‘പ്രതീക്ഷകൾ വാനോളം’ : ഏഷ്യൻ കപ്പിലെ ആദ്യ വിജയം തേടി ഇന്ത്യ ഇന്ന് ഉസ്‌ബെക്കിസ്ഥാനെതിരെ ഇറങ്ങുന്നു | AFC Asian Cup 2023

ഖത്തറിലെ അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഇന്ന് ഉസ്‌ബെക്കിസ്ഥാനെ നേരിടും. രാത്രി എട്ടു മണിക്കാണ് മത്സരം നടക്കുന്നത് ജിയോസിനിമ ആപ്പും വെബ്‌സൈറ്റും സ്‌പോർട്‌സ് 18-ൽ മത്സരം സംപ്രേക്ഷണം ചെയ്യും.ഏഷ്യൻ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. ആദ്യ പോയിന്റ് നേടുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.വിംഗർ ലാലിയൻസുവാല ചാങ്‌തെയും ഗോൾകീപ്പർ അമ്രീന്ദർ സിങ്ങും ഇല്ലാതെയാവും ഇന്ത്യ കളിക്കുക.

ഒരു കളിക്കാരൻ 100 ശതമാനം ഫിറ്റാകുന്നതുവരെ കളിപ്പിക്കാൻ നിർബന്ധിക്കില്ലെന്ന് സ്റ്റിമാക് മുമ്പ് പറഞ്ഞിരുന്നു.ചാങ്‌ടെയുടെ നഷ്ടം ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും നൽകുക.2023-ൽ, ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിൽ അദ്ദേഹം സ്‌കോർ ചെയ്യുകയും അസിസ്‌റ്റ് ചെയ്യുകയും ചെയ്‌തു, സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ പെനാൽറ്റിയിലേക്ക് നയിക്കാൻ കുവൈത്തിനെതിരെ സമനില നേടി. ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിൽ കുവൈത്തിനെതിരെ അസിസ്റ്റ് ചെയ്യുകയും ചെയ്തു.

സഹൽ അബ്ദുൾ സമദ് പന്തുമായി പിച്ചിൽ പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും ലൈനപ്പിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്ന് ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി. ആദ്യ മത്സരത്തിൽ സിറിയയോട് സമനില വഴങ്ങിയ ഉസ്ബക് വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത് . ഇന്ന് വിജയിച്ച് നോക്ക ഔട്ട് പ്രതീക്ഷകൾ സജീവക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത് .ടൂർണമെന്റിൽ തുടരാൻ ഇന്ത്യ ഒരു വിജയം ഉറപ്പാക്കണം.

ഇരുടീമുകളും ആറ് തവണ ഏറ്റുമുട്ടി, ഉസ്ബെക്കിസ്ഥാൻ നാല് തവണ വിജയിക്കുകയും മറ്റ് രണ്ട് സമനിലയിൽ അവസാനിക്കുകയും ചെയ്തു. അന്താരാഷ്ട്ര ഫുട്‌ബോളിൽ ഉസ്‌ബെക്കിസ്ഥാനെതിരായ ആദ്യ ജയം ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.2001-ലെ മെർദേക്ക കപ്പിൽ ഉസ്‌ബെക്കിസ്ഥാൻ 2-1ന് ഇന്ത്യയെ തോൽപ്പിച്ചിരുന്നു.I.M. വിജയനാണ് ഇന്ത്യയുടെ ഏക ഗോൾ നേടിയത്.നെഹ്‌റു ഗോൾഡ് കപ്പിലും ഒരു സൗഹൃദ മത്സരത്തിലും ആണ് ഇന്ത്യ സമനില നേടിയത്.1999ലെ ഏഷ്യൻ കപ്പ് ഉൾപ്പെടെ തുടർച്ചയായ നാല് മത്സരങ്ങളിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങി.

ഉസ്‌ബെക്കിസ്ഥാനെതിരായ തങ്ങളുടെ ദൗർഭാഗ്യങ്ങളുടെ പരമ്പരയിൽ മാറ്റം വരുത്താനും ഇത്തവണ കൂടുതൽ പോസിറ്റീവ് ഫലം നേടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ .കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യു.എസ്.എയോട് 3-0ന് തോറ്റതിന് ശേഷം ഉസ്ബെക്കിസ്ഥാൻ തോൽവിയറിയാതെ തുടരുകയാണ്. പിന്നീടുള്ള എട്ട് കളികളിൽ ചൈന, വിയറ്റ്നാം, തുർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ, പലസ്തീൻ തുടങ്ങിയ ടീമുകളെ തോൽപ്പിച്ച് അവർ അഞ്ച് വിജയങ്ങളും മൂന്ന് സമനിലകളും നേടി .ഈ കാലയളവിൽ അവർ ആകെ 17 ഗോളുകൾ അടിച്ചപ്പോൾ എട്ടു ഗോളുകൾ വഴങ്ങി.

ബ്ലൂ ടൈഗേഴ്സിനെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ ആറ് കളികളിൽ മൂന്നെണ്ണം അവർ വിജയിച്ചെങ്കിലും ഖത്തർ, മലേഷ്യ, ഓസ്‌ട്രേലിയ എന്നിവയ്‌ക്കെതിരെ തോൽവി ഏറ്റുവാങ്ങി. സാഫ് ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലും ഫൈനലും പെനാൽറ്റിയിൽ വിജയിച്ചെങ്കിലും മലേഷ്യയോട് തോറ്റ് മെർദേക്ക കപ്പിൽ നിന്ന് പുറത്തായി.ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കുവൈത്തിനെതീരെ വിജയിക്കാനും സാധിച്ചു.