ബാഴ്സലോണ ഡിഫൻഡറെ വോൾവ്സിന് വേണം.
ഈ വരുന്ന സീസണിന് മുന്നോടിയായി ഒരുപിടി താരങ്ങളെ തങ്ങൾ ഒഴിവാക്കുമെന്ന് ബാഴ്സലോണ പ്രഖ്യാപിച്ചിരുന്നു. ടീമിന് ആവിശ്യമില്ലാത്ത താരങ്ങളുടെ ലിസ്റ്റ് തന്നെ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ടീമിന്റെ മുൻ നിര താരങ്ങൾ അടക്കം ഒട്ടേറെ താരങ്ങൾ ബാഴ്സയിൽ നിന്ന് പുറത്തുപോവുകയാണ്. റാക്കിറ്റിച്ച് സെവിയ്യയിലേക്ക് മടങ്ങിയപ്പോൾ സുവാരസ്, വിദാൽ എന്നിവർ ക്ലബ് വിടലിന്റെ തൊട്ടടുത്താണ്.
ഈ ട്രാൻസ്ഫറിൽ ബാഴ്സ ഒഴിവാക്കാനുദ്ദേശിക്കുന്ന താരങ്ങളിൽ ഒരാളാണ് ഫ്രഞ്ച് ഡിഫൻഡർ ജീൻ ക്ലെയർ ടോഡിബോ. സാമ്പത്തികപ്രതിസന്ധി അനുഭവപ്പെടുന്ന ബാഴ്സ ഈ താരത്തെ ഒഴിവാക്കി പണം സ്വരൂപിക്കാനുള്ള ഒരുക്കത്തിലാണ്. ഇപ്പോഴിതാ താരത്തെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ശക്തികളായ വോൾവ്സ് രംഗത്ത് വന്നിരിക്കുകയാണ്. മുമ്പ് ബാഴ്സ താരമായിരുന്ന അഡമ ട്രവോറയെ വോൾവ്സ് സ്വന്തമാക്കിയിരുന്നു. അത്പോലൊരു നീക്കത്തിനാണ് വോൾവ്സ് ഇപ്പോൾ ഒരുങ്ങുന്നത്.
Wolves in pole position for JC Todibo https://t.co/pkM4NtIIG8
— SPORT English (@Sport_EN) September 5, 2020
2019-ൽ ടോളൂസെയിൽ നിന്ന് ബാഴ്സയിൽ എത്തിയ താരമാണ് ടോഡിബോ. എന്നാൽ ബാഴ്സ താരത്തെ ഷാൽക്കെയിലേക്ക് ലോണിൽ പറഞ്ഞയക്കുകയായിരുന്നു. ഈ സീസണിൽ ബാഴ്സയിൽ തിരിച്ചെത്തിയ താരം പരിശീലനം ആരംഭിച്ചിരുന്നു. തുടർന്നാണ് താരത്തിന് വേണ്ടി വോൾവ്സ് രംഗത്ത് വന്നത്. 20-25 മില്യൺ യുറോ ആണ് താരത്തിനായി ബാഴ്സ ആവിശ്യപ്പെടുന്നത്. എന്നാൽ വിലകുറക്കാൻ വേണ്ടി വോൾവ്സ് ബാഴ്സയോട് ആവിശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം പോർച്ചുഗീസ് യുവതാരം ഫാബിയോ സിൽവയെ വോൾവ്സ് സ്വന്തമാക്കിയിട്ടുണ്ട്. പതിനെട്ടു വയസ്സുള്ള താരത്തെ അഞ്ച് വർഷത്തെ കരാറിലാണ് വോൾവ്സ് ക്ലബ്ബിൽ എത്തിച്ചത്. പൊന്നുംവില നൽകിയാണ് താരത്തെ വോൾവ്സ് സ്വന്തമാക്കിയത്. പോർച്ചുഗീസ് ക്ലബുകളായ ബെൻഫിക്ക, പോർട്ടോ എന്നിവർക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്.