‘റിംഗ്-എ-റിംഗ്-എ റോസസ്’ ; ജാപ്പനീസ് ഫുട്ബോൾ ടീമിന്റെ വിചിത്രമായ ഫ്രീ-കിക്ക്
‘റിംഗ്-എ-റിംഗ്-എ റോസസ്’ എന്നത് ഒരു നഴ്സറി റൈം മാത്രമല്ല ,ജാപ്പനീസ് സ്കൂൾ ടീം അത് ഫുട്ബോൾ മത്സരത്തിൽ നടപ്പിലാക്കി.ഓൾ ജപ്പാൻ ഹൈസ്‌കൂൾ ടൂർണമെന്റിനിടെ ജപ്പാനിലെ ഒരു ഹൈസ്‌കൂൾ ടീം തകഗാവ ഗകുൻ ‘റിംഗ്-എ-റിംഗ്-എ റോസസ് സ്റ്റൈൽ ഫ്രീ-കിക്ക് കണ്ടുപിടിച്ചു.
ഓൾ ജപ്പാൻ ഹൈസ്‌കൂൾ ടൂർണമെന്റിനിടെ എതിരാളികളായ സെയ്‌റിയോ ഹൈസ്‌കൂളിനെതിരെ ജപ്പാൻ ഫുട്‌ബോൾ ടീം തകഗാവ ഗകുവെൻ ഒരു തന്ത്രപരമായ ഫ്രീ കിക്ക് കണ്ടുപിടിച്ചു. രണ്ട് തകഗാവ കളിക്കാർ ഫ്രീ-കിക്ക് എടുക്കാനായി നിന്നു.അഞ്ച് ടീമംഗങ്ങൾ ബോക്‌സിന്റെ അങ്ങേയറ്റത്ത് സ്ഥാനം പിടിച്ചു. ഫ്രീകിക്ക് പ്രതിരോധിക്കാൻ സെറിയോ എതിരാളികൾ അണിനിരന്നപ്പോൾ, തകഗാവ കളിക്കാർ പെട്ടെന്ന് ഒരു വൃത്തത്തിൽ തുടർച്ചയായി കറങ്ങാൻ തുടങ്ങി.
There’s a new Best Ever Set Piece leader… pic.twitter.com/dy0nLUnu2L
— Joe Crann (@YesWeCrann) December 29, 2021
സെയ്‌റിയോ കളിക്കാർക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നതിലും മുൻപ് തന്നെ സെറിയോ ഗോൾകീപ്പറെ മറികടന്ന് തകഗാവ കളിക്കാരിൽ ഒരാൾ പന്ത് വലയിലാക്കി.സെറ്റ്-പീസ് പ്ലേ തീർച്ചയായും ഫലം കണ്ടു. സെറ്റ്-പ്ലേയുടെ ഒരു വീഡിയോ 1.3 ദശലക്ഷം ആളുകൾ കാണുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു.
In the history of unorthodox free-kick routines, Ring-a-Ring o Roses is a new one. Bravo, Takagawa Gakuen High School. pic.twitter.com/sQPkqYtPAC
— Dave Phillips (@lovefutebol) December 29, 2021
ക്രിയേറ്റീവ് ഫ്രീ കിക്കുകളുടെ മറ്റൊരു ഉദാഹരണം നടപ്പിലാക്കിയത് 2017-ൽ ഫ്രാൻസ് വനിതകൾ റിംഗ്-എ-റിംഗ് റോസസ് ട്രിക്ക് ഉപയോഗിച്ച് കോർണറുകളിൽ നിന്ന് രണ്ട് തവണ സ്കോർ ചെയ്തിരുന്നു.ഇംഗ്ലീഷ് ഫുട്‌ബോളിൽ ഓൾഡ്‌ഹാം അത്‌ലറ്റിക്കിന്റെ ‘ബൗൺസിംഗ്’ ഫ്രീ കിക്ക് വീഡിയോ വൈറലായി. കഴിഞ്ഞ സീസണിൽ അറ്റ്ലാന്റ റയൽ മാഡ്രിഡിനെതിരെ 16 സെക്കൻഡ് ലെഗ് മത്സരത്തിൽ ‘മൂവിംഗ് വാൾ’ ഫ്രീ-കിക്ക് ഉപയോഗിക്കുകയും ചെയ്തു.