❝ഹോങ്കോങ്ങിനെ നാല് ഗോളിന് തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ ഏഷ്യൻ കപ്പിലേക്ക്❞ |Indian Football

2023 ലെ ഏഷ്യൻ കപ്പിൽ സ്ഥാനമുറപ്പിച്ച ഇന്ത്യക്ക് അവസാന മത്സരത്തിൽ തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്ക് ഇന്ത്യ ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി. സുനിൽ ഛേത്രി ,അൻവർ അലി, മൻവീർ സിംഗ്, ഇഷാൻ പണ്ഡിറ്റ എന്നിവരാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്.

അഫ്ഗാന് എതിരായ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ടീമിനെ ഇറക്കിയത്. മലയാളി താരം സഹലും ബെംഗളൂരു താരം ഉദാന്തയും ആദ്യ ഇലവനിൽ എത്തി. ലിസ്റ്റണും മൻവീറും പുറത്തേക്ക് പോയി. മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ഇന്ത്യ മുന്നിലെത്തി.ടക്കത്തിൽ തന്നെ ലഭിച്ച സെറ്റ് പീസ് ഇന്ത്യ മുതലെടുക്കുക ആയിരുന്നു. പെനാൾട്ടി ബോക്സിലെ കൂട്ടപൊരിച്ചലിന് അവസാനം ആയിരുന്നു അൻവർ അലിയുടെ ഗോൾ പിറന്നത്.

27 ആം മിനുട്ടിൽ സഹലിന്റെ മികച്ചൊരു ഷോട്ട് ഹോങ്കോങ് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. ആദ്യ പകുതിയുടെ അവസാനം സുനിൽ ഛേത്രിയിലൂടെ ഇന്ത്യ രണ്ടാമത്തെ ഗോളും നേടി.ഈ ഗോളോടെ ഛേത്രി അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ 84 ഗോളുമായി പുസ്കസിന് ഒപ്പം എത്തി. ആദ്യ പകുതിയിൽ ഇടതു വിങ്ങിൽ ആഷിക്ക് മികച്ച ക്രോസ്സുകളുമായിമികച്ച പ്രകടനം പുറത്തെടുത്തു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ മടക്കാൻ ഹോങ്കോങിന് അവസരം ലഭിച്ചെങ്കിലും ഗുർപ്രീതിന്റെ സേവ് ഇന്ത്യയുടെ രക്ഷക്കെത്തി. 73 ആം മിനുട്ടിൽ വീണ്ടും ഹോങ്കോങിന് വീണ്ടും ഒരു ഗോൾ അവസരം ലഭിച്ചങ്കിലും ഗുർപ്രീത് വീണ്ടും രക്ഷക്കെത്തി.80 ആം മിനുട്ടിൽ ആഷിക്കിന്റെ ക്രോസിൽ നിന്നും മൻവീറിന് മികച്ച ഗോൾ അവസരം ലഭിച്ചു.ആ അവസരം ഇന്ത്യ നഷ്ടപ്പെടുത്തുകയും ചെയ്തു.85 ആം മിനുട്ടിൽ ബ്രാൻഡൻ ഫെർണാണ്ടസ് കൊടുത്ത ക്രോസിൽ നിന്നും മൻവീർ ഇന്ത്യയുടെ മൂന്നമത്തെ ഗോൾ നേടി.ഇഞ്ചുറി ടൈമിൽ ഇഷാൻ പണ്ഡിറ്റ ഇന്ത്യയുടെ നാലാം ഗോൾ നേടി.

Rate this post