“തോൽവിയോടെ എഎഫ് സി കപ്പിൽ നിന്നും ഗോകുലം കേരളം പുറത്ത്”

മലയാളികളുടെ അഭിമാന ക്ലബായ ഗോകുലം കേരള എഎഫ്സി കപ്പിൽ നിന്നും പുറത്ത്. ഇന്ന് വിജയം അനിവാര്യമായ മത്സരത്തിൽ ബംഗ്ലാദേശ് ക്ലബ് ബഷുന്ധര കിംഗ്സിനോട് ഗോകുലം പരാജയപെട്ടു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബംഗ്ലാ ടീമിന്റെ വിജയം.

ആദ്യ മത്സരത്തിൽ മോഹൻ ബഗാനെതിരെ തകർപ്പൻ ജയത്തോടെ തുടങ്ങിയ ഗോകുലം രണ്ടാമത്തെ ഡമത്സരത്തിൽ മാൽദ്വീവ്സ് ക്ലബ് മാസിയയോട് പരാജയപെട്ടു.ആദ്യ മത്സരത്തിൽ മികച്ച വിജയം നേടിയിട്ടും ഗ്രൂപ് ഘട്ടം കടക്കാൻ സാധികാത്തത് ഐ ലീഗ് ചാമ്പ്യന്മാർക്ക് വലിയ നിരാശ നൽകും എന്നുറപ്പാണ്.

ബസുന്ധര കിങ്സിനെതിരെ പ്രതിരോധത്തിൽ ആയ ഗോകുലം 36ആം മിനുട്ടിൽ ആദ്യ ഗോൾ വഴങ്ങി. റൊബീനോ ആണ് ഒരു കേർലറിലൂടെ രക്ഷിത് ദാഗറിനെ വീഴ്ത്തി ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ അനിസെ ഗോകുലം ടീമിൽ മാറ്റങ്ങൾ വരുത്തി എങ്കിലും കളി മാറിയില്ല.54ആം മിനുട്ടിൽ മരോങിലൂടെ ബഷുന്ധര രണ്ടാം ഗോൾ നേടി. ബഷുന്ധര രണ്ട് ഗോളിന് മുന്നിൽ. 75ആം മിനുട്ടിൽ ഫ്ലച്ചറിലൂടെ ഒരു ഗോൾ വന്നത് ഗോകുലത്തിന് പ്രതീക്ഷ നൽകി. പക്ഷെ പരാജയം ഒഴിവായില്ല.

ഇന്ന് നടക്കുനാണ് മറ്റൊരു ഗ്രൂപ്പ് മത്സരത്തിൽ എടി കെ മോഹന ബഗാൻ മാസിയയെ നേരിടും. മത്സരത്തിൽ വിജയിച്ചാൽ ബഗാന് നോക്ക്ഔട്ട് റൗണ്ടിലേക്ക് യോഗ്യതെ നേടാനായി സാധിക്കും. കഴിഞ്ഞ മത്സരത്തിൽ ബഷുന്ധര കിംഗ്സിനെതിരെ അവർ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.

Rate this post