ലയണൽ മെസ്സിക്ക് വേണ്ടി വമ്പൻ മ്യൂസിയം ഒരുങ്ങുന്നു |Lionel Messi

ലയണൽ മെസ്സിയും ബാഴ്സയും തമ്മിലെ അഭ്യൂഹങ്ങൾ തന്നെയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാ വിഷയം. മെസ്സി ബാഴ്സയിലേക്ക് തിരികെയാത്താനുള്ള സാധ്യതകളേറെയുണ്ടെന്ന് പല ഫുട്ബോൾ മാധ്യമ പ്രവർത്തകരും റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും കാര്യങ്ങളൊന്നും സ്ഥിരീകരിക്കാനായിട്ടില്ല. മെസ്സി കുടുംബവുമായി ബാഴ്സയിൽ എത്തിയതും ബാഴ്സ താരങ്ങളുമായി മെസ്സി അത്താഴവിരുന്നിൽ പങ്കെടുത്തതും താരം ബാഴ്ച്ചയിലേക്ക് തിരിച്ചെത്തും എന്നുള്ള അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നുണ്ട്.

മെസ്സിയെ ഭാഷയിലേക്ക് തിരിച്ചു കൊണ്ടുവരാനാണ് ക്ലബ്ബിന്റെ ആഗ്രഹം. ബാഴ്സയിലേക്ക് തിരിച്ചെത്താൻ മെസ്സിയും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഈ ആഗ്രഹങ്ങൾക്ക് തടസ്സമാകുന്നത് ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയും ലാലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങളുമാണ്.

മെസ്സിയെ തിരികെയെത്തിക്കാൻ ബാഴ്സ പലതാരങ്ങളെയും വിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആ വില്പന എത്രത്തോളം വിജയകരമാകും എന്നും ഇപ്പോൾ പറയാനാവില്ല. എന്നാൽ ഇതിനിടയിൽ മെസ്സിയെ തിരികെയെത്തിക്കാൻ വമ്പൻ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ക്ലബ് പ്രസിഡണ്ട് ലപോർട്ട.മെസ്സിക്ക് വേണ്ടി ഒരു വലിയ മ്യൂസിയം ആരംഭിക്കാൻ ആണ് ലപ്പോർട്ടയുടെ പദ്ധതി. നിലവിൽ ക്ലബ്ബിന് സമീപത്തുള്ള ലാ മാസിയ അക്കാദമിയുടെ പഴയ ഹെഡ്ക്വാർട്ടേഴ്സ് മെസ്സിക്ക് വേണ്ടിയുള്ള മ്യൂസിയമായി മാറ്റാനാണ് ലപോർട്ട തീരുമാനിച്ചിരിക്കുന്നത്.

മ്യൂസിയം ആരംഭിക്കുന്നതോടെ സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാക്കാം എന്നുള്ള കണക്കുകൂട്ടലുകളാണ് ഇതിനുപിന്നിൽ. ഇതിനോടകം തന്നെ മ്യൂസിയം ആരംഭിക്കാനായി ടെലിഫോണിക്ക എന്ന കമ്പനിയുമായി ബാഴ്സ മാനേജ്മെന്റ് ചർച്ചയിലാണ്. ഈ ചർച്ചകൾ പൂർത്തിയായാൽ മാത്രമേ മെസ്സിക്ക് വേണ്ടിയുള്ള മ്യൂസിയം യാഥാർത്ഥ്യമാകൂ. പ്രമുഖ സ്പാനിഷ് മാധ്യമമായ എഎസ് സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Rate this post