റൊണാൾഡോ വിമർശകർക്ക് കൊടുത്ത തകർപ്പൻ മറുപടി

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി ഇന്നലെ പിന്നിട്ടിരുന്നു.ഇരട്ടഗോളുകൾ നേടിയ പോർച്ചുഗല്ലിനെ സ്വന്തം ചുമലിലേറ്റിയതിന് പുറമെ ചരിത്രതാളുകളിലാണ് ഇന്നലത്തെ റൊണാൾഡോയുടെ ഗോൾ ഇടം നേടിയത്. സ്വന്തം രാജ്യത്തിനായി ഫുട്‍ബോളിന്റെ ചരിത്രത്തിൽ നൂറ് ഗോളുകൾ പൂർത്തിയാക്കിയ രണ്ടാമത്തെ താരമാവാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു. മാത്രമല്ല യൂറോപ്പിലെ ആദ്യത്തെ താരമാവാനും റൊണാൾഡോക്ക് കഴിഞ്ഞു. കേവലം ഒമ്പത് ഗോളുകൾ കൂടി റൊണാൾഡോ നേടികഴിഞ്ഞാൽ അന്താരാഷ്ട്രജേഴ്സിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ബഹുമതി റൊണാൾഡോയുടെ പേരിലാവും.

താരം നൂറ് ഗോളുകൾ പിന്നിട്ടുവെങ്കിലും താരത്തിന്റെ വിമർശകർ നിരവധി വിമർശനങ്ങൾ ഉയർത്തിയിരുന്നു. പ്രധാനമായും ഇതിൽ ഉയർന്ന ആരോപണങ്ങൾ താരം നേടിയ ഗോളുകളിൽ ഭൂരിഭാഗവും ദുർബലരായ ടീമുകൾക്കെതിരെയാണെന്നും വമ്പൻമാർക്കെതിരെ ഗോൾ നേടുന്നതിൽ റൊണാൾഡോ പിറകിലാണ് എന്നുമാണ്. എന്നാൽ ഈ വിമർശകർക്ക് വായടപ്പൻ മറുപടി നൽകിയിരിക്കുകയാണ് താരം. താൻ എന്റെ കരിയറിൽ എന്താണോ ചെയ്തു വെച്ചിട്ടുള്ളത് അത്‌ തനിക്ക് വേണ്ടി സംസാരിക്കുമെന്നും തനിക് ആരുടെ മുമ്പിലും ഒന്നും തെളിയിക്കേണ്ട ആവിശ്യമില്ലെന്നും അങ്ങനത്തെ സന്ദർഭം വന്നാൽ അത്‌ കളത്തിനകത്ത് താൻ കാണിക്കാറുമുണ്ട് എന്നായിരുന്നു റൊണാൾഡോ അറിയിച്ചത്.

“ഞാൻ വിമർശനങ്ങൾക്കൊന്നും ചെവി കൊടുക്കാറില്ല. അതൊക്കെ അവരവരുടെ അഭിപ്രായങ്ങൾ മാത്രമാണ്. ഞാൻ ഈ സ്റ്റേഡിയത്തിൽ എന്റേതായ ഒരു അടയാളം രേഖപ്പെടുത്തി കൊണ്ടാണ് കളം വിടുന്നത്.ഞാൻ ഇനിയും കളിക്കുകയാണെങ്കിൽ ഇനിയും അടയാളങ്ങൾ രേഖപ്പെടുത്തും. പ്രകോപനങ്ങൾ ഞാൻ കാര്യമാക്കാറില്ല. ഞാൻ എന്റെ കരിയറിൽ എന്താണോ ചെയ്തിട്ടുള്ളത്,അതെനിക്ക് വേണ്ടി സ്വയം സംസാരിക്കും. ആരുടെ മുമ്പിലും എനിക്കൊന്നും തെളിയിക്കാനില്ല. എനിക്ക് തെളിയിക്കേണ്ട സന്ദർഭം വരുമ്പോൾ,ഞാനത് കളിക്കളത്തിൽ കാണിച്ചു കൊടുക്കും” റൊണാൾഡോ പറഞ്ഞു.

“ഞാൻ വളരെയധികം സന്തോഷത്തിലാണ്.ആദ്യമായി ടീം വിജയിച്ചു കഴിഞ്ഞ കാര്യത്തിൽ.പിന്നീട് നൂറാം ഗോളും നൂറ്റിഒന്നാം ഗോളും പിറന്ന കാര്യത്തിൽ.ഈ രണ്ട് ഗോളുകളും എന്നെ വളരെയധികം സന്തോഷവാനാക്കി.ഇനി ഭാവി ദൈവത്തിനുള്ളതാണ്. എനിക്ക് കാര്യങ്ങൾ നല്ലതായി തോന്നുന്നു. ഈ യുവതാരങ്ങളിൽ എനിക്കൊരുപാട് പ്രതീക്ഷകൾ ഉണ്ട്” റൊണാൾഡോ കൂട്ടിച്ചേർത്തു.

Rate this post