ആവേശം നിറഞ്ഞ സമനില ,രണ്ടു ഗോൾ നേടിയിട്ടും ഗോവയെ മറികടക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല
2022 ൽ വിജയം പ്രതീക്ഷിച്ചിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ എഫ് സി ഗോവ സമനിലയിൽ തളച്ചു. 20 മിനുട്ടിൽ രണ്ടു ഗോളിന് ലീഡ് നേടിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്. ആദ്യ പകുതിയിൽ പിറന്ന് ലൂണയുടെ അത്ഭുത ഗോളായിരുന്നു മത്സരത്തിലെ സവിശേഷത. ഇരു ടീമുകളും മത്സരത്തിൽ രണ്ടു ഗോളുകൾ നേടി.
അവസാന മൂന്ന് മത്സരത്തിൽ ഇറങ്ങിയ ആദ്യ ഇലവനിൽ നിന്ന് ഒരു മാറ്റവുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരു മാറ്റവുമായാണ് ഇന്ന് ഗോവയെ നേരിട്ടത്.യുവതാരം ഹോർമിപാമിന് പകരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിൽ ഇന്ന് മലയാളി താരം ബിജോയ് സ്ഥാനം പിടിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ഏഴാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ വാസ്കസ് നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ സഹലിന് പക്ഷെ ലക്ഷ്യം കാണാൻ ആയില്ല. എണ്ണം മൂന്നു മിനുട്ടിനു ശേഷം ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടി.പത്താം മിനുട്ടിൽ ലൂണ എടുത്ത ഒരു കോർണറിൽ നിന്ന് പവർഫുൾ ഹെഡറിലൂടെ ജീക്സൺ സിംഗ് വലയിൽ എത്തിച്ചു.
A wonder GOAL by Adrian Luna makes it 2️⃣ for @KeralaBlasters! 🤯
— Indian Super League (@IndSuperLeague) January 2, 2022
Watch the #KBFCFCG game live on @DisneyPlusHS – https://t.co/qTN8hmh6Na and @OfficialJioTV
Live Updates: https://t.co/LvKIgdyHTc#HeroISL #LetsFootball https://t.co/zw18Rri3Kc pic.twitter.com/qNkhcM0PdZ
20 ആം മിനുട്ടിൽ ലൂണയുടെ അത്ഭുതപെടുതുന്ന ഗോൾ പിറന്നു.25വാരെ അകലെ നിന്ന് ലൂണ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി ഗോൾകീപ്പർ ധീരജിനെ മറികടന്ന് വലയിൽ കയറി.സീസണിൽ കണ്ട ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായി ലൂണയുടെ ഈ ഗോൾ. എന്നാൽ നാല് മിനുട്ടിനു ശേഷം ഗോവ ഒരു ഗോൾ മടക്കി.പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഓർടിസിന്റെ സ്ട്രൈക്ക് കീപ്പർ ഗില്ലിനെ മറികടന്ന് ബ്ലാസ്റ്റേഴ്‌സ് വലയിലെത്തി. 33 ആം മിനുട്ടിൽ സഹലിനു സീസണിലെ അഞ്ചാം ഗോൾ നേടാൻ സുവർണാവസരം ലഭിച്ചു.ലൂണ നൽകിയ ഹെഡർ പാസ് ഗോൾ പോസ്റ്റിന് മുന്നിൽ വെച്ചാണ് സഹൽ നഷ്ടപ്പെടുത്തിയത്. 38 ആം മിനുട്ടിൽ ഗോവ ഒപ്പമെത്തി , എഡുബേഡിയയുടെ കോർണർ നേരെ വലയിൽ എത്തുക ആയിരുന്നു. ഇതോടെ സ്കോർ 2-2 എന്നായി.
രണ്ടാം പകുതിയിൽ ഡിയസിന്റെ ക്രോസിൽ നിന്ന് ചെഞ്ചോയ്ക്ക് ഒരു നല്ല അവസരം കിട്ടിയിരുന്നു എങ്കിലും ഭൂട്ടാനീസ് സ്ട്രൈക്കറിന്റെ ഫസ്റ്റ് ടച്ച് നിരാശ നൽകി. 87ആം മിനുട്ടിലെ എഡു ബേഡിയയുടെ ഫ്രീകിക്ക് ബാറിൽ തട്ടി പുറത്ത് പോയത് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.94ആം മിനുട്ടിൽ ഓർടിസിന്റെ ഒരു ഷോട്ട് ഗിൽ സേവ് ചെയ്യുകയും ചെയ്തു. അവസാന മിനിറ്റുകളിൽ ഗോവയുടെ മുന്നേറ്റങ്ങളെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധിച്ചതോടെ മത്സരം സമനിലയിലായി.9 മത്സരങ്ങളിൽ 14 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ മൂന്നാമത് നിൽക്കുകയാണ്.