❝ പുതിയ സീസൺ ആരംഭിക്കുന്നതിന്‌ മുൻപ് ബാഴ്സലോണ നിർബന്ധമായും വിൽക്കേണ്ട മൂന്നു താരങ്ങൾ ❞

അഗ്യൂറോ , ഡിപെ പോലെയുള്ള സൂപ്പർ താരങ്ങളെ ഫ്രീ ട്രാൻസ്ഫറിൽ ടീമിലെത്തിച് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ഗംഭീരമാക്കിയിരിക്കുകയാണ് ബാഴ്സലോണ. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ലബിന് കൂടുതൽ താരങ്ങളെ വിൽക്കേണ്ടതുണ്ട്. അത് പോലെ പുതിയ കളിക്കാരെ ടീമിലെത്തിക്കേണ്ടതുണ്ട്. അടുത്ത സീസൺ ആരംഭിക്കുന്നതിനു മുൻപ് നിരവധി താരങ്ങളെ ഓഫ് ലോഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ എന്തെല്ലാം താരങ്ങളെയാണ് വിളിക്കേണ്ടത് എന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

ബാഴ്സലോണ നിർബന്ധമായും ഒഴിവാക്കേണ്ട മൂന്നു താരങ്ങളിൽ ഒന്നാം സ്ഥാനം മിഡ്ഫീൽഡർ മിറാലെം പ്യാനിച്ചിനെയാണ്. യുവന്റസുമായുള്ള ഒരു സ്വാപ് ഡീലിലൂടെയാണ് ബോസ്‌നിയൻ താരത്തെ കഴിഞ്ഞ സീസണിൽ ബാഴ്സ ടീമിലെത്തിച്ചത്. എന്നാൽ താരത്തിന് ബാഴ്സയിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. കൂടുതൽ മത്സരങ്ങളിലും ബെഞ്ചിൽ ആയിരുന്നു സ്ഥാനം. ഇതുവരെ ബാഴ്സക്ക് വേണ്ടി ഒരു ഗോൾ നേടാനോ അസ്സിസ്റ് നേടാനോ സാധിച്ചിട്ടില്ല. ബാഴ്സയിൽ കൂടുതൽ വേതനം വാങ്ങുന്ന താരങ്ങളിൽ ഒരാളായ താരത്തെ ഓഫ്‌ലോഡുചെയ്യുന്നത് സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും. ഇന്റർ മിലാൻ മിഡ്ഫീൽഡർ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പരിശീലകൻ കൂമാന്റെ പദ്ധതികളിൽ ഒരിക്കലും ബോസിനിയാണ് ഇടം നേടിയിരുന്നില്ല. അതിനാൽ പുതിയ സീസണ് തുടങ്ങുന്നതിനു മുൻപ് താരം ക്ലബ് വിട്ടുപോകുവാൻ സാധ്യതയുണ്ട്.

രണ്ടാമത്തെ താരമാണ് ബ്രസീലിയൻ കൂട്ടിൻഹോ. 2018 ജനുവരിയിൽ വൻ തുകയ്ക്കാണ് ലിവർപൂളിൽ നിന്നും ബ്രസീലിയൻ ബാഴ്സയിലെത്തിയത്. കാറ്റലോണിയയിലേക്ക് മാറിയതുമുതൽ പരിക്കുകളോടെ മല്ലിട്ട താരത്തിന് കൂടുതൽ മല്സരങ്ങൾ കളിക്കുവാനോ ഫോമിലേക്കുയരാണോ സാധിച്ചില്ല. ഫോം കണ്ടെത്താനാവാൻ വിഷമിച്ചതോടെ ഒരു സീസണിൽ ബയേണിൽ ലോണിൽ പോവുകയും ചെയ്തു. താരത്തെ വിൽക്കാൻ തന്നെയാവും ബാഴ്സ ശ്രമിക്കുക കാരണത്തെ ബാഴ്സ ജേഴ്സിയിൽ 100 ​​മത്സരങ്ങളിൽ എത്തിയാൽ ലിവർപൂളിന് 20 മില്യൺ ഡോളർ നൽകേണ്ടി വരും.വലിയ വിലക്ക് താരത്തെ വിറ്റ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും സാധിക്കും.യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും താരത്തെ സ്വന്തമാക്കാൻ പിന്നാലെ തന്നെയുണ്ട്.

മൂന്നാമത്തെ താരമാണ് ക്ലെമെന്റ് ലെംഗ് ലെറ്റ് . ബാഴ്സക്ക് വേണ്ടി ചില മിന്നലാട്ടങ്ങൾ പുറത്തെടുത്തെങ്കിലും സ്ഥിരതയാർന്ന പ്രകടനം താരത്തിൽ നിന്നും ഇതുവരെ ഉണടായിട്ടില്ല. കഴിഞ്ഞ സീസണിൽ കറ്റാലൻക്കാർ ലാ ലിഗയിൽ 38 മത്സരങ്ങളിൽ നിന്ന് 38 ഗോളുകൾ വഴങ്ങിയിരുന്നു. സ്പാനിഷ് ടോപ്പ് ഫ്ലൈറ്റിന്റെ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയ ടീമുകളിൽ കൂടുതൽ ഗോൾ വഴങ്ങിയത് ബാഴ്സ ആയിരുന്നു. യൂറോ ആപ്പിൾ ഫ്രഞ്ച് ടീമിനൊപ്പം ഇറങ്ങിയ താരം ബേധപെട്ട പ്രകടനം നടത്തിയിരുന്നു. എന്നാൽ പുതിയ റിപോർട്ടുകൾ പ്രകാരം താരത്തെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ബാഴ്സ. ഫ്രഞ്ച് താരത്തെ ഒഴിവാക്കി കൂടുതൽ കാര്യക്ഷമതയുള്ള ഒരു പ്രതിരോധ താരത്തെ ടീമിലെത്തിക്കണം.