ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്രൈറ്റൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപെടുത്തിയത്. ഓൾഡ് ട്രാഫൊഡിലെ ഈ തോൽവി മാഞ്ചെസ്റ്റർ യൂണൈറ്റഡിലെ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.ഡാനി വെൽബെക്ക്, പാസ്കൽ ഗ്രോസ്, ജാവോ പെദ്രോ എന്നിവർ ബ്രൈറ്റന്റെ ഗോളുകൾ നേടി.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശ്വാസ ഗോൾ പകരക്കാരനായി വന്ന ഹാനിബാൽ മെജ്ബ്രിയുടെ വകയായിരുന്നു. ഓൾഡ് ട്രാഫോഡിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 20 മത്സരങ്ങളുടെ അൺബീറ്റൺ റൺ ഇതോടെ അവസാനിച്ചു.ഏകദേശം ഒരു വർഷത്തിന് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രാഫൊഡിൽ പരാജയെടുന്നത്.ആ മത്സരത്തിലും ബ്രൈറ്റനോടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപെട്ടത്.കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തെത്തിയ റെഡ് ഡെവിൾസ് അഞ്ച് കളികളിലെ മൂന്നാം തോൽവിക്ക് ശേഷം 12-ാം സ്ഥാനത്താണ്.
ഓഫ് ഫീൽഡ് പ്രശ്നങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വലിയ രീതിയിൽ വലക്കുന്നുണ്ട്.ജാദൺ സാഞ്ചോയെ ഫസ്റ്റ്-ടീം സ്ക്വാഡിൽ നിന്ന് പുറത്താക്കുകയും ആന്റണിയ്‌ക്കെതിരായ നടപടി സ്വീകരിക്കുകയും ചെയ്തു. ഇന്നലത്തെ തോൽവിക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് “ഞങ്ങളെത്തന്നെ നോക്കണം” എന്ന് ക്രിസ്റ്റ്യൻ എറിക്സൻ പറഞ്ഞു.”ഇത് ഭാരിച്ച ഒന്നാണ്, ഞങ്ങൾ സ്വയം നോക്കണം, ഞങ്ങൾ ചില കാര്യങ്ങൾ മാറ്റി, പക്ഷേ നിരാശരാണ്”എറിക്‌സൻ ബിബിസിയോട് പറഞ്ഞു”.
ആദ്യ പകുതിയിൽ ഞങ്ങൾക്ക് ഒരുപാട് നല്ല നിമിഷങ്ങളുണ്ടായിരുന്നു, നല്ല നിയന്ത്രണമുണ്ടായിരുന്നു. അവർക്ക് ധാരാളം കൈവശം വച്ചിരുന്നുവെങ്കിലും അധികം അവസരങ്ങൾ ലഭിച്ചില്ല. അവർ പിന്നീട് അവരുടെ ആദ്യ അവസരത്തിൽ സ്കോർ ചെയ്തു,അവർ പന്ത് വളരെയധികം കീപ് ചെയ്താണ് കളിച്ചത്.കളിയിലേക്ക് തിരിച്ചുവരാൻ ഞങ്ങൾക്ക് ഇനിയും അവസരങ്ങളുണ്ടായിരുന്നു” ഡെൻമാർക്ക് ഇന്റർനാഷണൽ പറഞ്ഞു.
Eriksen on the defeat to Brighton: "It is a heavy one. We have to look at ourselves. We changed some things but we are disappointed." [bbc] #mufc
— The United Stand (@UnitedStandMUFC) September 16, 2023
“സീസണിന്റെ തുടക്കത്തിൽ ഏത് ഗെയിമും ആർക്കെതിരെയാണ് കളിക്കുന്നത് എന്നത് പ്രശ്നമല്ല, അത് വളരെ പ്രധാനമാണ്.ഗെയിമുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം ,ആരു കളിച്ചാലും ഞങ്ങൾ വിജയിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഞങ്ങൾക്ക് ഇതിനകം മൂന്ന് മാസ്ററങ്ങളിൽ പരാജയപെട്ടു അത് മാറ്റേണ്ടതുണ്ട്” എറിക്സൺപറഞ്ഞു.