കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത , സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ കരാർ ഓട്ടോമാറ്റിക്കായി പുതുക്കപ്പെട്ടു | Kerala Blasters
കേരള ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം എന്നാണ് ഉറുഗ്വേൻ മിഡ്ഫീൽഡ് മാസ്റ്റേഴ്സ് അഡ്രിയാൻ ലൂണയെ വിശേഷിപ്പിക്കാറുള്ളത്. ബ്ലാസ്റ്റേഴ്സിനായി കളിച്ച ഏറ്റവും മികച്ച വിദേശ താരമായാണ് ലൂണയെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്.കഴിഞ്ഞ രണ്ടു സീസണുകളിൽ എന്ന പോലെ ഈ സീസണിലും ബ്ലാസ്റ്റേഴ്സിനായി മിന്നുന്ന പ്രകടനമാണ് താരം പുറത്തെടുത്തെങ്കിലും പരിക്ക് വില്ലനായി മാറി.
സീസണിൽ 3 ഗോളുകളും നാല് അസിസ്റ്റുകളും ക്ലബ്ബിന് വേണ്ടി നേടിയിരുന്നു. പരിക്കിൽ നിന്നും മുക്തനായ താരം തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. പ്ലെ ഓഫ് മത്സരങ്ങൾക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ലൂണയും ഉണ്ടാവും, ഇപ്പോൾ മറ്റൊരു സന്തോഷ വാർത്തയും പുറത്ത് വന്നിരിക്കുകയാണ്.കേരള ബ്ലാസ്റ്റേഴ്‌സ് നോക്കൗട്ടിൽ കടന്നതിനാൽ അഡ്രിയാൻ ലൂണയുടെ കരാർ ഓട്ടോമാറ്റിക്കായി പുതുക്കപ്പെട്ടിരിക്കുകയാണ്.
അദ്ദേഹത്തിൻ്റെ കരാർ 2025 വരെ നീട്ടിയിരിക്കുകയാണ്.ലൂണയുടെ കരാർ ഈ സീസൺ പൂർത്തിയാകുന്നതോട് കൂടി അവസാനിക്കുമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കരാറിൽ ഒരു ക്ലോസ് ഉണ്ടായിരുന്നു.ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ പ്ലേ ഓഫിന് യോഗ്യത നേടിക്കഴിഞ്ഞാൽ ആ കോൺട്രാക്ട് ഒരു വർഷത്തേക്ക് കൂടി ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും എന്നായിരുന്നു അത്.
Congrats KBFC Fans. Adrian Luna's contract has been automatically triggered as KBFC have made into the knockouts, which means his contract is extended till 2025. #KBFC #AdrianLuna #ISL #KeralaBlasters #IFTNM pic.twitter.com/FxnYSpYZJ6
— Indian Football Transfer News Media (@IFTnewsmedia) April 5, 2024
2021-ൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്കുള്ള ലൂണയുടെ വരവ് സർഗ്ഗാത്മകതയുടെയും ചലനാത്മകതയുടെയും ഒരു പുതിയ യുഗത്തിന് സൂചന നൽകി.ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനങ്ങൾ കൊണ്ട് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്തു. ആദ്യ സീസണിൽ തന്നെ മിന്നുന്ന പ്രകടനമാണ് ലൂണ പുറത്തെടുത്തത്.6 ഗോളുകളും 7 അസിസ്റ്റുകളും നേടിയ ലൂണയായിരുന്നു ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചിൻ്റെ തന്ത്രങ്ങൾ ബ്ലാസ്റ്റേഴ്സിൽ നടപ്പിലാക്കിയത്. അദ്ദേഹത്തിന്റെ നേതൃപരവും ടീമിനെ ഒത്തിണക്കത്തോടെ ഒരു യൂണിറ്റായി കളിപ്പിക്കാനുള്ള കഴിവും കാരണം ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായി മാറുകയും ചെയ്തു.
ജെസൽ കാർനെയ്‌റോയുടെ വിടവാങ്ങലിന് ശേഷം 2023-24 സീസണിൽ ക്ലബ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തപ്പോൾ ലൂണയുടെ നേതൃത്വഗുണങ്ങൾ കാണാൻ സാധിച്ചു. ബംഗളൂരു എഫ്‌സി, ജംഷഡ്‌പൂർ തുടങ്ങിയ ശക്തരായ എതിരാളികൾക്കെതിരായ അദ്ദേഹത്തിൻ്റെ സുപ്രധാന ഗോളുകൾ ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോൾ മികച്ച പ്രകടനം നടത്താനുള്ള അദ്ദേഹത്തിൻ്റെ കഴിവിനെ അടിവരയിടുന്നു.അദ്ദേഹത്തിന്റെ ഗോളുകൾ ബ്ലാസ്റ്റേഴ്‌സിനെ അവിസ്മരണീയമായ വിജയങ്ങളിലേക്ക് നയിക്കുകായും ചെയ്തു.ലൂണയെ പോലെ കഠിനാധ്വാനിയായ ഒരു താരത്തെ ഏതു ടീമും ആഗ്രഹിക്കുന്നതാണ്. ലൂണയുടെ നീക്കങ്ങൾ മനസിലാക്കുക എന്നത് എതിരാളികൾക്ക് ബുദ്ധിമുട്ടാണ്.
💣🥇 Adrian Luna's contract has been automatically triggered as Kerala Blasters have made into the knockouts, which means his contract is extended till 2025. ✔️🇺🇾 @IFTnewsmedia #KBFC pic.twitter.com/tAAccwOCun
— KBFC XTRA (@kbfcxtra) April 5, 2024
അദ്ദേഹത്തിന്റെ പെട്ടെന്നുള്ള റിഫ്ലെക്സുകളും മിന്നൽ നീക്കങ്ങളും പലപ്പോഴും എതിരാളികളുടെ പ്രതിരോധത്തെ തളർത്തുന്നുതാണ് കാണാൻ സാധിക്കുക്കുന്നത്. ബോക്‌സിനുള്ളിൽ സർഗ്ഗാത്മകതയോടെയും കൃത്യതയോടെയും കേരളത്തിന്റെ ആക്രമണ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് ലൂണയാണ്. ഊർജസ്വലമായ പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഓൾറൗണ്ട് സംഭാവനകൾ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.