“ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിക്ക് വിജയം, ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാന നിമിഷം”|AFC Champions League | Mumbai City FC

സൗദി അറേബ്യയിലെ റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ ഇന്നലെ രാത്രി മുംബൈ സിറ്റി എഫ്‌സി ചരിത്രം സൃഷ്ടിച്ചു, എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ ടീമായി.ഗ്രൂപ്പ് ബിയിൽ ഇറാഖി എയർഫോഴ്സ് ക്ലബ്ബിനെ 2-1 നാണു മുബൈ പരാജയപ്പെടുത്തിയത്.

3 തവണ എഎഫ്‌സി കപ്പ് ചാമ്പ്യൻമാരായ ടീമിന് എയർ ഫോഴ്സ് . ഇതോടെ ലീഡർമാരായ അൽ ഷബാബിന് ഇന്ത്യൻ ക്ലബ് ഗ്രൂപ്പ് സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്തേക്ക് നീങ്ങി.ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു മുംബൈ സിറ്റിയുടെ വിജയം.ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ഹമ്മദി അഹമ്മദ് ഇറാഖി ക്ലബിന് വേണ്ടി സ്കോറിന് തുറന്നു.

ഇതിനു പിന്നാലെ ഉണർന്നു കളിച്ച മുംബൈ സിറ്റി 70ആം മിനുട്ടിൽ ഡിയേഗോ മൊറീസിയോയിലൂടെ സമനില നേടി. മൊറിസിയോ നേടിയ പെനാൾട്ടി അവൻ തന്നെ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു.ഇതിന് പിന്നാലെ 75ആം മിനുട്ടിൽ ലഭിച്ച ഒരു കോർണറിൽ നിന്ന് മുംബൈ സിറ്റി ലീഡും നേടി. അഹ്മദ് ജാഹു എടുത്ത ക്രോസ് രാഹുൽ ബെഹ്കെ ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു.

ഒരു ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോളടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി രാഹുൽ ബെഹ്കെ ഇതോടെ മാറി. മുംബൈ അടുത്തതായി വ്യാഴാഴ്ച അൽ-ജാസിറയെ നേരിടും, അതേ ദിവസം എയർഫോഴ്‌സ് ക്ലബ് അൽ-ഷബാബിനെ നേരിടും.

Rate this post