കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടിയ ഏറ്റവും മികച്ച വിദേശ താരമായാണ് ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണയെ കണക്കാക്കുന്നത്. കഴിഞ്ഞ രണ്ടു സീസണിലും ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് പിന്നിൽ ഈ മിഡ്ഫീൽഡർ വലിയ പങ്കാണ് വഹിച്ചത്.കഴിഞ്ഞ വര്ഷം ഫൈനൽ വരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടത്തിലും ഈ സീസണിൽ ഏറെ വിവാദമായ നോക്ക് ഔട്ട് വരെയുള്ള കുതിപ്പിലും ലൂണയുടെ നിരനായക സാനിധ്യം ഉണ്ടായിരുന്നു.
ഇപ്പോഴിതാ ആരാധകർ കേൾക്കാൻ ആഗ്രഹിച്ച വാർത്ത പുറത്ത് വന്നിരിക്കുകയാണ്. കേരളം ബ്ലാസ്റ്റേഴ്‌സന്റെ ഈ സീസണിലെ ഏറ്റവും മികച്ച താരമായി അഡ്രിയാൻ ലൂണയെ തെരഞ്ഞെടുത്തിരിക്കുകയാണ്. കഴിഞ്ഞ സീസണിലും ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരമായിരുന്നു ലൂണ. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 20 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ ലൂണ നാല് ഗോളുകളും ആറ് അസിസ്റ്റും സ്വന്തം പേരിൽ രേഖപ്പെടുത്തി.കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ല് എന്നാണ് ഉറുഗ്വേൻ താരത്തെ വിശേഷിപ്പിക്കാറുള്ളത്.
ലൂണയെ മുൻനിർത്തിയാണ് പരിശീലകൻ ഇവാൻ ബ്ലാസ്റ്റേഴ്സിന്റെ തന്ത്രങ്ങൾ ഒരുക്കാറുള്ളത്.താരത്തിന്റെ കളി മെനയാനുള്ള കഴിവും ,കളിയുടെ വേഗത നിയ്രന്തിച് സഹ താരങ്ങൾക്ക് കൂടുതൽ സ്പേസ് നൽകാനും സാധിക്കും. ഗോളവസരങ്ങൾ ഒരുക്കന്നതോടൊപ്പം ലോങ്ങ് റേഞ്ച് ഗോൾ നേടാനുള്ള കഴിവും ലിറ്റിൽ മജിഷ്യനെ വ്യത്യസ്തനാക്കുന്നു. മിഡ്ഫീൽഡിന്റെ ഹൃദയഭാഗത്ത് ഗോളുകൾക്കും അസിസ്റ്റുകൾക്കും പുറമെ ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും ആട്രിബ്യൂട്ടുകളും ലൂണ മത്സരത്തിലേക്ക് കൊണ്ട് വരാൻ സാധിക്കാറുണ്ട്.
അശ്രാന്തമായി പരിശ്രമിക്കുക സ്വയം പ്രകടിപ്പിക്കുക, അതിൽ റിസ്ക് എടുക്കുക എന്നതാണ് ലൂണയുടെ കളി ശൈലി.എല്ലായ്‌പ്പോഴും ഊർജ്വസലതയോടെ കളംനിറഞ്ഞ് ഓടുന്ന ലൂണ ടാക്ലിങ്ങിലും പന്ത് തിരിച്ചെടുക്കുന്നതിലും ഉന്നത നിലവാരം പുലർത്തി.ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സംഭാവന നൽകുന്ന ലൂണ വുകോമാനോവിച്ചിന്റെ ടീമിന്റെ ആത്മാവ് തന്നെയാണ് .എതിർപ്പിനെ അടിച്ചമർത്താനും പ്രതിരോധത്തെ സഹായിക്കാനും മടിയില്ലാത്ത തളരാത്ത പോരാളിയാണ് ലൂണ.
𝗕𝗮𝗰𝗸-𝘁𝗼-𝗕𝗮𝗰𝗸 𝗕𝗿𝗶𝗹𝗹𝗶𝗮𝗻𝗰𝗲! 🪄⚽
— Kerala Blasters FC (@KeralaBlasters) March 10, 2023
Luna is our @1xBatSporting Fans' Player of the Season for the second year running! 👏#ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/aI6nuZ2pP7
പന്ത് കാൽക്കീഴിലാക്കി എപ്പോഴും തന്റെ മുന്നിൽ ഒരു കളിക്കാരനെ കണ്ടെത്താൻ ലൂണ ശ്രമിക്കുന്നു.പിച്ചിലെ ഏറ്റവും മികച്ച ടെക്നീഷ്യൻ, ഏറ്റവും കഠിനാധ്വാനി എല്ലാം ബ്ലാസ്റ്റേഴ്സിന് ലൂണയായിരുന്നു.ലൂണയെ പിന്തുടരുക എന്ന തന്ത്രമാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നിറവേറ്റിയത്.