ആരാധകർക്ക് സന്തോഷ വാർത്ത , അഡ്രിയാൻ ലൂണ ഹൈദെരാബാദിനെതിരെ കളിച്ചേക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ | Kerala Blasters

വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യൻ സൂപ്പർ സൂപ്പർ ലീഗിന്റെ അവസാന ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് അവസാന സ്ഥാനക്കാരായ ഹൈദരാബാദിനെ നേരിടും. ഹൈദരാബാദ് എഫ്സിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ എവേ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് വിജയത്തോടെ പ്ലെ ഓഫിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്.

അവസാനമായി കളിച്ച പതിനൊന്നു മത്സരങ്ങളിൽ 9 മത്സരങ്ങളിലും പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് മികച്ച രീതിയില്ല നോക്ക് ഔട്ട് ഘട്ടത്തിലേക്ക് കടക്കുന്നത്. അതിനിടയിൽ ഡിസംബറിൽ പരിക്കേറ്റു പുറത്തു പോയ കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ കളിക്കളത്തിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു എന്ന വാർത്ത ആരാധകരിൽ വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.ഹൈദെരാബാദിനെതിരെ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിക് ലൂണയുടെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള സൂചനകൾ നൽകി.

ഏറ്റവും മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലൂണ പരിക്കേറ്റ പുറത്ത് പോയത്. ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായി മാറിയിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് സീസൺ മുഴുവൻ നഷ്‌ടമാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും പ്ലേ ഓഫിന് മുൻപേ തിരിച്ചു വരുമെന്ന് പരിശീലകൻ കഴിഞ്ഞ ദിവസങ്ങളിൽ ഉറപ്പു നൽകിയിരുന്നു. ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ കുറച്ച് മിനിട്ടുകൾ ലൂണ കളിക്കാനുള്ള സാധ്യതകൾ ഉണ്ട് എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.“ഇന്ന് നടക്കാനിരിക്കുന്ന പരിശീലനസെഷനു ശേഷമേ ഞങ്ങൾ ഇക്കാര്യത്തിൽ അവസാന തീരുമാനം എടുക്കുകയുള്ളൂ.

ഹൈദെരാബാദിനെതിരെ ഏതാനും മിനുട്ടുകൾ കളിക്കുന്നതിനു വേണ്ടി അഡ്രിയാൻ ലൂണ ഞങ്ങൾക്കൊപ്പം യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്. എന്നാൽ താരത്തിന് മൂന്നു മഞ്ഞക്കാർഡുകൾ ലഭിച്ചിട്ടുണ്ടെന്നത് ഞങ്ങൾ പരിഗണിക്കുന്നുണ്ട്.” ഇവാൻ വുകോമനോവിച്ച് പറഞ്ഞു.അഡ്രിയാൻ ലൂണ ഈ സീസണിൽ 3 യെല്ലോ കാർഡുകൾ വഴങ്ങിയിട്ടുണ്ട്.അതായത് വരുന്ന ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിക്കുകയും യെല്ലോ കാർഡ് വഴങ്ങുകയും ചെയ്താൽ പ്ലേ ഓഫ് മത്സരത്തിൽ ലൂണ പുറത്തിരിക്കേണ്ടി വന്നേക്കും.

Rate this post