ടാ.. വലീദേ, പന്ത് വരുന്നു; അൽ നസ്ർ ഗോൾ കീപ്പർക്ക് സംഭവിച്ച വമ്പൻ പിഴവ് കണ്ടോ; വീഡിയോ കാണാം

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയിട്ടും സൗദി പ്രൊ ലീഗിലെ രണ്ടാം മത്സരത്തിലും അൽ നസ്റിന് പരാജയം തന്നെയായിരുന്നു ഫലം. ലീഗിലെ ആദ്യ മത്സരത്തിൽ സ്റ്റീവ് ജെറാർഡ് പരിശീലിപ്പിക്കുന്ന അൽ ഇത്തിഫാഖിനോട്‌ 2-1 ന് പരാജയപ്പെട്ട അൽ നസ്ർ ഇന്നലെ രണ്ടാം മത്സരത്തിൽ അൽ തവോനോട്‌ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു.

എന്നാൽ ഇന്നലത്തെ മത്സരത്തിൽ ഒരു രസകരമായ സംഭവം കൂടി അരങ്ങേറുകയുണ്ടായി.അൽ നസ്ർ ഗോൾ കീപ്പർ വലീദ് അബ്ദുള്ളയ്ക്ക് സംഭവിക്കേണ്ടിയിരുന്ന ഒരു തെറ്റ് ഗാല്ലറിയിലിരുന്ന ആരാധകൻ ശ്രദ്ധയിൽ പെടുത്തിയതാണ് സംഭവം. ഇന്നലത്തെ മത്സരത്തിന്റെ തുടക്കത്തിൽ അൽ നസ്ർ ഗോൾ കീപ്പർക്ക് ഒരു മൈനസ് പാസ്സ് വന്നു. എന്നാൽ ഈ സമയത്ത് ഗോൾ കീപ്പർ വലീദ് കാണികളെ നോക്കികൊണ്ടിരിക്കുകായിരുന്നു.

അതിനാൽ തന്നെ തന്റെ അടുത്ത് വന്ന മൈനസ് അദ്ദേഹം ശ്രദ്ധിച്ചതുമില്ല. എന്നാൽ ഗാലറിയിലുണ്ടായ ആരാധകരിൽ ഒരാള് വലീദ്, നിനക്കൊരു മൈനസ് പാസ്സ് വരുന്നുണ്ടെന്ന് വലീദിനോട്‌ വിളിച്ച് പറഞ്ഞതോടെയാണ് സംഭവം വലീദിന് അറിയുന്നതും താരം പെട്ടെന്ന് തന്നെ മൈനസ് പാസ്സ് സ്വീകരിക്കുന്നതും. ആരാധകൻ തന്നെ പകർത്തിയ ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഒരു പക്ഷെ ആരാധകൻ വിളിച്ച് പറഞ്ഞില്ല എങ്കിൽ ഗോൾ കീപരുടെ അശ്രദ്ധ കാരണം പന്ത് വലയിലെത്തിയേനെ. മത്സരത്തിന്റെ ആദ്യ മിനുട്ടിൽ തന്നെ അൽ നസ്ർ പ്രതിസന്ധിയിലാവുകയും ചെയ്തേനെ. ഏതായാലും ഇന്നലത്തെ മത്സരത്തിൽ കൂടി പരാജയപ്പെട്ടതോടെ അൽ നസ്റിന്റെ തുടക്കം തന്നെ പാളിയിരിക്കുകയാണ്. അടുത്ത മത്സരത്തിൽ റോണോയും സംഘവും വിജയത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

5/5 - (1 vote)