ചരിത്രനേട്ടം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ, പക്ഷെ വിമർശനങ്ങൾ ബാക്കി.
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ തറപ്പറ്റിച്ചിരുന്നുന്നത്. ഈ രണ്ട് ഗോളുകളും പിറന്നത് റൊണാൾഡോയുടെ ബൂട്ടുകളിൽ നിന്നായിരുന്നു. ഒരു തകർപ്പൻ ഫ്രീകിക്ക് ഗോളും ഒരു ലോങ്ങ് റേഞ്ച് ഗോളുമായിരുന്നു റൊണാൾഡോ ഇന്നലെ നേടിയത്. അതോടെ താരം ചരിത്രതാളുകളിൽ ഇടം നേടുകയും ചെയ്തു. അന്താരാഷ്ട്ര മത്സരങ്ങളിൽ നൂറ് ഗോളുകൾ തികക്കുന്ന രണ്ടാമത്തെ താരമാവാനും ഒന്നാമത്തെ യൂറോപ്യൻ ആവാനും റൊണാൾഡോക്ക് കഴിഞ്ഞു.
165 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ 101 ഗോളുകൾ തികച്ചത്.109 ഗോളുകൾ നേടിയ ഇറാനിന്റെ അലി ധായിയാണ് ഒന്നാം സ്ഥാനത്തുള്ള. ഈ റെക്കോർഡ് ഭേദിക്കാൻ റൊണാൾഡോക്ക് ഇനി ഒൻപത് ഗോളും കൂടിയെ ആവിശ്യമൊള്ളൂ. ഏതായാലും ഫുട്ബോളിന്റെ ചരിത്രതാളുകളിൽ തന്റെ പേര് ഒരിക്കൽ കൂടി എഴുതിച്ചേർക്കാൻ റൊണാൾഡോക്ക് സാധിച്ചിട്ടുണ്ട്. 2003 ൽ പോർച്ചുഗല്ലിന് വേണ്ടി അരങ്ങേറിയ റൊണാൾഡോ 2004-ലാണ് ഗോൾവേട്ട ആരംഭിച്ചത്. അതിതു വരെ തുടർന്നു നിൽക്കുന്നു.
Ronaldo has scored against 41 different opponents on his way to 101 international goals.
— ESPN FC (@ESPNFC) September 8, 2020
The only opponents he has faced at least 3 times and did not score are Albania (4 games), France (4), Germany (4), Brazil (3) and England (3). pic.twitter.com/HHDRUlWdWM
എന്നാൽ ഈ ചരിത്രനേട്ടത്തിലും റൊണാൾഡോക്കെതിരെ വിമർശകരുടെ വിമർശനങ്ങൾ ബാക്കിയാണ്. അതിൽ പ്രധാനപ്പെട്ടത് റൊണാൾഡോയുടെ പോർച്ചുഗൽ ജേഴ്സിയിൽ ഉള്ള ഗോളുകൾ ഭൂരിഭാഗവും തന്നെ ദുർബലരോടാണ് എന്നാണ്. മാത്രമല്ല മികച്ച എതിരാളികളോട് ഇതുവരെ റൊണാൾഡോക്ക് ഗോൾ നേടാൻ കഴിയാത്ത ചരിത്രവുമുണ്ട്. മൂന്നിൽ കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടും ചില പ്രധാനടീമുകൾക്കെതിരെ റൊണാൾഡോക്ക് ഗോൾ നേടാൻ കഴിഞ്ഞിട്ടില്ല. അവയിൽ പെട്ടവയാണ്. ഫ്രാൻസ്, ജർമ്മനി, അൽബെനിയ എന്നീ ടീമുകൾക്കെതിരെ റൊണാൾഡോ 4 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരു ഗോൾ പോലും നേടാൻ താരത്തിന് സാധിച്ചിട്ടില്ല. ബ്രസീൽ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെ 3 മത്സരങ്ങളും റൊണാൾഡോ കളിച്ചിട്ടുണ്ട്. ഇവർക്കെതിരെയും ഒരു തവണ പോലും റൊണാൾഡോക്ക് ഗോൾ നേടാൻ സാധിച്ചിട്ടില്ല.
എന്നാൽ ക്രിസ്റ്റ്യാനോ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ലിത്വാനിയ, സ്വീഡൻ എന്നിവർക്കെതിരെയാണ്. 7 ഗോളുകൾ ആണ് നേടിയത്. പിന്നീട് വരുന്നത് ലക്സംബർഗ്, അന്റോറ, ലാത്വിയ, അർമേനിയ, എന്നിവർക്കെതിരെ 5 ഗോളുകൾ നേടി. പിന്നീട് വരുന്നത് എസ്റ്റോണിയ, ഫറോ ഐലാൻഡ്, ഹങ്കറി, ഹോളണ്ട് എന്നീ ടീമുകൾക്കെതിരെ 4 ഗോളുകൾ വീതവും നേടി. പൊതുവെ റൊണാൾഡോയുടെ ഗോൾ നേട്ടങ്ങൾ എല്ലാം തന്നെ ദുർബലർക്കെതിരെയാണ് എന്നാണ് ആരോപണം.