ഹോളണ്ടിന്റെ യൂറോ കപ്പ് സ്വപ്നങ്ങൾ തകർത്ത റഷ്യൻ മാസ്റ്റർ ക്ലാസ് | Andrey Arshavin | Euro Cup 2024
മരണ ഗ്രൂപ്പെന്ന് വിലയിരുത്തിയ യൂറോ 2008ലെ ഗ്രൂപ്പ്സി യിൽ നിന്നും ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിനും, ഫ്രാൻസിനെ 4-1ഉം എല്ലാം നിശ്പ്രഭരാക്കി മൂന്ന് വിജയങ്ങളുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലേക്ക് മുന്നേറിയ ഹോളണ്ടിന്റെ ഓറഞ്ച് പടക്ക് നേരിടാനുണ്ടായിരുന്നത്, വിഭജനത്തിന് മുമ്പ് യൂറോ 88ലെ സോവിയറ്റ് യൂണിയനിലൂടെ കണ്ട വീരോചിതത്തിന് ശേഷം വലിയ വേദികളിൽ നേട്ടങ്ങളുടെ അവകാശമൊന്നും ഉന്നയിക്കാൻ കെൽപില്ലാത്ത റഷ്യയെയായിരുന്നു.
ഇതിനിടെ കിരീട പ്രതീക്ഷയിൽ ഏറെ മുൻപന്തിയിലേക്കുയർന്നിരുന്ന ഓറഞ്ച് പടയുടെ അനായാസ ജയവും പ്രതീക്ഷിച്ചിരുന്ന ഓരോ ഹോളണ്ട് ആരാധകരും മറക്കാനാഗ്രഹിക്കുന്ന ഒരു മത്സമായിരുന്നു സ്വിസ് ക്ലബ്ബ് എഫ് സി ബാസലിന്റെ തട്ടകമായ സെന്റ് ജേക്കബ് പാർക്കിൽ അറങ്ങേറിയത്.ഡച്ച് ആക്രമണങ്ങളുടെ മുനയൊടിച്ചും, പ്രത്യാക്രമണങ്ങളുമായി പ്രതിപക്ഷവുമായി മത്സരം കടുക്കേണ്ടി വന്നപ്പോൾ റഷ്യൻ ക്യാംമ്പിന്റെ പരിശീലകക്കുപ്പായത്തിൽ, ഡച്ച് ആക്രമണങ്ങളുടെ ഫിലോസഫിയറിയുന്ന, 1998 വേൾഡ് കപ്പ് ജ്വരങ്ങളിൽ ഓറഞ്ച് പടർത്തിയ ഡച്ച് വിഖ്യാദ പരിശീലകൻ ഗ്വസ് ഹിഡിംഗിന്റെ തന്ത്രങ്ങളിൽ ഒരു പറ്റം സംഘത്തിൽ നിന്നും അന്ന് ആ മത്സരത്തിൽ ഒരു പോരാളിയെ ഫുട്ബോൾ ലോകം തിരിച്ചറിച്ചറിയുകയായിരുന്നു.
രണ്ടാം പകുതിയുടെ മിനിറ്റുകൾ പിന്നിട്ടശേഷം റോമൻ പവാലുചെങ്കോ നേടിയ ഒറ്റ ഗോളിന്റെ ലീഡെടുത്ത് വിജയത്തിലേക്ക് നീങ്ങുകയായിരുന്ന റഷ്യക്കെതിരെ, തിരിച്ചടിക്കാനുള്ള ശ്രമങ്ങൾക്കായ് പല മൂവ്കളും ഫലം നൽകാതെ പോവേണ്ടി വന്നെതിനൊടുക്കം 86 -മത്തെ മിനിറ്റിൽ വെസ്ലി സ്നൈഡർ തൊടുത്ത് വിട്ട ഒരു സെറ്റ്പീസിൽ നിന്നും അവസരയോജിതമായ ഇടപെടലിലൂടെ വാൻ നിസ്റ്റൽ റൂയ് നേടിയ ഗോളിലൂടെ ഡച്ച് ക്യാമ്പ് ഉണർന്നെങ്കിലും. നിശ്ചിത സമയവും താണ്ടി, അധിക സമയത്തേക്ക് ദീർഘിച്ച ആ മത്സരത്തിൽ വിങ്ങിലൂടെ കുതിച്ച് പാഞ്ഞ് അത് വരെയും ഡച്ച് ഡിഫൻസിനെ കബളിപ്പിച്ച്, ക്രോസുകളും, ഷോട്ടുമായി ഡച്ച്ഗോളി വാൻഡെൻസാറിനെ പരീക്ഷിച്ചിരുന്ന പത്താംനമ്പർ കുപ്പായത്തിലിറങ്ങിയ അന്നത്തെ ആ ഇരുപത്തി ഏഴുകാരൻ കൂടുതൽ കരുത്താർജ്ജിക്കുന്നതായിരുന്നു.
അധിക സമയത്തിൽ കണ്ട് കൊണ്ടിരുന്നത്.ഡച്ച് ക്യാമ്പിൽ വീണ്ടും വിള്ളൽ വീഴ്ത്തി കൊണ്ട് 112 – മത്തെ മിനുറ്റിൽ ടൊർബിൻസ്കി നേടിയ അപ്രതീക്ഷിത ഗോളിന് വഴിയൊരുക്കിയ സീറോ ആംഗിളിൽ നിന്നും നേടിയ ക്രോസിലൂടേയും മിനുറ്റുകൾക്കകം 116-മത്തെ മിനുറ്റിൽ ഡച്ച് ഡിഫന്റർ ആന്ദ്രെ ഒയ്ജറിന് യാതൊരു അവസരവും നൽകാതെ വാൻഡൻസാറിന്റെ കാലുകൾക്കിടയിലൂടെ തൊടുത്ത് വിട്ട് ആന്ദ്രെ അർഷാവിൻ ഡച്ച് പതനം പൂർത്തിയാക്കി തന്റെ ട്രേഡ് മാർക്കായ ചൂണ്ട് വിരലിനെ ചുണ്ടോട് ചേർത്ത് വെച്ച് ‘ശ്….’ എന്ന രീതിയിൽ ആഘോഷിച്ചു കണ്ട അയാൾക്ക് മുന്നിൽ ഓറഞ്ച് പട തല കുനിക്കുകയും അയാൾ ആ യൂറോയുടെ കണ്ടെത്തലുമാവുകയായിരുന്നു.
സെമി ഫൈനലിൽ സ്പെയിനോട് റഷ്യ അടിപതറിയെങ്കിലും ഫുട്ബോൾ ലോകം ഏറ്റ് പിടിച്ച ആ പോരാളിയെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ പിന്നീട് യൂറോപ്പി പല വമ്പൻ ക്ലബുകളും നോട്ടമിട്ടിരുന്നു. എന്നാൽ തങ്ങളുടെ ആ സമയത്തെ റെക്കോർഡ് ട്രാൻസ്ഫറിൽ വെംഗറുടെ പീരങ്കിപ്പടയിലേക്കായിരുന്നു അയാൾ എത്തിയത്. ആൻഫീൽഡിൽ വെച്ച് ലീവർപൂളിനെ പൂട്ടിയിട്ട അയാൾ ഒറ്റക്ക് നേടിയ ആ നാല് ഗോളിന്റെ ഔട്ട് സ്റ്റാന്റിങ് പെർഫോമൻസിലൂടെ മാത്രം അർഷാവിൻ പേര് ഇംഗ്ലീഷ് ഫുട്ബോൾ ലോകവും എക്കാലവും ഓർക്കപ്പെടുകയും ചെയ്യും.
സ്പെയിനും സ്വീഡനും ഗ്രീസും അടങ്ങുന്ന ഗ്രൂപ്പിലായിരുന്നു റഷ്യയുടെ സ്ഥാനം. ഗ്രീസിനെയും ,സ്വീഡനെയും പരാജയപെടുത്തിയെങ്കിലും സ്പെയിനിനോട് നാല് ഗോളിന് റഷ്യ തുളസി വഴങ്ങിയെങ്കിലും അവർ ക്വാർട്ടറിലേക്ക് മുന്നേറുകയായിരുന്നു. റഷ്യ സെമിയിൽ പുറത്തായെങ്കിലും ചാമ്പ്യൻഷിപ്പിലെ കണ്ടെത്തൽ തന്നെയായിരുന്നു സിനിത് സെന്റ് പീറ്റേഴ്‌സ്ബർഗ് പ്ലെ മേക്കർ ആന്ദ്രെ അർഷാവിൻ. ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെതിരെയുള്ളതും , ഗ്രൂപ്പിൽ സ്വീഡനെതിരെയുള്ള രണ്ടു മത്സരം മാത്രം മതി താരത്തിന്റെ പ്രതിഭ മനസിലാക്കാൻ. 2002 മുതൽ 2012 വരെയുളള കാലഘട്ടത്തിൽ റഷ്യക്കായി 75 മത്സരങ്ങളിൽ നിന്നും 17 ഗോളുകൾ നേടിയിട്ടുണ്ട്.