ആദ്യ മത്സരത്തിനൊരുങ്ങുന്ന ബാഴ്സക്ക് ആശ്വാസം, സൂപ്പർ താരം പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയേക്കും.
ലാലിഗ മത്സരങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചുവെങ്കിലും ബാഴ്സയുടെ മത്സരങ്ങൾ ഏറെ കഴിഞ്ഞിട്ടാണ്. കൃത്യമായി പറഞ്ഞാൽ ഈ മാസം ഇരുപത്തിയേഴിന് വിയ്യറയലിനോടാണ് ബാഴ്സ ആദ്യമത്സരം കളിക്കുക. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടം കളിച്ചതിനാലാണ് ബാഴ്സയുടെ മത്സരം തുടങ്ങാൻ വൈകുന്നത്.
ലാലിഗ മത്സരത്തിനൊരുങ്ങുന്ന ബാഴ്സക്ക് ഒരു ആശ്വാസവാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സൂപ്പർ താരം അൻസു ഫാറ്റി ബാഴ്സയുടെ ആദ്യ മത്സരത്തിന് ലഭ്യമായേക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. അപ്പോഴേക്കും താരം പരിക്കിൽ നിന്നും മോചിതനായി ഫിറ്റ്നസ് വീണ്ടെടുത്തേക്കും.എന്നാൽ ബാഴ്സയുടെ അടുത്ത സൗഹൃദമത്സരം താരത്തിന് നഷ്ടമായേക്കും.
Ansu Fati tipped to be fit for Barcelona’s La Liga opener against Villarreal https://t.co/fPcQ0gyWLb
— Barça Blaugranes (@BlaugranesBarca) September 13, 2020
കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ താരത്തിന്റെ ഇടുപ്പിന് പരിക്കേറ്റതായി ബാഴ്സ തന്നെയായിരുന്നു ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാൽ പത്ത് ദിവസത്തെ വിശ്രമം മാത്രമേ താരത്തിന് ആവിശ്യമൊള്ളൂ എന്നാണ് അറിയാൻ കഴിയുന്നത്. പരിക്ക് മൂലം ഇന്നലെ നടന്ന ജിംനാസ്റ്റിക്കിനെതിരായ മത്സരം ഫാറ്റിക്ക് നഷ്ടമായിരുന്നു. മാത്രമല്ല ജിറൂണക്കെതിരെയുള്ള സൗഹൃദമത്സരവും താരത്തിന് നഷ്ടമാവും.
എന്നാൽ വിയ്യാറയലിനെതിരെ താരത്തിന് കളിക്കാനാവുമെന്നത് ബാഴ്സയ്ക്കും കൂമാനും ആശ്വാസകരമാണ്. കൂമാന്റെ 4-2-3-1 എന്ന ശൈലിയിൽ പ്രധാനപ്പെട്ട താരമാണ് ഫാറ്റി. മെസ്സി, ഗ്രീസ്മാൻ, ഡെംബലെ എന്നിവർക്കൊപ്പം ഫാറ്റിയെയാണ് കൂമാൻ ആദ്യ ഇലവനിൽ ഇറക്കാൻ ഉദ്ദേശിക്കുക എന്നാണ് അറിയാൻ കഴിയുന്നത്. നിലവിൽ ഉജ്ജ്വല ഫോമിലാണ് ഫാറ്റി കളിക്കുന്നത്. സ്പെയിനിന് വേണ്ടി അരങ്ങേറിയ താരം ഗോൾ നേടിക്കൊണ്ട് ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.