‘നിശബ്ദനായ ഗോൾ ദാഹി’ : ആരാലും വാഴ്ത്തപ്പെടാതെ പോയ കംപ്ലീറ്റ് സ്ട്രൈക്കർ |Hernan Crespo
തൊണ്ണൂറുകളുടെ മധ്യത്തിലും രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലും ലോക ഫുട്ബോളിൽ ഹെർനാൻ ക്രെസ്പോയോളം ഗോൾ സ്കോറിങ് മികവ് പുലർത്തിയ സ്ട്രൈക്കർമാർ കുറവായിരുന്നു.വേഗതയും ശക്തിയും ഫിനിഷിങ്ങും സ്കില്ലും ഹെഡിങ്ങും എല്ലാ തികഞ്ഞ സമ്പൂർണ്ണ സ്ട്രൈക്കറുമായിരുന്നു അർജന്റീനിയൻ.
ഇരു കാലുകൾ കൊണ്ടും തല കൊണ്ടും ഒരുപോലെ സ്കോർ ചെയ്യുന്ന താരം അക്രോബാറ്റിക് ഗോളുകൾ നേടാനുള്ള കഴിവിന് പേരുകേട്ടവനായിരുന്നു. 1993 ൽ റിവർപ്ലേറ്ററിലൂടെ തുടങ്ങിയ കരിയർ 2012 ൽ പാർമയിലൂടെയാണ് അവസാനിച്ചത്.സീരി എയിലെ എക്കാലത്തെയും മികച്ച വിദേശ കളിക്കാരിലൊരാളായാണ് ക്രെസ്പോയെ കണക്കാക്കുന്നത്.
അര്ജന്റീനക്കായി 1998 2002 2006 വേൾഡ് കപ്പുകളിൽ ഉൾപ്പെടെ 64 മത്സരങ്ങളിൽ നിന്നും 35 ഗോളുകൾ നേടിയിട്ടുണ്ട്, പലപ്പോഴും സൂപ്പർ സ്ട്രൈക്കർ ഗബ്രിയേൽ ബാറ്റിസ്റ്റൂട്ടയുടെ നിഴലിൽ ആയി പോവാനായിരുന്നു മുൻ ചെൽസി താരത്തിന്റെ വിധി.2002 ഓടെ ഗബ്രിയേൽ ബാറ്റിസ്റ്റൂട്ട അർജൻറ്റീനയോട് വിടപറഞ്ഞതോടെ ഒമ്പതാം നമ്പർ ക്രെസ്പോക് ലഭിചു.
1975 ജൂലൈ 5 ന് അർജൻറ്റീനയിൽ ജനിചു വീണ ക്രെസ്പോ അർജൻറ്റീനൻ ക്ലബ്ബാ യ റിവർപ്ലേറ്റിലൂടെയാണ് ഫുട്ബോൾ ലോകത്തേക്ക് കടന്നു വരുന്നത്. റിവർപ്ലേറ്റിനു വേണ്ടി കോപ ലിബർടോസ് എടുത്ത് കൊടുത്തതോടെ അർജൻറ്റീനയിലേക് വിളി വന്നു. 1995 ൽ സൗഹൃദ മത്സരത്തിൽ ബൾഗേറിയക്കെതിരെ ആണു അരങ്ങേറ്റം. 1995 ൽ കോൺഫെഡെറേഷൻ കപ്പിൽ ( കിംഗ് ഫാദ് കപ്) ഡെൻമാർകിനോട് ഫൈനലിൽ തോറ്റുപോയ അർജൻറ്റീനൻ ടീമിൽ അംഗവും ആയിരുന്നു. 1996 ഒളിംപിക്സിൽ ക്രെസ്പോയുടെ തോളിലേറിയാണ് അർജൻറ്റീന ഫൈനലിലെത്തിയത്. എന്നാൽ നൈജിരിയയോടേറ്റ തോൽവി അർജൻറ്റീനക് സ്വർണമെഡൽ നിഷേധിചു.
മൂന്നാം സ്ഥാനത്തായ ക്രെസ്പോ , പാർമ ,ലാസിയോ, ഇൻറ്റർമിലാൻ, ചെൽസി, എസിമിലാൻ ,ജെനോവ എന്നീ ക്ലബ്ബുകൾക് വേണ്ടിയും കളിച്ചിട്ടുണ്ട്.ഇറ്റാലിയൻ ക്ലബ്ബുകളായ പാർമ ലാസിയോ എന്നിവക്ക് വേണ്ടി കളിച്ചപ്പോഴായിരുന്നു ക്രെസ്പോ എന്ന സ്ട്രൈക്കറുടെ മികച്ച പ്രകടനം കാണാനായത് .കരിയറിൽ 672 മത്സരങ്ങളിൽ നിന്നും 307 ഗോളുകൾ നേടിയിട്ടുണ്ട്.