എട്ടാം ബാലൻഡിയോർ പ്രദർശനം ഗംഭീരം, പക്ഷേ തോൽക്കാൻ ആയിരുന്നു വിധി |Lionel Messi
ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സി തന്റെ കരിയറിലെ ഏട്ടാമത് ബാലൻ ഡി ഓർ പുരസ്‌കാരം ഇന്റർ മിയാമിയുടെ താരമായാണ് സ്വന്തമാക്കിയത്. അർജന്റീനക്കൊപ്പം ഫിഫ വേൾഡ് കപ്പ് കിരീടം നേടിയതിന്റെയും പാരിസ് സെന്റ് ജർമൻ ഒപ്പം ക്ലബ്ബ് തലത്തിൽ നേട്ടങ്ങൾ നേടിയതുമാണ് ലിയോ മെസ്സിയെ ബാലൻ ഡി ഓർ പുരസ്‌കാരത്തിലേക്ക് നയിച്ച പ്രധാന വസ്തുതകൾ.
ലിയോ മെസ്സിയുടെ ബാലൻ ഡി ഓർ പുരസ്കാരം ഇന്റർമിയാമിയുടെ മൈതാനത്ത് വച്ച് പ്രദർശിപ്പിച്ചു. ന്യൂയോർക്ക് സിറ്റി ക്ലബ്ബുമായുള്ള ഇന്റർ മിയാമിയുടെ സൗഹൃദ മത്സരത്തിനു മുൻപായാണ് ആരാധകർക്ക് മുന്നിലേക്ക് ലിയോ മെസ്സി ബാലൻ ഡി ഓർ പുരസ്കാരവുമായി കടന്നുവന്നത്. അമേരിക്കയിലെ ഫുട്ബോൾ ക്ലബ്ബിന്റെ ഒരു താരം ബാലൻസ് ഓർ പുരസ്കാരം നേടിയ കാഴ്ച ഫുട്ബോൾ ലോകത്തിനു ഇതിന് മുൻപ് പരിചയമുള്ളതല്ല.
Lionel Messi presented his eighth Ballon d’Or to the Inter Miami fans.
— USMNT Only (@usmntonly) November 11, 2023
Pretty wild that this is happening in an MLS game.
What a time to be alive. pic.twitter.com/g8oXTrFE1b
ലിയോ മെസ്സിയുടെ ബാലൻ ഡി ഓർ പുരസ്കാരം ആരാധകർക്ക് മുന്നിൽ പ്രദർശനം നടന്നെങ്കിലും മത്സരത്തിൽ പരാജയപ്പെടാനായിരുന്നു മിയാമിയുടെ വിധി. ആദ്യ പകുതിയിൽ തന്നെ ഒരു ഗോളിന് പിന്നിൽ പോയ ഇന്റർമിയാമി രണ്ടാം പകുതിയിലും രണ്ടാമത്തെ ഗോളും വഴങ്ങി പരാജയം ഉറപ്പിച്ചു. ഇതിനിടെ 81 മിനിറ്റിൽ ഇന്റർ മിയാമി റോബിൻസനിലൂടെ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും മത്സരം ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ന്യൂയോർക് സിറ്റി വിജയിച്ചു.
🚨 Lionel Messi presenting his eighth Ballon d'Or with Inter Miami! pic.twitter.com/knfGGIoRDy
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) November 11, 2023
അമേരിക്കൻ ഫുട്ബോൾ സീസൺ അവസാനിച്ചതിനാൽ പുതിയ സീസൺ തുടങ്ങാൻ വേണ്ടി മെസ്സിയും കൂട്ടരും കാത്തിരിക്കുകയാണ്. കലണ്ടർ വർഷാടിസ്ഥാനത്തിലാണ് അമേരിക്കയിലെ ഫുട്ബോൾ സീസൺ അരങ്ങേറുന്നത്. അതേസമയം നവംബർ മാസത്തിൽ അർജന്റീനക്ക് മുന്നിൽ ശക്തരായ ടീമുൾക്കെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾ വരാനിരിക്കുന്നുണ്ട്. ഉറുഗ്വേ, ബ്രസീൽ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.