❝ഇന്ത്യൻ ജേഴ്‌സിയിൽ ആദ്യ ഫൈനൽ, ആദ്യ ഗോൾ, ആദ്യകിരീടം, തകർത്താടി സഹൽ അബ്ദുൽ സമദ്❞

സാഫ് കപ്പിലെ കിരീട നേട്ടം ഓരോ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കും അഭിമാനകരമായ നിമിഷമായിരുന്നു. പ്രത്യേകിച്ച് മലയാളി ആരാധകർക്ക് ,കാരണം മലയാളികളുടെ പ്രിയ താരം സഹൽ അബ്ദുൽ സമദ് ഇന്ത്യക്കായി ആദ്യ ഗോൾ സ്വന്തമാക്കി. ഫൈനലിൽ നേപ്പാളിനെതിരെ ഇന്ത്യയുടെ മൂന്നാമത്തെ ഗോളാണ് സഹൽ നേടിയത്.പകരക്കാരനായി എത്തിയാണ് ഇന്ത്യക്കായി തന്റെ ആദ്യ ഗോൾ നേടിയത്.മൂന്ന് നേപ്പാൾ താരങ്ങളെ മറികടന്നായിരുന്നു സഹലിന്റെ ഗോൾ. ഈ ഗോൾ ദൈവത്തിന്റെ അനുഗ്രഹം ആണെന്ന് സഹൽ മത്സര ശേഷം പറഞ്ഞു. കളി വിജയിച്ചതിൽ തന്റെ വലിയ പങ്കില്ല എന്നും ടീമിന്റെ പ്രയത്നമാണെന്നും താരം പറഞ്ഞു.ഇത് ദൈവം തന്ന ഗോൾ ആണ് എന്താണ് ഗ്രൗണ്ടിൽ സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല. സഹൽ പറഞ്ഞു. ഈ ഗോൾ ഒരു അത്ഭുതമാണെന്നും സഹൽ പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) നിലവിൽ വന്നതിനുശേഷം ജീവിതം മാറ്റിമറിച്ച നിരവധി ഇന്ത്യൻ ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് സഹാൽ അബ്ദുൾ സമദ്.സഹലിനെ സംബന്ധിച്ചിടത്തോളം കേരള ബ്ലാസ്റ്റേഴ്സിനായി ഒപ്പിടാനുള്ള തീരുമാനം അദ്ദേഹത്തിന്റെ ജീവിതം വഴിതിരിച്ചുവിട്ടു.റിസർവ് ടീമിനൊപ്പം ആരംഭിച്ച സഹലിന്റെ പ്രകടനത്തിൽ ഡേവിഡ് ജെയിംസ് മതിപ്പുളവാക്കുകയും ആദ്യ ടീമിൽ സ്ഥാനം നേടി. അതിനുശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടതില്ല.

2018-19 സീസണിൽ സഹലിന്റെ മിന്നുന്ന മിഡ്ഫീൽഡ് ഡിസ്പ്ലേകൾ ടീം പ്രകടനം കാഴ്ചവയ്ക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും ഫുട്ബോൾ ആരാധകരുടെയും പണ്ഡിറ്റുകളുടെയും ശ്രദ്ധ ആകർഷിച്ചു. ഐ‌എസ്‌എല്ലിൽ നിന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ നിന്നും (എ ഐ എഫ് എഫ്) എമർജിംഗ് പ്ലെയർ ഓഫ് സീസൺ അവാർഡും നേടി. കണ്ണൂർ സ്വദേശിയായ സഹൽ രാജ്യത്തെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ്.

കഴിഞ്ഞ ജൂണിൽ കുറകാവോക്കെതിരായ കിംഗ്സ് കപ്പ് മത്സരത്തിൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു. ഇന്ത്യ അണ്ടർ 23, കേരള അണ്ടർ 21, കേരള സന്തോഷ് ട്രോഫി ടീമുകളിൽ കളിച്ചിട്ടുണ്ട്. ഐഎസ്എൽ എമർജിങ് പ്ലയർ ഓഫ് ദി സീസൺ, എഐഎഎഫ് എമർജിങ് പ്ലയർ ഓഫ് ദി ഇയർ എന്നീ പുരസ്കാരങ്ങളും ഇതിനകം ഈ 23കാരനെ തേടിയെത്തിയിട്ടുണ്ട്. യുഎയിലെ അൽ ഐനിൽ ജനിച്ച സഹൽ 8ആം വയസ്സ് മുതൽ ഫുട്ബോൾ കളിച്ചു തുടങ്ങി.

2010 ൽ പ്രൊഫഷണൽ ഫുട്ബോളറാവുക എന്ന ലക്ഷ്യത്തോടെ യുഎയിലെ പ്രശസ്ത ഫുട്ബോൾ അക്കാഡമികളിൽ ഒന്നായ എത്തിഹാദ് ഫുട്ബോൾ അക്കാദമിയിൽ ചേർന്നു. ബിരുദ പഠനത്തിനായി കണ്ണൂരിലേക്കു തിരിച്ചു വന്ന സഹൽ എസ് ൻ കോളേജിൽ ചേരുകയും യൂണിവേഴ്സിറ്റി മത്സരങ്ങളുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിൽ ഇടം നേടുകയും ചെയ്തു. 2017 ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിൽ അംഗമായ സഹൽ 2017 -2018 സീസൺ മുതൽ ഐഎസ് ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സി അണിയുന്നു .

Rate this post