അഡ്രിയാൻ ലൂണയും ഡിമിട്രിയോസ് ഡയമൻ്റകോസും പ്ലേ ഓഫിൽ കളിക്കുന്നതിൽ സംശയമുണ്ടെന്ന് ഇവാൻ വുകമനോവിച്ച് | Kerala Blasters

ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പത്താം സീസൺ അവസാന ലീഗ് ഘട്ട മത്സരത്തിൽ ഹൈദരാബാദിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ ജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. മത്സരത്തിൽ മുഹമ്മദ് ഐമനും ഡൈസുകെ സക്കായിയും നിഹാൽ സുധീഷും കേരളാ ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയപ്പോൾ ജാവോ വിക്ടർ ഹൈദരാബാദിനായി ആശ്വാസഗോൾ നേടി.

പ്ലെ ഓഫിൽ ഒഡിഷയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായി എത്തുന്നത്.24 മത്സരങ്ങളിൽ നിന്ന് 33 പോയിൻ്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. കളി കയ്യിലിരിക്കുന്ന ഒഡീഷ 39 പോയിൻ്റുമായി നാലാം സ്ഥാനത്താണ്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് പ്ലേ ഓഫ് മത്സരം . ഇന്നലത്തെ മത്സരത്തിന് ശേഷം സംസാരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകാമനോവിക് താരങ്ങളുടെ പരിക്കിനെക്കുറിച്ചും വിദേശ താരങ്ങളായ ദിമിയും ലൂണയും പ്ലെ ഓഫിൽ കളിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.

ദിമിയും ലൂണയും പ്ലെ ഓഫിൽ കളിക്കുന്നത് ഇപ്പോഴും സമയമാണെന്ന് ഇവാൻ പറഞ്ഞു.”ഈ മത്സരത്തിൽ അഡ്രിയാൻ ലൂണക്ക് കുറച്ച് സമയം നൽകുക എന്ന ഐഡിയ ഞങ്ങൾക്ക് ഉണ്ടായിരുന്നു.പക്ഷേ അതിൽ നിന്നും ഞങ്ങൾ പിന്മാറി. എന്തെന്നാൽ അവിടെ അദ്ദേഹത്തിന് സസ്പെൻഷൻ ലഭിക്കാനുള്ള ഒരു സാധ്യത ഉണ്ടായിരുന്നു. ആ റിസ്ക്കിൽ നിന്നും ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം ടീമിനോടൊപ്പം ട്രെയിനിങ് ആരംഭിച്ചത്. നാലരമാസത്തെ ഇടവേളക്കുശേഷമാണ് അദ്ദേഹം വരുന്നത്.നമ്മൾ അദ്ദേഹത്തിന്റെ കാര്യത്തിൽ നല്ല ജാഗ്രത പാലിക്കണം” ഇവാൻ പറഞ്ഞു.

അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും ദിമി ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല. വരുന്ന ദിവസങ്ങളിൽ ഗ്രീക്ക് താരം പരിശീലനം ആരംഭിക്കും. പ്ലെ ഓഫ് നടക്കുന്ന 19 ആം തീയതിക്ക് മുന്നേ പൂർണ ഫിറ്റ്നസ്സിലെത്തിയാൽ ദിമി ബ്ലാസ്റ്റേഴ്സിനായി കളിക്കും.

Rate this post
Kerala Blasters