പിഎസ്ജി: “യൂറോപ്പിലെ ഏറ്റവും താരസമ്പന്നരായ കടലാസിലെ പുലികൾ “
യൂറോപ്പിലെ ഏറ്റവും താരസമ്പന്നമായ ക്ലബ്ബാണ് പിഎസ്ജി.എന്നാൽ ഒരിക്കൽ പോലും അതിന്റെ നിലവാരം കളിക്കളത്തിൽ പുറത്തെടുക്കാത്തവരാണ് ഫ്രഞ്ച് ക്ലബ്. കഴിഞ്ഞ ദിവസം മെസ്സിയുടെ അഭാവത്തിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ ജർമൻ ക്ലബ് ലൈപ്സിഗിനെ നേരിട്ട വമ്പന്മാർ പരാജയത്തിൽ നിന്നും രക്ഷപെടുകയായിരുന്നു. ഒരിക്കൽ പോലും ജർമൻ ടീമിനെതിരെ ആധിപത്യത്തോടെ കളിക്കാൻ പിഎസ്ജി ക്ക് സാധിച്ചില്ല .
സൂപ്പർ താരങ്ങളടങ്ങിയ ഒരു ടീമിനെ മുന്നോട്ട് കൊണ്ട് പോകുവാൻ പലപ്പോഴും പരിശീലകൻ പോച്ചറ്റീനോക്ക് സാധിക്കുന്നില്ല. തന്റെ മുൻ ക്ലബായ ടോട്ടൻഹാമിൽ പയറ്റി തെളിഞ്ഞ പ്രെസ്സിങ് ഗെയിമും എതിരാളികളെ വരിഞ്ഞു കെട്ടുന്ന തന്ത്രങ്ങളൊന്നും പാരിസിൽ നടപ്പിലാക്കാനാവുന്നില്ല. സൂപ്പർ താരങ്ങളോട് തന്റെ വിഷത്തിനു കളിക്കാൻ പോലും പരിശീലകൻ ആവശ്യപ്പെടുന്നില്ല എന്നത് യാഥാർഥ്യമാന്. പാരിസിൽ അർജന്റീനക്കാരൻ രണ്ടു കല്ലുകൾക്കിടയിൽ കുടുങ്ങിയ പോലെയാണ്.
ജർമ്മനിയിൽ കഴിഞ്ഞ രാത്രി അവർ നേടിയ സമനില,ക്ലാസിക്കിൽ മാഴ്സെയ്ലുമായുള്ള സമനില, റെന്നസിനോട് ലീഗ് 1 തോൽവി, ട്രോഫി ഡെസ് ചാമ്പ്യൻസിൽ ലില്ലിനോട് തോറ്റത് എന്നിവ പാരീസ് പോലെയുള്ള ടീമിൽ നിന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല. അവരുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകളും അത്ര ശുഭകരമല്ല. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി അവരുടെ അടുത്ത മത്സരത്തിനായി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോവും , അവിടെ അവർ തോൽക്കുകയാണെങ്കിൽ – ക്ലബ് ബ്രൂഗെ ലെപ്സിഗിനെ തോൽപ്പിക്കുകയും ചെയ്താൽ – രണ്ടാം യോഗ്യതാ സ്പോട്ട് ആരാണെന്ന് തീരുമാനിക്കാൻ അവസാന മത്സരദിനത്തിൽ പാരീസിയൻസും ബ്രൂഗും തമ്മിൽ അപ്രതീക്ഷിതമായ ഒരു മത്സരം നടക്കും.
കഴിഞ്ഞ സോഷ്യൽ മീഡിയയിൽ പ്രചരിക്കുയാണ് ഒരു വിഡിയോയോയിൽ പിഎസ്ജിയുടെ ഇപ്പോഴത്തെ അവസ്ഥ എടുത്തു കാണിക്കുന്നുണ്ട്. ലൈപ്സിഗ് താരം മുഹമ്മദ് സിമാകാൻ സ്വന്തം പകുതിയിൽ നിന്നും മുന്നേറുന്നു എയ്ഞ്ചൽ ഡി മരിയ ആക്രമണാത്മക പ്രസ്സ് നടത്താൻ ശ്രമിച്ചെങ്കിലും പന്തുമായി അദ്ദെഅഹമ് മുന്നേറി പോയി.അപ്പോഴാണ് നെയ്മർ ശ്രദ്ധയാകർഷിക്കുന്നത്.ബ്രസീലിയൻ തന്റെ ബൂട്ട് ക്രമീകരിക്കാൻ കുനിഞ്ഞ്, നിശ്ചലമായി നിൽക്കുകയും സിമാകനെ മിഡ്ഫീൽഡിലേക്ക് സ്വതന്ത്രമായി അയക്കുകയും പന്ത് തടയാൻ നെയ്മറിന്റെ ദയനീയമായ ശ്രമം തന്റെ ടീമിന് പ്രതിരോധത്തിൽ സംഭാവന നൽകുന്നതിൽ അദ്ദേഹം എത്രമാത്രം വിഷമിക്കുന്നുണ്ടെന്ന് കാണിക്കുന്നു. ഇതിൽ നിന്നും കൈലിയൻ എംബാപ്പെയും രക്ഷപെടുന്നില്ല. ലീപ്സിഗിനെ കളിക്കുന്നതിൽ നിന്ന് തടയാൻ കൃത്യമായി ഒന്നും ചെയ്യാതെ അദ്ദേഹം മൈതാന മധ്യത്തിൽ ചുറ്റിത്തിരിയുകയായിരുന്നു.
Look at Neymar 💀
— 𝙈𝙞𝙠𝙚 (@MikeyFR7) November 3, 2021
I'd jump into my TV if a bayern player would do that during the pressing pic.twitter.com/T9jTabjfgz
പിഎസ്ജി യെ കൂടുതലായി വലിക്കുന്നത് മെസ്സിയുടെ ഫോമില്ലായ്മയാണ്. താരം ഇതുവരെയും താളം കണ്ടെത്തിയിട്ടില്ല.പാരീസിലേക്ക് മാറുന്നതിന്റെ സാംസ്കാരിക ആഘാതം 34 കാരനെയും കുടുംബത്തെയും അവർ പ്രതീക്ഷിച്ചതിലും കൂടുതൽ ബാധിച്ചതായി തോന്നുന്നു, ബാഴ്സലോണയുടെ തെക്ക്, ഒരു ചെറിയ ഡ്രൈവ് കാസ്റ്റൽഡെഫെൽസിൽ അദ്ദേഹം ജീവിച്ച താരതമ്യേന ശാന്തമായ ജീവിതത്തിൽ നിന്ന് പെട്ടെന്നുള്ള പറിച്ചു നടൽ താരത്തിന്റെ കളിയെയും ബാധിച്ചു. തന്റെ നീക്കത്തെക്കുറിച്ച് മെസ്സിക്ക് ഇതിനകം തന്നെ രണ്ടാമത്തെ ചിന്തയുണ്ടെന്ന് വ്യക്തമാണ്, അവൻ എത്രത്തോളം അസന്തുഷ്ടമായ മാനസികാവസ്ഥയിൽ ആയിരിക്കുന്നുവോ അത്രയും കാലം മെസ്സിയുടെ പ്രകടനങ്ങളെയും ടീമിന്റെ പ്രകടനങ്ങളെയും ബാധിക്കും. പരിക്കുകളും ഒരു പരിധി വരെ മെസ്സിയെ പിന്നോട്ടടിക്കുന്നു .