വാങ്കഡെയിൽ സിക്സർ മഴ പെയ്യിച്ച് അഭിഷേക് ശർമ്മ,ടി20യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി |  Abhishek Sharma

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ വെറും 37 പന്തിൽ സെഞ്ച്വറി തികച്ച് അഭിഷേക് ശർമ്മ. അഞ്ചു ബൗണ്ടറിയും 10 സിക്‌സും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ് . ഇംഗ്ലീഷ് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ച അഭിഷേകിന്റെ ബാറ്റിൽ നിന്നും വാങ്കഡെയിൽ സിക്സുകൾ ഒഴുകുകയായിരുന്നു.ടി20യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് അഭിഷേക് ശർമ്മ നേടിയത്.ഇത് ശ്രീലങ്കയ്‌ക്കെതിരായ രോഹിത് ശർമ്മയുടെ 35 പന്തുകളിൽ നിന്നുള്ള സെഞ്ച്വറിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തുന്നു.

ടി20യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അർദ്ധസെഞ്ച്വറി എന്ന റെക്കോർഡ് അഭിഷേക് സ്വന്തമാക്കിയിരുന്നു .2007 ലെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വെറും 12 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ യുവരാജ് സിംഗ് ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി എന്ന റെക്കോർഡ് സ്വന്തമാക്കി. ഈ മത്സരത്തിലാണ് യുവരാജ് സ്റ്റുവർട്ട് ബ്രോഡിനെ ഒരു ഓവറിൽ ആറ് സിക്സറുകൾ പറത്തിയത്.ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എന്ന് എപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തെ പലപ്പോഴും തന്റെ ആരാധനാപാത്രവും മുൻ ക്രിക്കറ്റ് കളിക്കാരനുമായ യുവരാജ് സിങ്ങുമായി താരതമ്യം ചെയ്യപ്പെടാറുണ്ട്.

തന്റെ പങ്കാളി സഞ്ജു സാംസണെ രണ്ടാം ഓവറിൽ നഷ്ടമായെങ്കിലും മൂന്നാം ഓവറിൽ ജോഫ്ര ആർച്ചറെ ഒരു ഫോറും രണ്ട് സിക്സറും പറത്തി.മാർക്ക് വുഡിനെയും ജാമി ഓവർട്ടണെയും ഇടം കയ്യൻ കടന്നാക്രമിച്ചു.ഓവർട്ടൻ എറിഞ്ഞ അഞ്ചാം ഓവറിൽ തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തി അദ്ദേഹം അർദ്ധ സെഞ്ച്വറി തികച്ചു.16 ഇന്നിംഗ്‌സുകളിൽ ഇന്ത്യയ്ക്കായി അഭിഷേക് നേടുന്ന നാലാമത്തെ അമ്പതിലധികം സ്‌കോറാണിത്.തിലക് വർമ്മയ്‌ക്കൊപ്പം 6 ഓവറിനുള്ളിൽ 100 കൂട്ടിച്ചേർത്തു. ഒന്പതാം ഓവറിൽ സ്കോർ 136 ആയപ്പോൾ 15 പന്തിൽ നിന്നും 24 റൺസ് നേടിയ തിലക് വർമയെ ഇന്ത്യക്ക് നഷ്ടമായി. പത്താം ഓവറിൽ ഇന്ത്യൻ സ്കോർ 143 ലെത്തി.

ഇന്ത്യയ്‌ക്കായി ഏറ്റവും വേഗതയേറിയ ടി20 ഐ ഫിഫ്റ്റി
12 പന്തുകൾ – യുവരാജ് സിംഗ് vs ഇംഗ്ലണ്ട്, 2007
17 പന്തുകൾ – അഭിഷേക് ശർമ്മ vs ഇംഗ്ലണ്ട്, 2025 (ഇന്ന്)
18 പന്തുകൾ – കെഎൽ രാഹുൽ vs സ്കോട്ട്‌ലൻഡ്, 2021
18 പന്തുകൾ – സൂര്യകുമാർ യാദവ് vs ദക്ഷിണാഫ്രിക്ക, 2022

Rate this post