അർജന്റീന കണ്ട ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളാണ് ജാവിയർ സാനേട്ടി. ഫുട്ബോൾ ജീവിതത്തിൽ കൂടുതൽ സമയവും ഇറ്റലിയിൽ ചിലവഴിച്ച സാനേട്ടി ഇന്റർ മിലാന് വേണ്ടി 19 സീസണുകളിൽ ജഴ്സിയണിഞ്ഞു അതും 19 വ്യത്യസ്ത പരിശീലകർക്കു കീഴിൽ .ഇത് ഇപ്പോഴും ഒരു റെക്കോർഡായി നിലനിൽക്കുന്നു.ഒരു കളിക്കാരനെന്ന നിലയിലും പ്രത്യേകിച്ച് ക്യാപ്റ്റനെന്ന നിലയിലും സാനെറ്റി ധാരാളം വിജയങ്ങളും കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.ട്രെബിൾ നേടിയ ചുരുക്കം ചില ക്യാപ്റ്റന്മാരിൽ ഒരാളാണ് അദ്ദേഹം.
ക്ലബ്ബിനും രാജ്യത്തിനും വിജയങ്ങൾ നിറഞ്ഞ ഒരു കരിയർ ആയിരുന്നു സനെറ്റിയുടെ.ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരായി കണക്കാക്കപ്പെടുന്നു. അർജന്റീനിയൻ ഫുൾബാക്ക് 15 സീസണുകളിൽ ഇന്റർ മിലാനെ നയിച്ചിട്ടുണ്ട്.പിച്ചിലും പുറത്തും ക്യാപ്റ്റനായും നേതാവായും മികച്ചു നിന്നിരുന്നു. 2014 ൽ ഫുട്ബോളിൽ നിന്നും വിരമിച്ച സനേറ്റി ഇന്റർ മിലാന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.
🗣️ “We failed to pull him out of depression. That’s the biggest defeat of my career. It still hurts. I was so powerless.”
— Football Tweet ⚽ (@Football__Tweet) August 31, 2018
– Javier Zanetti on Adriano. 💔 pic.twitter.com/A02QoJjQYk
മുൻ സഹതാരം അഡ്രിയാനോയെ വിഷാദാവസ്ഥയിൽ നിന്ന് പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടതാണ് തന്റെ ഏറ്റവും വലിയ തോൽവി എന്ന് സാനെറ്റി ഒരിക്കൽ വെളിപ്പെടുത്തി.ഇന്റരിൽ കളിച്ച സമയത്ത് അഡ്രിയാനോ മികച്ച വാഗ്ദാനമുള്ള സ്ട്രൈക്കറായി കാണപ്പെട്ടു, തന്റെ ദേശീയ ടീമായ ബ്രസീലിനായി 50 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ നേടി, എന്നാൽ ക്ലബ് വിട്ടതിനുശേഷം മറ്റു ക്ലബ്ബുകളിലേക്ക് ചേക്കേറിയെങ്കിലും പഴയ ഫോമിലെത്താൻ സാധിച്ചില്ല.
” ഒരു രാത്രിയിൽ ബ്രസീലിൽ നിന്ന് പിതാവിന്റെ മരണവാർത്തയുമായി അഡ്രിയാനോക്ക് ഒരു ഫോൺ കോൾ ലഭിച്ചു. ഞാൻ അദ്ദേഹത്തെ മുറിയിൽ കണ്ടു, ഫോൺ വലിച്ചെറിഞ്ഞു, നിലവിളിക്കാൻ തുടങ്ങി. അത്തരത്തിലുള്ള നിലവിളി ഇന്നും എന്റെ കാതിലുണ്ട് , അന്നുമുതൽ മാസിമോ മൊറാട്ടിയും ഞാനും ഞങ്ങളുടെ സഹോദരൻ ആയതിനാൽ അവനെ നിരീക്ഷിച്ചു.
“ആ സമയത്ത്, ഞാൻ കുടിക്കുമ്പോൾ മാത്രമാണ് എനിക്ക് സന്തോഷം തോന്നിയത്, ”അഡ്രിയാനോ 2017 ലെ ഒരു അഭിമുഖത്തിൽ പറഞ്ഞു. “ഞാൻ കുടിച്ചാൽ മാത്രമേ എനിക്ക് ഉറങ്ങാൻ കഴിയൂ. പരിശീലനത്തിനായി എത്തുമ്പോൾ ഞാൻ ഹാംഗ് ഓവർ ആണെന്ന് എന്റെ [ഇന്റർ] പരിശീലകനായ റോബർട്ടോ മാൻസിനിയും എന്റെ സഹപ്രവർത്തകരും ശ്രദ്ധിച്ചു. വളരെ വൈകി എത്തുമെന്ന് ഞാൻ ഭയപ്പെട്ടു, അതിനാൽ ഞാൻ ഉറങ്ങാതെ മദ്യപിച്ച് പരിശീലനത്തിന് പോയി. ഞാൻ മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ ഉറങ്ങുകയും ഇന്റർ മാധ്യമങ്ങളോട് എനിക്ക് പേശി വേദനയുണ്ടെന്ന് പറയുകയും ചെയ്തു. ”
അഡ്രിയാനോയെ ജീവിതത്തിലേക്കും കളിക്കളത്തിലേക്കും തിരിച്ചു കൊണ്ട് വരാൻ അർജന്റീനിയൻ കുറെ പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബ്രസീലിലേക്ക് തിരിച്ചു പോയതിൽ പിന്നെ പഴയ അഡ്രിയാനോയെ കാണാൻ സാധിച്ചിട്ടില്ല. മദ്യപാനത്തിൽ നിന്നും, വിഷാദ രോഗത്തിൽ നിന്നും അഡ്രിയാനോയെ തിരിച്ചു കൊണ്ട് വരാൻ സനേറ്റി കഠിന ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല ,ഇപ്പോഴും വലിയ ദുഃഖമായി അതിനെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2001 ലാണ് ആദ്യമായി ബ്രസീലിയൻ ഇന്ററിലെത്തുന്നത് ,ഒരു സീസണ് ശേഷം പരമയിലേക്ക് പോയ സ്ട്രൈക്കർ ഗോളുകൾ കണ്ടെത്തിയതോടെ 2004 ൽ ഇന്ററിലേക്ക് തിരിച്ചെത്തി. ഇന്ററിലെത്തിയ നാൾ മുതൽ താരത്തിന്റെ വഴികാട്ടിയും ഉപദേശകനും ക്യാപ്റ്റനും എല്ലാമായിരുന്നു സനേറ്റി. മുതിർന്ന താരമെന്നതിലുപരി ഒരു സഹോദരന്റെ സ്ഥാനമായിരുന്നു സനെറ്റിയുടെ. ഇന്ററിൽ അഡ്രിയയാനോയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച സനേറ്റി അദ്ദേഹത്തിന്റെ മോശം കാലഘട്ടത്തിലും കൂടെനിന്നു. ഇന്റർ വിട്ടതിനു ശേഷം ബ്രസീലിലേക്ക് തിരിച്ചു പോയ അഡ്രിയാനോയെ തിരിച്ചു കൊണ്ട് വരാനും അര്ജന്റീനയാണ് മുന്കയ്യെടുത്തിരുന്നു.
1995 ൽ 22 ആം വയസ്സിൽ ഇന്റർ മിലാനിൽ എത്തിയ സനേറ്റി 19 വർഷ കരിയറിൽ 858 മത്സരങ്ങൾ കളിക്കുകയും 21 ഗോളുകൾ നേടുകയും ചെയ്തു. ഇന്ററിനൊപ്പം 5 സിരി എ കിരീടങ്ങൾ , ചാമ്പ്യൻസ് ലീഗ് ,യുവേഫ കപ്പ് ,ഫിഫ ക്ലബ് വേൾഡ് കപ്പ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്. അർജന്റീനക്ക് വേണ്ടി 1998 ,2002 വേൾഡ് കപ്പിലടക്കം 143 മത്സരങ്ങളിൾ ജേഴ്സിയണിഞ്ഞിട്ടുണ്ട്.