“മെസ്സി? ഞാൻ ആ കാര്യം ശ്രദ്ദിച്ചിട്ടേ ഇല്ല” തുറന്നു പറച്ചിലുമായി കെവിൻ ഡെ ബ്രൂയിൻ
സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിടാൻ അനുവാദം ചോദിച്ചത് ഫുട്ബോൾ ലോകത്തെ പിടിച്ചുലച്ചത് ചെറിയ രീതിയിലൊന്നുമല്ല. മെസ്സിയുടെ ട്രാൻസ്ഫർ സാഗയായിരുന്നു ഒരാഴ്ച്ചക്ക് മുകളിൽ ഫുട്ബോൾ ലോകത്ത് നിറഞ്ഞു നിന്നിരുന്നത്. മെസ്സി ബാഴ്സ വിട്ടാൽ ചേക്കേറാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ക്ലബ് എന്ന നിലക്ക് മാഞ്ചസ്റ്റർ സിറ്റി ആരാധകരും ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ ഇവകളെ തകിടം മറിച്ച് കൊണ്ട് മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ സിറ്റി ആരാധകരുടെ ആ മോഹം തത്കാലത്തേക്ക് അസ്തമിക്കുകയായിരുന്നു.
എന്നാൽ മെസ്സിയെ സിറ്റി ക്ലബ്ബിൽ എത്തിക്കാത്തതിൽ പരിഭവമോ സങ്കടമോ ഇല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂപ്പർ താരം കെവിൻ ഡിബ്രൂയിൻ. കഴിഞ്ഞ ദിവസം സ്പോർട്സ് മെയിലിന് നൽകിയ അഭിമുഖത്തിലാണ് ഡിബ്രൂയിൻ മെസ്സിയെ പറ്റി സംസാരിച്ചത്. മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകൾ താൻ കാര്യമാക്കിയിട്ടില്ലെന്നും അദ്ദേഹം വന്നാൽ അത് ഞങ്ങൾക്ക് സഹായകരമാവുമെന്നും ഡിബ്രൂയിൻ അറിയിച്ചു. മെസ്സി ഇല്ലെങ്കിലും സിറ്റി മികച്ച ടീമാണെന്നും ഡിബ്രൂയിൻ കൂട്ടിച്ചേർത്തു.
EXCLUSIVE INTERVIEW: Man City's Kevin de Bruyne insists 'I don't care we didn't get Lionel Messi' – Daily Mail https://t.co/MFFpqNhtOK
— UK Sports News Bot (@UKNewsBot1) September 12, 2020
” സത്യസന്ധ്യമായി പറഞ്ഞാൽ ഞാൻ മെസ്സിയെ ട്രാൻസ്ഫറിനെ കുറിച്ച് കൂടുതൽ ചിന്തിച്ചിട്ടില്ല. മെസ്സി സിറ്റിയിലേക്ക് വരികയാണെങ്കിൽ അത് സംഭവിക്കും. അതിൽ കൂടുതലൊന്നും ഉണ്ടാവുകയില്ല. നിങ്ങൾക്ക് മെസ്സിയെ നിങ്ങളുടെ ടീമിൽ എത്തിക്കാൻ അവസരം ലഭിച്ചാൽ തീർച്ചയായും നിങ്ങൾ അത് ചെയ്യാൻ ശ്രമിക്കും. അത് ഏതൊരു ക്ലബും ചെയ്യുന്നതാണ്. അത് തന്നെയാണ് മാഞ്ചസ്റ്റർ സിറ്റി ചെയ്യുന്നതും. ബിസിനസ്പരമായി മെസ്സിയുടെ വരവ് സിറ്റിക്ക് ഗുണം ചെയ്യും. ഒരുപാട് സ്പോൺസേഴ്സും പണവും സിറ്റിയിൽ ആകൃഷ്ടരാവും ” ഡിബ്രൂയിൻ തുടർന്നു.
” അദ്ദേഹത്തിന് വേണ്ടി നിങ്ങൾ ഒരുപാട് പണം ചിലവഴിച്ചാൽ, തീർച്ചയായും മറ്റു വഴികളിലൂടെ നിങ്ങൾക്ക് അത് ലഭിക്കുക തന്നെ ചെയ്യും. അത്കൊണ്ട് തന്നെ സിറ്റിയുടെ തീരുമാനത്തെ ഈയൊരു കണ്ണിലൂടെയും വിലയിരുത്താം. സത്യത്തിൽ ഞാനിത് കാര്യമാക്കുന്നേയില്ല. അദ്ദേഹം സിറ്റിയിലേക്ക് വരികയാണെങ്കിൽ തീർച്ചയായും അത് ഞങ്ങൾക്ക് സഹായകരമാവും. എന്നെ സംബന്ധിച്ചെടുത്തോളം അദ്ദേഹം ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്. പക്ഷെ ഏതൊക്ക താരങ്ങൾ വരുന്നു, അതുവഴി എന്തൊക്കെ സംഭവിക്കും എന്നൊന്നും ഞാൻ നോക്കിയിരിക്കാറില്ല. ഇപ്പോഴും സിറ്റി മികച്ച ഒരു ടീം തന്നെയാണ് ” ഡിബ്രൂയിൻ പറഞ്ഞു.