ആർതർ വിവാദം വേറെ തലത്തിലേക്ക്
ആർതറിനെ ബാഴ്സ വിൽക്കാൻ ശ്രമിക്കുന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്ന് സെറ്റിയൻ
ബ്രസീലിയൻ താരമായ ആർതർ മെലോയെ ബാഴ്സലോണ യുവന്റസിനു വിൽക്കാൻ ശ്രമിക്കുന്ന കാര്യം തന്റെ അറിവോടെയല്ലെന്ന് ബാഴ്സലോണ പരിശീലകൻ ക്വിക്കെ സെറ്റിയൻ. ആർതറിന്റെയും ബോസ്നിയൻ താരം പ്യാനിച്ചിന്റെയും ട്രാൻസ്ഫറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെക്കുറിച്ച് സെൽറ്റ വിഗോക്കെതിരായ മത്സരശേഷം പ്രതികരിക്കുകയായിരുന്നു സെറ്റിയൻ.
🗣 — Setién: "The club haven't told me that Arthur is leaving. Arthur must fight, be professional and give everything to the club." pic.twitter.com/9drWSVOdsZ
— Barça Universal (@BarcaUniversal) June 26, 2020
“ആർതർ ടീം വിടുന്ന കാര്യം ബാഴ്സ എന്നെ അറിയിച്ചിട്ടില്ല. അതു സത്യമാണെങ്കിലും സീസൺ അവസാനിക്കുന്നതു വരെ താരം ബാഴ്സക്കൊപ്പം തുടരും. നല്ല ഓർമകൾ നൽകി അദ്ദേഹം വിട പറയുമെന്നാണു കരുതുന്നത്.” സെറ്റിയൻ പറഞ്ഞു.
“ഞാനദ്ദേഹത്തേയും ടീമിനൊപ്പം കണക്കു കൂട്ടുന്നുണ്ട്. സെൽറ്റക്കെതിരെ കളിക്കാനും ആർതറിന് അവസരമുണ്ട്. അഭ്യൂഹങ്ങൾ അദ്ദേഹത്തെ ബാധിക്കില്ലെന്നും മികച്ച പ്രകടനം താരം പുറത്തെടുക്കുമെന്നാണു കരുതുന്നത്.”
ഇന്നു രാത്രി 8.30നാണ് ബാഴ്സ സെൽറ്റയുടെ മൈതാനത്ത് കളിക്കാനിറങ്ങുന്നത്. ലാലിഗ കിരീടം നേടണമെങ്കിൽ റയൽ പോയിൻറ് നഷ്ടപ്പെടുത്തണമെന്ന അവസ്ഥയിലുള്ള ബാഴ്സക്ക് മികച്ച ഫോമിൽ കളിക്കുന്ന സെൽറ്റ കനത്ത വെല്ലുവിളി തന്നെയാണ്.