ കളിക്കുന്നുണ്ട്.
Barcelona and Boca Juniors will meet in the Maradona Cup in Riyadh, Saudi Arabia, on December 14 for a friendly.
— B/R Football (@brfootball) October 25, 2021
The match will honor the memory of Diego Maradona just over a year after his death. 🙏 pic.twitter.com/LJy0JZgQ1T
ഡീഗോ മറഡോണ 1981/82 സീസണിൽ ആദ്യമായി ബോക ജൂനിയേഴ്സിനായി കളിച്ചത്.മെട്രോപൊളിറ്റാനോ ചാമ്പ്യൻഷിപ്പ് നേടുകയും ലിബർട്ടഡോർസ് കപ്പിന് യോഗ്യത നേടുകയും ചെയ്തു. കളിക്കാരനായി വിരമിക്കുന്നതിന് മുമ്പുള്ള അവസാന രണ്ട് സീസണുകൾ 1995 മുതൽ 1997 വരെ ക്ലബ്ബിലേക്ക് ഒരു തിരിച്ചുവരവ് നടത്തി.1982 മുതൽ 1984 വരെയുള്ള രണ്ട് സീസണുകളിൽ ബാഴ്സലോണയ്ക്കായി കളിച്ച മറഡോണ 58 മത്സരങ്ങൾ കളിച്ചു. ആ കാലയളവിൽ, ഡീഗോ മറഡോണ മൂന്ന് കിരീടങ്ങൾ നേടി, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ്, സ്പാനിഷ് ലീഗ് കപ്പ്. തന്റെ 21 വർഷത്തെ പ്രൊഫഷണൽ കരിയറിൽ 490 ഔദ്യോഗിക ക്ലബ്ബ് ഗെയിമുകൾ കളിച്ചു, 259 ഗോളുകൾ നേടി; അർജന്റീനയ്ക്ക് വേണ്ടി 91 മത്സരങ്ങൾ കളിക്കുകയും 34 ഗോളുകൾ നേടുകയും ചെയ്തു.
A historical match🔥😎
— TURKI ALALSHIKH (@Turki_alalshikh) October 25, 2021
FC Barcelona and Boca Juniors competing over Maradona cup 🏆⚽
Don't miss it on the 14th of Dec ❤️🙏🇸🇦
Legends never die 🙏🏻#RiyadhSeason pic.twitter.com/qr2G0KzXUO
2000 ഡിസംബറിൽ ഡീഗോ മറഡോണയ്ക്ക് ഇരുപതാം നൂറ്റാണ്ടിലെ ഫിഫ പ്ലെയർ അവാർഡ് സംയുക്ത ജേതാവായ ബ്രസീലിന്റെ പെലെയുമായി പങ്കിട്ടു. 2010 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫിഫ ലോകകപ്പിൽ അർജന്റീനയുടെ പരിശീലകന്റെ റോളും അദ്ദേഹം വഹിച്ചു. 2020 നവംബറിലെ നിർഭാഗ്യകരമായ മരണത്തിന് മുമ്പ് അദ്ദേഹം 2019 സെപ്റ്റംബർ മുതൽ പ്രൈമറ ഡിവിഷൻ ക്ലബ് ജിംനാസിയ ഡി ലാ പ്ലാറ്റയുടെ പരിശീലകനായി.