“ഐഎസ്എൽ പുരസ്‌കാരത്തിനായി മത്സരിച്ച് അഡ്രിയാൻ ലൂണയുടെ അത്ഭുത ഗോളും “

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ടീമായ ബ്ലാസ്റ്റേഴ്സ് പോയ സീസണുകളിലെ മോശം പ്രകടനങ്ങളെ മറന്ന് മികച്ച പ്രകടനമാണ് ഈ സീസണിൽ നടത്തുന്നത്. മലയാളി ആരാധകരുടെ ഹൃദയതുടിപ്പായ ടീമിനായി ഈ സീസണിൽ താരങ്ങൾ എല്ലാവരും മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ വിജയങ്ങളിൽ അമിതമായി സന്തോഷിക്കാതെ തോൽവികളിൽ തളരാതെയുള്ള പോസിറ്റീവ് സമീപനം കോച്ചിനെ കൂടാതെ കൊണ്ടുവന്ന ഒരു രക്ഷകൻ ഉണ്ട് , ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിശ്വാസത്തിന്റെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കുന്ന അഡ്രിയാൻ ലൂണ.

ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങളിൽ നിര്ണ്ണായകമായ താരം ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിൽ തന്റെ രണ്ടാമത്തെ പുരസ്‌കാരം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ഐഎഎൽ പത്താം ആഴ്ചയിലെ മികച്ച ഗോളിനായുള്ള പട്ടികയിൽ അഡ്രിയാൻ ലൂണായും ഉൾപെട്ടിട്ടുണ്ട്.അഞ്ച് താരങ്ങളാണ് ഗോൾ ഓഫ് ദ വീക്കിനായി മത്സരിക്കുന്നത്. ആരാധകർ വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോൾ തിരഞ്ഞെടുക്കുക. ഗോവക്കെതിരെ നേടിയ ലോങ്ങ് റേഞ്ച് ഗോളാണ് അഡ്രിയൻ ലൂണയെ മികച്ച ഗോളിനുള്ള മത്സരാർഥിയാക്കിയത്.ഗോവയുടെ എഡു ബെഡിയ,മോഹൻ ബഗാന്‍റെ ഡേവിഡ് വില്യംസ്, മുംബൈ സിറ്റിയുടെ അഹമ്മദ് ജാഹു, ഒഡിഷയുടെ ജെറി മാവിംഗ്താംഗ എന്നിവരാണ് മത്സരത്തിലുള്ള മറ്റ് താരങ്ങൾ.

എട്ടാം ആഴ്ചയിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം ലൂണ നേടിയിരുന്നു. ഗോവക്കെതിരെ 20 ആം മിനുട്ടിലാണ് ലൂണയുടെ അത്ഭുത ഗോൾ പിറന്നത്.25വാരെ അകലെ നിന്ന് ഗോവക്ക് എതിരെ അല്‍വാരോ വാസ്‌ക്വെസില്‍ നി്ന്ന് പന്ത് സ്വീകരിച്ച് ലൂണ തൊടുത്ത ലോങ് റേഞ്ചര്‍ ഗോവന്‍ ഗോള്‍ കീപ്പര്‍ ധീരജ് സിംഗിനേയും മറികടന്ന വലയിലേക്ക് കയറിയപ്പോൾ ഐഎസ്എല്ലില്‍ പിറന്ന മികച്ച ഗോളുകളില്‍ ഒന്നായി അത് മാറി. ഒമ്പത് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും നാല് അസിസ്റ്റുമായി മികച്ച് നിൽക്കുന്ന താരത്തിന് വ്യക്തികത നേട്ടങ്ങളെക്കാൾ ബ്ലാസ്റ്റേഴ്സ് വിജയങ്ങളാണ് പ്രാധാന്യം.

ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് കരോളിസ് സ്കിൻകിസ് യാതൊരു സൂചനകളും കൊടുക്കാതെ ടീമിലെത്തിച്ച താരം ക്രിയേറ്റിവ് മിഡ്ഫീൽഡർ എന്ന നിലയിൽ പ്രീ സീസൺ മുതൽ മികച്ച പ്രകടനമാണ് നടത്തിയത്. ടീമിന്റെ ക്യാപ്റ്റൻ അല്ലെങ്കിൽ പോലും സഹതാരങ്ങൾക്ക് നിരന്തരം പ്രചോദനമായി ലൂണ മികച്ച് നിൽക്കുന്നു. ത്രൂ ബോളുകൾ കരുത്താക്കിയ താരം 90 മിനിറ്റും ഓടിക്കളിക്കാൻ ഇഷ്ടപ്പെടുന്നു. ഒരു പ്രായമെത്തുമ്പോൾ കളി മനസ്സിലാക്കാനാവുമെന്നു കൂട്ടുകാരുടെ സ്ഥാനവും എതിരാളികളുടെ നിലയും പിടികിട്ടുമെന്നുള്ള താരത്തിന്റെ വാക്കുകളിലുണ്ട് പരിചയസമ്പത്തിന്റെ വില.

Rate this post