സെവിയ്യക്ക് മുന്നിൽ സമനിലയിൽ കുടുങ്ങി ബാഴ്സലോണ ; വീണ്ടും ജയവുമായി യുവന്റസ് ; ആഴ്സണൽ സെമിയിൽ
സ്പാനിഷ് ലാ ലീഗയിൽ സെവിയ്യക്കെതിരേ ബാഴ്സലോണയ്ക്ക് സമനില.ഇന്നലെ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഒരു ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. ആദ്യ അപകുതിയിലാണ് ഇരു ടീമുകളും ഗോളുകൾ നേടിയത്.64 ആം മിനുട്ടിൽ സെവിയ്യ ഡിഫൻഡർ ജൂൾസ് കൊണ്ടേ ചുവപ്പ് കാർഡ് കണ്ട പുറത്തു പോയെങ്കിലും അത് മുതലാക്കാൻ ബാഴ്സക്കായില്ല. മത്സരത്തിൽ ശക്തമായി തന്നെയാണ് ബാഴ്സ തുടങ്ങിയത്. തുടക്കത്തിൽ തന്നെ ഡച്ച് താരം ഫ്രെങ്കി ഡി ജോംഗ് ഹെഡ്ഡർ സെവിയ്യ ഗോൾകീപ്പർ യാസിൻ ബൗണൗ രക്ഷപ്പെടുത്തി.ഫെറാൻ ജുട്ട്ഗ്ല ഗോൾ ലക്ഷ്യമാക്കി രണ്ടു ഷോട്ടുവക്കൽ അടിക്കുകയും ചെയ്തു.
32-ാം മിനിറ്റിൽ പപ്പു ഗോമസ് സെവിയ്യയെ മുന്നിലെത്തിച്ചു.കോർണറിൽ നിന്നാണ് അര്ജന്റീന താരം ഗോൾ നേടിയത്.ഹാഫ് ടൈമിന് തൊട്ടുമുമ്പ് ബാഴ്സലോണ സമനില പിടിച്ചു ഡിഫൻഡർ അരൗജോയാണ് ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ സെവിയ്യയായിരുന്നു മികച്ച് നിന്നത് മിറും തോമസ് ഡിലാനിയും അവസരങ്ങൾ നഷ്ടപ്പെടുത്തി.എന്നാൽ കൊണ്ടെക്ക് ചുവപ്പ് കാർഡ് കിട്ടിയതോടെ അവർ പിന്നോട്ട്പോയി.ജോർഡി ആൽബയുടെ മുഖത്തേക്ക് പന്ത് എറിഞ്ഞതിനാണ് ഫ്രഞ്ച് താരത്തിന് കാർഡ്സ് ലഭിച്ചത്. വിജയ ഗോളിനായി ബാഴ്സ പരിശ്രമിച്ചുകൊണ്ടേയിരുന്നു.ഗവി ഒരു നല്ല അവസരം ലഭിക്കുകയും ഡെംബെലെയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. വിജയിച്ചിരുന്നെങ്കിൽ ഓഗസ്റ്റിനു ശേഷം ആദ്യമായി ബാഴ്സക്ക് ആദ്യ നാലിൽ ഇടം പിടിക്കുമായിരുന്നു. നിലവിൽ 28 പോയിന്റുമായി ബാഴ്സ ഏഴാം സ്ഥാനത്താണ്.
സീരി എയിൽ യുവന്റസിന് വിജയം, ഇന്നലെ നടന്ന മത്സരത്തിൽ കാഗ്ലിയാരിയെ രണ്ടു ഗോളുകൾക്കാണ് യുവന്റസ് പരാജയപ്പെടുത്തിയത്.യുവന്റസ് വിങ്ങർ ഫെഡറിക്കോ ബെർണാഡെസ്ച്ചി സീരി എയിലെ 43 മത്സരങ്ങളുടെ ഗോൾ വരൾച്ച അവസാനിപ്പിക്കുരുകയും ചെയ്തു.മത്സരത്തിന്റെ 40ആം മിനുട്ടിൽ മോയിസെ കീൻ ആണ് യുവന്റസിന് ലീഡ് നൽകിയത്.83-ാം മിനിറ്റിൽ ബെർണഫസ്കിയുടെ സ്ട്രൈക്ക് യുവന്റസിന് ഇന്ന് രണ്ടാം ഗോളും നൽകി.2020 ജൂലൈ 26 ന് ശേഷമുള്ള തന്റെ ആദ്യ ലീഗ് ഗോൾ ആയിരുന്നു താരത്തിന്റെ.ഡിബാല, കിയേസ, കിയെല്ലിനി, റാംസി, ഡനിലോ എന്നിവരൊന്നും ഇല്ലാതെയാണ് യുവന്റസ് ഇന്ന് ഇറങ്ങിയത്. ജയത്തോടെ ഓൾഡ് ലേഡി 34 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി.നാലാമതുള്ള അറ്റലാന്റയെക്കാൾ 5 പോയിന്റ് മാത്രം പിറകിലാണ് യുവന്റസ് ഉള്ളത്.
ആഴ്സണൽ ലീഗ് കപ്പ് സെമിയിൽ പ്രവേശിച്ചു, ക്വാർട്ടർ ഫൈനലിൽ സണ്ടർലാന്റിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.യുവതാരം എങ്കിറ്റിയ ഇന്ന് ആഴ്സണലിനായി ഹാട്രിക്ക് നേടി. 17ആം മിനുട്ടിലാണ് എങ്കിറ്റിയയിലൂടെ ആഴ്സണൽ ലീഡ് എടുത്തത്. 27ആം മിനുട്ടിൽ പെപെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. 31ആം മിനുട്ടിലെ ബ്രോഡ്ഹെഡിന്റെ ഗോൾ സണ്ടർലാണ്ടിന് പ്രതീക്ഷ നൽകി.രണ്ടാം പകുതിയിൽ എങ്കിറ്റിയയുടെ ഗോളുകൾ ആഴ്സണൽ വിജയം ഉറപ്പിച്ചു. 49ആം മിനുട്ടിലും 58ആം മിനുട്ടിലുമായിരുന്നു ഗോളുകൾ. ഒരു ബാക്ക് ഹീൽ ഗോളിലൂടെയാണ് താരം ഹാട്രിക്ക് തികച്ചത്. അവസാന മിനുട്ടിൽ പറ്റിനോയും ആഴ്സണലിനായി ഗോൾ നേടി.
Remember the name, Charlie Patino!
— ESPN FC (@ESPNFC) December 21, 2021
A goal on his Arsenal debut 🌟 pic.twitter.com/bN3xYUj63W