പരിക്ക് കാരണം ഇന്റർ മയാമിയുടെ മത്സരങ്ങൾ നഷ്ടമായതിന് ശേഷം ലയണൽ മെസ്സി CONMEBOLവേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിലേക്ക് മടങ്ങിയെത്തി .ഡിസംബറിൽ ഖത്തറിൽ നടന്ന ലോകകപ്പ് നേടിയതിന് ശേഷം നിലവിലെ ലോക ചാമ്പ്യൻമാർ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.
പരിക്കിന്റെ ആശങ്കകൾക്കിടയിലും അർജന്റീനക്കൊപ്പമുള്ള പരിശീലനത്തിൽ മെസ്സിയുടെ അത്ഭുതകരമായ ഗോൾ പിറന്നു.വെള്ളിയാഴ്ച പരാഗ്വേക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിലാണ് ലയണൽ മെസി നേടിയ വണ്ടർ ഗോളും ശ്രദ്ധേയമാകുകയാണ്.മസിൽ ഇഞ്ചുറിയിൽ നിന്ന് മോചിതനായ മെസിയെ അർജന്റീന കോച്ച് സ്കലോണി ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
ഇന്റർ മയാമിയുടെ നാല് മത്സരങ്ങൾ പരിക്ക് കാരണം നഷ്ടമായ മെസി സിൻസിനാറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ അവസാന 10 മിനിറ്റാണ് കളിച്ചത്.ഇക്വഡോറിനെതിരായ ആദ്യ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്ക് വിജയം സമ്മാനിച്ച ഏക ഗോൾ മെസിയായിരുന്നു നേടിയത്. എന്നാൽ, ബൊളീവിയക്കെതിരായ എവേ പോരാട്ടത്തിൽ മെസി കളിച്ചിരുന്നില്ല.
¡GOLAZO DE LEO MESSI EN LA PRÁCTICA DE ARGENTINA! pic.twitter.com/kJCKueEaiF
— SportsCenter (@SC_ESPN) October 10, 2023
രണ്ട് ദിവസങ്ങളിലും സാധാരണഗതിയിൽ ടീമിനൊപ്പം പരിശീലനം നടത്തിയതിനാൽ പരിക്കിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷം ലയണൽ മെസ്സി കളിക്കാനുള്ള സാധ്യത കൂടുതലാണ്. അർജന്റീനയുടെ സാധ്യത ടീം :എമിലിയാനോ മാർട്ടിനെസ്; നഹുവൽ മോളിന അല്ലെങ്കിൽ ഗോൺസാലോ മോണ്ടിയേൽ, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടമെൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ അല്ലെങ്കിൽ മാർക്കോസ് അക്യൂന; റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ; ലയണൽ മെസ്സി, ജൂലിയൻ അൽവാരസ് അല്ലെങ്കിൽ ലൗട്ടാരോ മാർട്ടിനെസ്, നിക്കോളാസ് ഗോൺസാലസ്.