കേരള ബ്ലാസ്റ്റേഴ്സ് vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് : ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം വിജയം മാത്രം
ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ ഖജയം തേടി കേരള ബ്ലാസ്റ്റർസ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ആദ്യ മത്സരത്തിൽ എടികെ മോഹൻ ബാഗാനോടേറ്റ തോൽവിയിൽ നിന്നും തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്.കഴിഞ്ഞയാഴ്ച ബെംഗളൂരു എഫ്സിയോട് 2-4ന് പരാജയപ്പെട്ടാണ് നോർത്ത് ഈസ്റ്റ് വരുന്നത്. ഒരു ജയം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ ലക്ഷ്യം.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അവരുടെ അവസാന ഒമ്പത് ഐഎസ്എൽ മത്സരങ്ങളിൽ വിജയിച്ചിട്ടില്ല.ഈ വർഷം ആദ്യം ജനുവരിൽ ബെംഗളുരു എഫ്സിക്കെതിരെ നേടിയ വിജയത്തിനു ശേഷം ഐ എസ് എല്ലിൽ ഒരു ജയം കേരള ബ്ലാസ്റ്റേഴ്സിന്റെ പേരിൽ ഇല്ല. എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ പരിക്കേറ്റ് മടങ്ങിയ മലയാളി താരം കെ പി രാഹുലിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവും. രാഹുലിന് നാല് മുതല്‍ ആറാഴ്ച വരെ വിശ്രമം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആദ്യ മത്സരത്തില്‍ സഹല്‍ അബ്ദുള്‍ സമദിന്റെ ഗോളിന് വഴിയൊരുക്കിയത് രാഹുലിന്റെ അസിസ്റ്റായിരുന്നു. എന്നാല്‍ ഗോളവസരം ഒരുക്കിയതിന് പിന്നാലെ തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ രാഹുല്‍ ഗ്രൗണ്ട് വിട്ടു. തുടര്‍ പരിശോധനകളില്‍ പരിക്കിന്റെ ഗൗരവം വ്യക്തമാവുകയായിരുന്നു.
മോഹൻ ബഗാനെതിരെ പ്രതിരോധ നിരയുടെ പിഴവുകളാണ് ടീമിന് തിരിച്ചടിയായത്. ഇതുകൊണ്ടുതന്നെ പിഴവുകള്‍ തിരുത്തി മുന്നേറുകയാവും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
മലയാളി താരങ്ങള്‍ നിറഞ്ഞ നോര്‍ത്ത് ഈസ്റ്റിനെതിരായ പോരാട്ടം ബ്ലാസ്റ്റേഴ്സിന് കേരളപ്പോര് കൂടിയാവും. ആറ് മലയാളി താരങ്ങളാണ് നോര്‍ത്ത് ഈസ്റ്റ് ടീമില്‍ ഉള്ളത്. മിര്‍ഷാദ് മിച്ചു, മാഷൂര്‍ ഷെരീഫ്, ജെസ്റ്റിന് ജോര്‍ജ്, മുഹമ്മദ് ഇര്‍ഷാദ്, വി പി സുഹൈര്‍, ഗനി മുഹമ്മദ് നിഗം എന്നിവരാണ് ടീമിലെ മലയാളികള്‍. ഇന്ത്യന്‍ പരിശീലകന് ഖാലിദ് ജമീലിന് കീഴിലാണ് നോര്‍ത്ത് ഈസ്റ്റ് കളിക്കുന്നത്. മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഈ സീസണിൽ കളിക്കളത്തിൽ അണിനിരക്കാൻ സാധിക്കുന്ന പരമാവധി മലയാളി താരങ്ങൾ കളത്തിലിറങ്ങാൻ സാധ്യതയുള്ള ആദ്യ മത്സരമാകുമത് എന്നതാണ്. അതുകൊണ്ടു തന്നെ ഉദഘാടന മത്സരത്തോളത്തോളം തന്നെ കേരളത്തിലെ ആരാധകർക്ക പ്രിയപ്പെട്ട മത്സരമായിത് മാറും.
ഇരുടീമുകളും ആകെ 14 തവണ മുഖാമുഖം വന്നപ്പോൾ അഞ്ചെണ്ണം കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് നാലെണ്ണം മാത്രമേ നേടാനായുള്ളൂ. മറ്റ് അഞ്ച് മത്സരങ്ങളും സമനിലയിൽ അവസാനിച്ചു.കഴിഞ്ഞ സീസണിലെ ആദ്യ ഏറ്റുമുട്ടൽ 2-2 സമനിലയിൽ അവസാനിച്ചു.സെർജിയോ സിഡോഞ്ചയും ഗാരി ഹൂപ്പറും ലക്ഷ്യംകണ്ടപ്പോൾ ബ്ലാസ്റ്റേഴ്സ് 2-0ന് ലീഡ് നേടിയെങ്കിലും ക്വേസി അപ്പിയയുടെയും ഇദ്രിസ സിലയുടെയും ഗോളുകൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സമനില നേടിക്കൊടുത്തു. രണ്ടാം പാദത്തിൽ വി പി സുഹൈറും അപുയ റാൾട്ടെയും ചേർന്ന് വലകുലുക്കിയ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപെട്ടു.
The message is clear! 👊🏼@ivanvuko19 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/SSWpTIfpF9
— K e r a l a B l a s t e r s F C (@KeralaBlasters) November 24, 2021
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്: സുഭാഷിഷ് റോയ് ചൗധരി, പ്രൊവത് ലക്ര, ജെസ്റ്റിൻ ജോർജ്, ഹെർണാൻ സാന്റാന, ഗുർജിന്ദർ കുമാർ, ലാൽഡൻമാവിയ റാൾട്ടെ, ഖസ്സ കാമറ, ഫെഡറിക്കോ ഗല്ലേഗോ, റോച്ചാർസെല, ദെഷോൺ ബ്രൗൺ, വിപി സുഹൈർ.
കേരള ബ്ലാസ്റ്റേഴ്സ്: അൽബിനോ ഗോമസ്, ഹർമൻജോത് സിംഗ് ഖബ്ര, മാർക്കോ ലെസ്കോവിച്ച്, ബിജോയ് വർഗീസ്, ജെസൽ കാർനെറോ, പ്രശാന്ത് കെ, അഡ്രിയാൻ ലൂണ, ജീക്സൺ സിംഗ്, സഹൽ അബ്ദുൾ സമദ്, ജോർജ് പെരേര ഡയസ്, അൽവാരോ വാസ്ക്വസ്.