ഗോൾ വഴങ്ങിയതിന് പിന്നാലെ കട്ടകലിപ്പിൽ പരിശീലകൻ, വീഡിയോ കാണാം

ക്രിസ്മസ് അവധിക്ക് മുൻപായി അവസാനം നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് തകർപ്പൻ വിജയമാണ് ലഭിച്ചത്. ഡിപ്പോർട്ടിവോ അലാവസിനെതിരെ നടന്ന ലാലിഗ മത്സരത്തിൽ 10 പേരുമായി രണ്ടാം പകുതി കളിച്ച റയൽ മാഡ്രിഡ്‌ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയത്തോടെ ലാലിഗ പോയിന്റ് ടേബിളിൽ ജിറോണയെ ഗോൾവ്യത്യാസത്തിൽ മറികടന്നുകൊണ്ട് ഒന്നാം സ്ഥാനത്തേക്ക് വീണ്ടും എത്തി.

അലാവസിന്റെ മൈതാനത്ത് നടന്ന മത്സരത്തിന്റെ 54 മിനിറ്റിൽ നാച്ചോ റെഡ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് റയൽ മാഡ്രിഡ് എതിർ സ്റ്റേഡിയത്തിൽ കളിച്ചത്. മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കാൻ ഒരുങ്ങവേ 92 മിനിറ്റിൽ റയൽ മാഡ്രിഡിന്റെ സ്പാനിഷ് താരമായ ലുകാസ് വസ്കസ് നേടുന്ന ഗോളാണ് റയൽ മാഡ്രിഡിന് വിലപ്പെട്ട മൂന്ന് പോയന്റുകൾ സമ്മാനിക്കുന്നത്. മത്സരം വിജയിച്ചതോടെ ഒന്നാം സ്ഥാനത്ത് എത്താൻ റയൽ മാഡ്രിഡിനു കഴിഞ്ഞിട്ടുണ്ട്.

അതേസമയം തന്റെ ഹോം ഫാൻസിനു മുന്നിൽ ഹോം സ്റ്റേഡിയത്തിൽ അവസാന നിമിഷഗോളിൽ തോൽവി വഴങ്ങിയ ഡിപ്പോർട്ടിവോ അലാവസിന്റെ പരിശീലകൻ ഗോൾ വഴങ്ങിയതിനുശേഷം കട്ട കലിപ്പിലായിരുന്നു. 10 പേരുമായി കളിച്ച റയൽ മാഡ്രിഡ്‌ അവസാന നിമിഷം ഗോൾ നേടിയതോടെ ഡിപ്പോർട്ടിവോ അലാവസ് പരിശീലകൻ തന്റെ ദേഷ്യം പ്രകടിപ്പിക്കുന്ന വീഡിയോ നമുക്ക് കാണാനാവും.

മത്സരം പരാജയപ്പെട്ടതോടെ 18 മത്സരങ്ങളിൽ നിന്നും 16 പോയിന്റ് ഉള്ള ഡിപ്പോർട്ടിവോ അലാവസ് പോയന്റ് ടേബിളിൽ 16-സ്ഥാനത്താണ്. മത്സരം വിജയിച്ച റയൽ മാഡ്രിഡ്‌ 18 മത്സരങ്ങളിൽ നിന്നും 45 പോയിന്റുകളുമായി ഗോൾ വ്യത്യാസത്തിൽ ജിറോണയെയും മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജിലെ എല്ലാ മത്സരങ്ങളും വിജയിച്ച റയൽ മാഡ്രിഡ്‌ ഈ സീസണിൽ വലിയ പ്രതീക്ഷകളാണ് നൽകുന്നത്.

Rate this post