അഡ്രിയാൻ ലൂണ ഒരു വർഷം കൂടി കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാവും | Kerala Blasters

അഡ്രിയാൻ ലൂണയുടെ കരാർ കേരള ബ്ലാസ്റ്റേഴ്‌സ് പുതുക്കുമോ, ഇല്ലയോ എന്നതിനെ സംബന്ധിച്ചുള്ള ആശങ്കകളെല്ലാം അവസാനിചിരിക്കുകയാണ്. ലൂണ ഒരു സീസൺ കൂടി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവും എന്നുറപ്പായിരിക്കുകയാണ്.ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലെ ഓഫിൽ കടക്കുകയാണെങ്കിൽ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാവുന്ന വ്യവസ്ഥ അദ്ദേഹത്തിന്റെ കരാറിൽ ഉണ്ടായിരുന്നു.

ഇത് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.ഇതോടെ ലൂണ ക്ലബ്ബ് വിടും എന്ന റൂമറുകൾക്ക് ഇപ്പോൾ വിരാമമായി കഴിഞ്ഞിട്ടുണ്ട്. അടുത്ത സീസണിലും അദ്ദേഹം ക്ലബ്ബിനോടൊപ്പം ഉണ്ടാകും. അദ്ദേഹത്തിന്റെ ലക്ഷ്യമിട്ട ക്ലബ്ബുകൾക്ക് ഇത് നിരാശ നൽകുന്ന കാര്യമാണ്.ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്ത് ഇനി തുടരില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് അഡ്രിയാൻ ലൂണ തുടരുമോയെന്ന കാര്യത്തിൽ ആശങ്ക വർധിച്ചത്.

ഇക്കഴിഞ്ഞ സീസണിൽ ടീമിന്റെ നായകനായിരുന്ന ലൂണ ഗംഭീര പ്രകടനം നടത്തിയെങ്കിലും ഡിസംബറിൽ പരിക്ക് പറ്റിയത് തിരിച്ചടിയായി. ലൂണയടക്കമുള്ള താരങ്ങളുടെ പരിക്ക് തന്നെയാണ് ഈ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പുറകോട്ടടിപ്പിച്ചത്. പുതിയ പരിശീലകന് കീഴിൽ ലൂണക്കും ടീമിനും അടുത്ത സീസണിൽ കരുത്ത് കാണിക്കാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

3 ഗോളുകളും നാല് അസിസ്റ്റുകളും നേടി കൊണ്ട് മികച്ച രൂപത്തിൽ പോകുന്നതിനിടയിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്.ഒഡീഷക്കെതിരെയുള്ള പ്ലേ ഓഫ് മത്സരത്തിൽ ലൂണ തിരിച്ചെത്തിയെങ്കിലും മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപെട്ടു.എഫ്‌സി ഗോവ ലൂണക്ക് മുന്നിൽ വലിയൊരു ഓഫർ വെച്ചിരുന്നു.

Rate this post