ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും വമ്പൻ താരങ്ങളെ നഷ്ടപ്പെട്ടേക്കാം , പോർച്ചുഗീസ് താരത്തിന് പിന്നാലെ ലിവർപൂൾ

വിന്റർ ട്രാൻസ്ഫർ വിൻഡോ അടുത്തിരിക്കുന്നതിനാൽ കളിക്കാർ വിട്ടുപോകുന്നതിനെക്കുറിച്ചുള്ള കിംവദന്തികളും റിപ്പോർട്ടുകളും പുറത്തു വന്നിരിക്കുകയാണ്.വരാനിരിക്കുന്ന വിൻഡോയിൽ രണ്ട് മുൻനിര പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് ഓരോ കളിക്കാരനെ വീതം നഷ്ടമാകുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലണ്ടൻ ആസ്ഥാനമായുള്ള ക്ലബ് ചെൽസി അവരുടെ ജർമ്മൻ സെൻട്രൽ ഡിഫൻഡർ അന്റോണിയോ റൂഡിഗറിനെ നഷ്ടപ്പെടാൻ സാധ്യത കാണുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ആന്റണി മാർഷ്യലും ക്ലബ് വിടാൻ സാധ്യതയുണ്ട് .

GiveMeSport-ൽ നിന്നുള്ള ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്, നിലവിൽ ആറ് മാസത്തിലധികം കരാർ ശേഷിക്കുന്ന റൂഡിഗർ, £ 200,000 വേതനം ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ആഴ്ചയിൽ 140,000 പൗണ്ട് കരാർ ഓഫർ നിരസിച്ചതിന് ശേഷം ഒരു സൗജന്യ കൈമാറ്റത്തിലൂടെ ചെൽസി വിടാൻ സാധ്യത കാണുന്നുണ്ട്.പോർട് ഇറ്റാലിയയുടെ മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്, ജർമ്മൻ ഡിഫൻഡർക്കായി ജനുവരിയിൽ ഒപ്പിടുന്നതിന് സ്പാനിഷ് ഭീമൻമാരായ റയൽ മാഡ്രിഡ് ഒരു പ്രീ-കോൺട്രാക്റ്റ് കരാർ തയ്യാറാക്കി വരികയാണ്.സ്റ്റാംഫോർഡ് ബ്രിഡ്ജിലെ കരാർ അവസാനിച്ചതിന് ശേഷം വേനൽക്കാലത്ത് താരം റയൽ മാഡ്രിഡിൽ ചേരാൻ സാധ്യതയുണ്ട്. ജർമൻ താരത്തിന് മേൽ പിഎസ്ജിക്കും താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ടുണ്ട്, എന്നാൽ മാഡ്രിഡിന് മുൻതൂക്കമുണ്ടെന്ന് പറയപ്പെടുന്നു.

26 കാരനായ ആന്റണി മാർഷ്യൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അസ്വസ്ഥനാണെന്നും താരം പുതിയ ക്ലബ് തേടുമെന്നും റിപ്പോർട്ടുകളുണ്ട്.നേരത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ജാഡൻ സാഞ്ചോയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ടീമിലെത്തിയതോടെ ഓൾഡ് ട്രാഫോഡിലെ ഫ്രഞ്ച് ഫോർവേഡിന്റെ സമയം ശരിക്കും അവസാനിച്ചേക്കുമെന്ന് തോന്നുന്നു.ഈ സീസണിൽ അദ്ദേഹം നാല് മത്സരങ്ങൾ മാത്രമേ ആരംഭിച്ചിട്ടുള്ളൂ, ആകെ 359 മിനിറ്റ് കളിച്ചു. കൂടുതൽ അവസരങ്ങൾ ലഭിക്കാൻ മറ്റൊരു ക്ലബ്ബിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച്മാൻ.എന്നാൽ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിട്ടുകൊടുക്കുമോ എന്ന് വ്യക്തമായിട്ടില്ല.\

അത്ലറ്റികോ മാഡ്രിഡ് താരം ജോവോ ഫെലിക്‌സിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗിലെ വമ്പൻമാരായ ലിവർപൂൾ ശ്രമം ശക്തമാക്കിയിട്ടുണ്ട്.ഫോർഫോർ ടു റിപ്പോർട്ട് പ്രകാരം, ജർഗൻ ക്ലോപ്പ് പോർച്ചുഗീസ് ഫോർവേഡിലേക്ക് തന്റെ കണ്ണുവെച്ചിട്ടുണ്ട്, ഒപ്പം താരം തന്റെ ടീമിന് ഒരു മികച്ച കൂട്ടിച്ചേർക്കലായിരിക്കുമെന്ന് കരുതുന്നു.നിലവിൽ ക്ലോപ്പ് ക്ലബിൽ ഉപയോഗിക്കുന്ന തന്ത്രങ്ങൾക്ക് സമാനമായ കളി ശൈലിയാണ് ഫെലിക്‌സിനുള്ളത്. പോർച്ചുഗീസ് താരം ലിവർപൂൾ ലൈനപ്പിൽ അനുയോജ്യനാകുകയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Rate this post