ആരാധകനെ സഹായിക്കാൻ ധീരമായ ഇടപെടലുമായി അർജന്റീനിയൻ ഗോൾകീപ്പർ ലെഡസ്മ, കയ്യടിയുമായി ഫുട്ബോൾ ലോകം

ഇന്നലെ ലാ ലീഗയിൽ ബാഴ്സലോണ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയം രേഖപ്പെടുത്തി.സൂപ്പർ സ്‌ട്രൈക്കർ ലെവെൻഡോസ്‌കിയുടെ ഇരട്ട അസ്സിസ്റ്റിന്റെയും ഗോളിന്റെയും ബലത്തിൽ 16 വർഷത്തിന് ശേഷം കാഡിസിനെതിരെയുള്ള ആദ്യ വിജയം ബാഴ്സലോണ രേഖപ്പെടുത്തിയത്. 2006 ഏപ്രിൽ 29 ന് റൊണാൾഡീഞ്ഞോയുടെ ഗോളിൽ ബാഴ്‌സലോണ 1-0 ന് വിജയിച്ചതാണ് അവസാനമായി കാഡിസിനെ തോൽപ്പിച്ചത്.ഇന്നലത്തെ മത്സരത്തിന് മുമ്പ് കാഡിസ് ബാഴ്‌സലോണയ്‌ക്കെതിരെ നാല് മീറ്റിംഗുകളിൽ തോൽവിയറിയാതെ രണ്ട് തവണ വിജയിക്കുകയും രണ്ട് സമനില നേടുകയും ചെയ്തു.

എന്നാൽ ഇന്നലത്തെ മത്സരത്തിൽ ബാഴ്സയുടെ വിജയത്തേക്കാൾ കാഡിസിന്റെ അര്ജന്റീന ഗോൾകീപ്പർ ലെഡസ്മയുടെ ഒരു പ്രവർത്തിയുടെ പേരിലായിരിക്കും അറിയപ്പെടുക.മത്സരത്തിന്റെ 85-ാം മിനിറ്റിൽ ബാഴ്സ 2-0 എന്ന നിലയിൽ മുന്നിട്ട് നിൽക്കുമ്പോഴായിരുന്നു സംഭവം.മത്സരത്തിനിടെ ഒരു കാഡിസ് ആരാധകൻ കുഴഞ്ഞു വീഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കാഡിസിന്റെ അർജന്റൈൻ ഗോൾകീപ്പറായ ലെഡസ്മ ഒരു നിമിഷം പോലും പാഴാക്കാതെ ആ ആരാധകന് സഹായം ചെയ്യാൻ ഓടി.

ഉടൻ തന്നെ ലെഡസ്മ ടീമിന്റെ മെഡിക്കൽ കിറ്റ് എടുത്തുകൊണ്ട് ആരാധകർക്ക് നൽകുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടതോടെ മത്സരം നിർത്തി വെക്കുകയും ചെയ്തു. പിന്നീട് ആരാധകന്റെ ചികിത്സയിലാണ് ശ്രദ്ധ നൽകിയത്. ഇരു ടീമിനെയും ടീം ഡോക്ടർമാർ ആ ആരാധകനെ ചികിത്സിച്ചു. ഹൃദയാഘാതമാണ് ഉണ്ടായത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പിന്നീട് അദ്ദേഹത്തെ ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.ലെഡെസ്മ പാരാമെഡിക്കുകൾക്ക് കൈമാറാൻ കൈയിൽ ഒരു ഡിഫിബ്രിലേറ്ററുമായി ഓടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.സംഭവത്തെ തുടർന്ന് സ്റ്റേഡിയം നിശബ്ദമായതോടെ മത്സരം മിനിറ്റുകളോളം നിർത്തിവച്ചു.

ബാഴ്‌സലോണ താരം റൊണാൾഡ് അരൗജോ മൈതാനത്തിന്റെ മധ്യത്തിൽ പ്രാർത്ഥിക്കുന്നതായി കാണപ്പെട്ടു, അതേസമയം ഗോൾകീപ്പർ മാർക്ക് ആന്ദ്രെ ടെർ സ്റ്റെഗൻ അതീവ ആശങ്കാകുലനായി.എല്ലാ ശ്രദ്ധയും സ്റ്റാൻഡിലെ ദുരിതത്തിലായ ആരാധകനിലേക്ക് തിരിച്ചതിനാൽ കളിക്കാർ പിച്ചിൽ നില്ക്കുകയായിരുന്നു. ഏകദേശം 15 മിനിറ്റോളമാണ് മത്സരം നിർത്തിവെക്കേണ്ടിവന്നത്. ഏതായാലും ആ ആരാധകന് ഇപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ല എന്നുള്ളത് കാഡിസ് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.

ഇതിൽ വിരോചിത ഇടപെടൽ നടത്തിയ ഗോൾകീപ്പർ ലെഡസ്മയെ ഫുട്ബോൾ ആരാധകർ എല്ലാവരും പ്രശംസിച്ചിട്ടുണ്ട്. ‘ഫുട്‌ബോളിന് മുകളിലാണ് മനുഷ്യന്റെ ജീവിതം. ഒരു ദൗർഭാഗ്യമുണ്ടായിരുന്നെങ്കിൽ, ഞങ്ങൾ തീർച്ചയായും മത്സരം നിർത്തിവെക്കുമായിരുന്നു മത്സരശേഷം സംസാരിച്ച ബാഴ്‌സ പരിശീലകൻ സാവി പറഞ്ഞു.മത്സരം പുനരാരംഭിച്ചപ്പോൾ അൻസു ഫാത്തിയും ഒസ്മാൻ ഡെംബലെയും ഏതാനും മിനിറ്റുകൾക്കുള്ളിൽ വലകുലുക്കിയപ്പോൾ ബാഴ്‌സ 4-0ന് വിജയം ഉറപ്പിച്ചു.അൻസു ഫാറ്റി അദ്ദേഹത്തിന്റെ ഗോൾ ആ ആരാധകനാണ് സമർപ്പിച്ചിട്ടുള്ളത്.ഗോൾ നേടിയിട്ടും അൻസു ഫാത്തിയും ഒസ്മാൻ ഡെംബലെയും ആഘോഷിച്ചില്ല

Rate this post