ബെൻസിമ-വിനീഷ്യസ് : “റയൽ മാഡ്രിഡിന്റെ പുതിയ സുവർണ കൂട്ട്കെട്ട്”
2018 ൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റിയൽ മാഡ്രിഡ് വിട്ടതിനു ശേഷം മുന്നേറ്റ നിരയിൽ ബെൻസിമക്ക് മികച്ച പങ്കാളിയെ ലഭിച്ചിരുന്നില്ല. കഴിഞ്ഞ മൂന്നു സീസണുകളിലും റയലിന്റെ മുന്നേറ്റ നിരയുടെ ഭാരമെല്ലാം ഫ്രഞ്ച് സൂപ്പർ താരത്തിന്റെ ചുമലിൽ ആയിരുന്നു.കഴിഞ്ഞ സീസണുകളിൽ കുറെ താരങ്ങൾ റയലിൽ എത്തിയെങ്കിലും ആർക്കും തന്നെ നിലവാരത്തിൽ ഉയരാനും സാധിച്ചില്ല. എന്നാൽ ഈ സീസണിൽ പുതിയ പരിശീലകൻ കാർലോ അൻസെലോട്ടിക്ക് കീഴിൽ പുതിയൊരു മുന്നേറ്റ സഖ്യം രൂപപ്പെട്ടിരിക്കുകയാണ് റയൽ മാഡ്രിഡിൽ.വിനീഷ്യസ് -ബേനസീമ കൂട്ടുകെട്ടിലൂടെ റയലിന് നഷ്ടപ്പെട്ടുപോയ അവരുടെ അക്രമണോൽസുത തിരിച്ചു ലഭിച്ചിരിക്കുകയാണ്.
ഈ സീസണിൽ ഇതുവരെ ഗോളിന് മുന്നിൽ തകർപ്പൻ ഫോമിലുള്ള കരിം ബെൻസെമയുടെയും വിനീഷ്യസ് ജൂനിയറിന്റെയും സംഭാവനകളാണ് റയലിന്റെ കുതിപ്പിന് പിന്നിൽ.ഈ സീസണിൽ തൊടുന്നതെല്ലാം പൊന്നാക്കി മാറ്റിയിരിക്കുകയാണ് ബ്രസീൽ -ഫ്രഞ്ച് സഖ്യം.കഴിഞ്ഞ സീസണിൽ താൻ നിർത്തിയിടത്ത് നിന്ന് തന്നെയാണ് ബെൻസിമ തുടങ്ങിയത്.ലാലിഗ സാന്റാൻഡറിൽ 17 ഗോളുകളുമായി പിച്ചിച്ചി സ്റ്റാൻഡിംഗിലെ നിലവിലെ ലീഡറാണ് ഫ്രഞ്ച് സ്ട്രൈക്കർ.
തന്റെ ആദ്യ പിച്ചിച്ചി ട്രോഫി നേടാനുള്ള മികച്ച അവസരമാണ് ഈ സീസൺ സമ്മാനിക്കുന്നതെന്ന് ബെൻസീമക്ക് അറിയാം.പക്ഷെ മുന്നേറ്റനിരയിൽ തന്റെ പങ്കാളിയായ വിനിഷ്യസിൽ നിന്നും കടുത്ത മത്സരമാണ് നേരിടേണ്ടി വരുന്നത്.ബെൻസെമ ഇന്നലെ ഗോൾ നേടിയതോടെ റയൽ മാഡ്രിഡിന് വേണ്ടി 300ഗോളുകൾ (ആകെ 301)എന്ന നാഴികക്കല്ല് പൂർത്തിയാക്കി. ഈ സീസണിൽ സ്പാനിഷ് ടോപ്പ് ഫ്ലൈറ്റിലെ ഏറ്റവും നിർണായക കളിക്കാരനായി ബെൻസിമ മാറി.
ൽ ലീഗയിൽ ഈ സീസണിലെ സെൻസേഷൻ തന്നെയാണ് വിനീഷ്യസ് ജൂനിയർ. കഴിഞ്ഞ ദിവസം വലൻസിയക്കെതിരെ നേടിയ ഇരട്ട ഗോളുകൾ ഉൾപ്പെടെ 12 ഗോളുകളാണ് താരം ലീഗിൽ അടിച്ചു കൂട്ടിയത്.2018 ലെ വേനൽക്കാലത്ത് ക്ലബ്ബിൽ എത്തിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ചാമ്പ്യൻസ് ലീഗിൽ രണ്ടു ഗോളുകൾ നേടിയ താരം ഈ സീസണിൽ എല്ലാ മത്സരങ്ങളിലുമായി 6 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചു.സ്പാനിഷ് തലസ്ഥാനത്ത് ബ്രസീലിയൻ താരം ഏറ്റവും മികച്ച സീസൺ ആസ്വദിക്കുകയാണ്.
Vinícius Júnior é Craque, primeira coisa boa que o Flamengo fez no mundo. pic.twitter.com/kOgo6t9mBx
— Igor Fernandes (@igor10fernandes) January 8, 2022
നിലവിലെ നിരക്ക് കണക്കിലെടുക്കുമ്പോൾ, ഈ സീസണിൽ ലാലിഗ സാന്റാൻഡറിൽ 25 ഗോളുകൾ നേടാനുള്ള ശ്രമത്തിലാണ് ബ്രസീലിയൻ താരം. കുറഞ്ഞത് 20 ഗോളുകൾ എന്ന മാർക്കാണ് 21 കാരൻ ലക്ഷ്യം വെക്കുന്നത്.തന്റെ റയൽ മാഡ്രിഡ് കരിയറിൽ ഫിനിഷിംഗിന്റെ പേരിൽ സ്ഥിരമായി പരിഹസിക്കപ്പെട്ട ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, ഈ സീസണിൽ അദ്ദേഹം സംശയിക്കുന്നവർ തെറ്റാണെന്ന് തെളിയിക്കുകയാണ് ബ്രസീലിയൻ.