“ഫ്രഞ്ച് പ്രതിരോധതാരത്തിനായി പോരാടി മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും”
നിലവിൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള പ്രതിരോധ താരമാണ് സെവിയ്യയുടെ ഫ്രഞ്ച് ഡിഫൻഡർ ജൂൾസ് കൗണ്ടെ .വമ്പൻ ക്ലബ്ബുകളെല്ലാം ഫ്രഞ്ച് താരത്തിന്റെ ഒപ്പിനായി പിന്നാലേ തന്നെയുണ്ട്. 23 കാരനെ സ്വന്തമാക്കാൻ ഏറ്റവും മുൻപന്തിയിൽ നില്കുനന്നത് രണ്ടു ഇംഗ്ലീഷ് ക്ലബ്ബുകളാണ്. മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും യുവ താരത്തിനായുള്ള പോരാട്ടം കടുപ്പിച്ചിരിക്കുമാകയാണ്.
23-കാരന് 68 മില്യൺ പൗണ്ട് റിലീസ് ക്ലോസ് ഉണ്ട്, രണ്ട് ക്ലബ്ബുകളും താരത്തെ സ്പാനിഷ് ക്ലബിൽ നിന്ന് റാഞ്ചാനുള്ള ഒരുക്കത്തിലാണ്. കുറഞ്ഞ കാലം കൊണ്ട് ജൂലൻ ലോപെറ്റെഗിയുടെ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. കഴിഞ്ഞ സീസൺ തുടങ്ങി സേവിയായ് താരത്തിന് വേണ്ടി ചെൽസി ശ്രമം തുടങ്ങിയിരുന്നു. എന്നാൽ സെവിയ്യയുമായി ഒരു കരാറിലെത്താൻ അവർക്കായില്ല.ബ്ലൂസ് ജനുവരിയിൽ വീണ്ടും ശ്രമിക്കാനുള്ള സാധ്യത കൂടുതലാണ്.
അന്റോണിയോ റൂഡിഗർ, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, തിയാഗോ സിൽവ, സീസർ അസ്പിലിക്യൂറ്റ എന്നിവരോടൊപ്പം കൗണ്ടെയെ തന്റെ ബാക്ക് ത്രീയുടെ ഭാഗമാക്കാൻ തോമസ് ടുച്ചൽ വളരെയധികം ആഗ്രഹിക്കുന്നു.നിലവിൽ, സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ആരും പുതിയ കരാർ ഉണ്ടാക്കുന്നതിന്റെ സൂചനകളൊന്നുമില്ല, കാരണം ബാഴ്സലോണ ആസ്പിലിക്യൂറ്റയുടെ അവസ്ഥ നിരീക്ഷിക്കുന്നു, അതേസമയം പാരീസ് സെന്റ് ജെർമെയ്നും റയൽ മാഡ്രിഡും റൂഡിഗറിനോട് താൽപ്പര്യമുള്ളവരാണ്. കൊണ്ടെയെ സൈൻ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ലില്ലെ ഡിഫൻഡർ സ്വെൻ ബോട്ട്മാൻ അല്ലെങ്കിൽ വൂൾഫ്സ്ബർഗ് പവർഹൗസ് മാക്സെൻസ് ലാക്രോയിക്സ് എന്നിവരെ ലണ്ടനിൽ എത്തിക്കും.
ഈ സീസണിൽ റയൽ മാഡ്രിഡിൽ നിന്ന് റാഫേൽ വരാനെയെ ഓൾഡ് ട്രാഫൊഡിൽ എത്തിച്ചെങ്കിലും പരിക്കിന്റെ പ്രശ്നങ്ങൾ താരത്തെ കൂടുതൽ മത്സരങ്ങളിൽ നിന്നും അകറ്റി നിർത്തി. ഹാരി മഗ്വെയറും, വിക്ടർ ലിൻഡലോഫും എറിക് ബെയ്ലിയും ക്ലബ്ബിന്റെ പ്രതീക്ഷകൾക്ക് ഉയരാത്തതാണ് യുണൈറ്റഡിനെ പുതിയൊരു സെന്റര് ബാക്കിലേക്ക് എത്തിക്കുന്നത്.എന്നാൽ സീസണിന്റെ അവസാനം വരെ റാൽഫ് റാങ്ക്നിക്കിന്റെ ചുമതല മാത്രമേ ഉള്ളൂ, പുതിയ സ്ഥിരം മാനേജരെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല ഇക്കാരണം കൊണ്ട് ജനുവരിയിൽ പുതിയ താരങ്ങൾ എത്തുമോ എന്നത് വ്യകതമല്ല.