അഡ്രിയാൻ ലൂണ മാർച്ചിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിച്ചെത്തുമെന്ന് ഇവാൻ വുകോമനോവിച്ച് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ 10 ലെ തങ്ങളുടെ 14-ാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് തിങ്കളാഴ്ച പഞ്ചാബിനെ നേരിടും.കലൂർ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ രാത്രി 7 .30 ക്കാണ് മത്സരം. 13 മത്സരങ്ങളിൽ നിന്നും 26 പോയിന്റുമായി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. സീസണിന്റെ ആദ്യഘട്ടം അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു.

എന്നാൽ അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന് അത്ര നല്ല സമയമല്ല. മത്സരത്തിന് മുന്നോടിയായായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിക് മാധ്യമങ്ങളോടെ സംസാരിച്ചു. നാളത്തെ മത്സരത്തിൽ വിജയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിശീലകൻ സംസാരിച്ചു.”ഇത് ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഗെയിമായിരിക്കും. പഞ്ചാബ് ഇത് വളരെ കടുപ്പമേറിയ ടീമാണ്, അവർക്കെതിരെ കളിക്കുന്നത് പ്രയാസമാണ്” ഇവാൻ പറഞ്ഞു.

13 കളികളിൽ നിന്നും 11 പോയിന്റ് മാത്രം നേടിയ പഞ്ചാബ് 12 ടീമുകളുടെ ലീഗിൽ പതിനൊന്നാം സ്ഥാനത്താണ്. പരിക്കേറ്റ് പുറത്തിരിക്കുന്ന സൂപ്പർ താരം അഡ്രിയാൻ ലൂണ മാർച്ചിൽ ടീമിനൊപ്പം ചേരുമെന്നും പരിശീലകൻ പറഞ്ഞു. ലൂണയുടെ അഭാവം ടീമിലുണ്ടെന്നും അത് ദൗർഭാഗ്യകരമായി പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചികിത്സക്കായി മുംബൈയിലുള്ള ലൂണ നാളത്തെ മത്സരം കാണാൻ കൊച്ചിയിലെത്തും.

സീസണിന്റെ തുടക്കത്തിൽ തന്നെ പരിക്കേറ്റ് പുറത്ത് പോയ ഓസ്‌ട്രേലിയൻ താരം ജഷുവ സോട്ടിരിയോ മാർച്ചിൽ ടീമിനൊപ്പം ചേരുമെന്നും ഇവാൻ പറഞ്ഞു.”അടുത്ത സീസണിൽ ജഷുവ സോട്ടിരിയോ ടീമിനൊപ്പം മടങ്ങിയെത്തും. ടീമിനും മെഡിക്കൽ സ്റ്റാഫിനും ഒപ്പം സമയം ചെലവഴിക്കാൻ അദ്ദേഹം മാർച്ചിൽ നേരത്തെ വരും”. ജീക്സൺ സിംഗ് കളിക്കാൻ തയ്യാറാണെന്നും ഇവാൻ പറഞ്ഞു.

Rate this post