ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ പാദത്തിൽ റൊണാൾഡോയുടെ അൽ-നാസറിന് തോൽവി | Al-Nassr

ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ പാദത്തിൽ അൽ-ഐനിനോട് ഒരു ഗോളിന് പരാജയപെട്ട് അൽ നാസർ. സസ്‌പെൻഷനിൽ നിന്ന് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിട്ടും അൽ നാസറിന് പരാജയം ഒഴിവാക്കാൻ സാധിച്ചില്ല.മൊറോക്കൻ ഫോർവേഡ് സൗഫിയാൻ റഹിമിയുടെ ആദ്യ പകുതി ഗോൾ മതിയായിരുന്നു ഒരു തവണ ചാമ്പ്യന്മാരയ അൽ -അൽ-ഐന് വിജയം സ്വന്തമാക്കാൻ.

അടുത്ത തിങ്കളാഴ്ച റിയാദിൽ റിട്ടേൺ ലെഗ് നടക്കും.അൽ-ഷബാബിനെതിരായ മുൻ മത്സരത്തിനിടെ കുറ്റകരമായ ആംഗ്യം കാണിച്ചതിന് ശിക്ഷയായി റൊണാൾഡോക്ക് സൗദി പ്രൊ ലീഗിലെ ഒരു മത്സരം നഷ്ടമായിരുന്നു. റൊണാൾഡോയുടെ ദീർഘകാല ഫുട്ബോൾ എതിരാളിയായ ലയണൽ മെസ്സിയുടെ പേര് പറഞ്ഞാണ് അൽ ശബാബ് ആരാധകർ റൊണാൾഡോയെ പ്രകോപിച്ചത്.അൽ-ഐനിൻ്റെ ആരാധകരും അതുതന്നെ ചെയ്‌തെങ്കിലും ആറാം മിനിറ്റിൽ റൊണാൾഡോ ഒരു ഓവർഹെഡ് കിക്കിലൂടെ അടുത്തെത്തിയപ്പോൾ അവർ നിശബ്ദരായി.

റൊണാൾഡോയുടെ ക്ലോസ് റേഞ്ചിൽ നിന്നുള്ള മറ്റൊരു ഷോട്ട് അൽ-ഐൻ ഗോൾകീപ്പർ ഖാലിദ് ഈസ രക്ഷപ്പെടുത്തി.മുൻ അർജൻ്റീന സ്ട്രൈക്കർ ഹെർണാൻ ക്രെസ്‌പോ പരിശീലിപ്പിച്ച അൽ-ഐൻ രണ്ടു ഗോളുകൾ കൂടി നേടിയെങ്കിലും ഓഫ്‌സൈഡായത് കൊണ്ട് അനുവദിച്ചില്ല.അക്രമാസക്തമായ പെരുമാറ്റത്തിന് സ്റ്റോപ്പേജ് ടൈമിൽ അയ്മെറിക് ലാപോർട്ടിനെ അൽ നാസറിന് നഷ്ടപ്പെടുകയും ചെയ്തു.

മുൻ മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർക്ക് രണ്ടാം പാദം നഷ്ടമാകും. ക്വാർട്ടറിൽ ജയിക്കുന്ന ടീമിന് സെമിന് എതിരാളികളായി സൗദി ക്ലബ്ബാണ് വരുന്നത്.അൽ-ഇത്തിഹാദും അൽ-ഹിലാലും തമ്മിലുള്ള മത്സരത്തിലെ വിജയിയെ നേരിടും.

Rate this post