AFCON 2021 : “ഗാംബിയയെ കീഴടക്കി കാമറൂൺ സെമിയിൽ , ടുണിഷ്യയെ വീഴ്ത്തി ബുർക്കിനോ ഫാസോയും “

ഗാംബിയയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകർത്ത് മുൻ ചാമ്പ്യൻമാരും ആതിഥേയരുമായ കാമറൂൺ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിന്റെ സെമിയിൽ. രണ്ടാം പകുതിയിൽ ഒളിമ്പിക് ലിയോൺ ഫോർവേഡ് കാൾ ടോക്കൊ എകാമ്പി നേടിയ ഇരട്ടഗോളുകളാണ് കാമറൂണിന് വിജയം നേടിക്കൊടുത്തത് .നാഷൺസ് കപ്പിനിടയിൽ സ്റ്റേഡിയത്തിൽ ഉണ്ടായ തിക്കുംതിരക്കിലും പെട്ട് ഫുട്ബോൾ ആരാധകർ മരണപ്പെട്ടതിനു ശേഷമുള്ള കാമറൂണിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് എകാംബി രണ്ട് ഗോളുകൾ നേടിയത്. 50, 57 മിനുറ്റുകളിൽ ആയിരുന്ന്യ് ഗോളുകൾ.മത്സരത്തിൽ ഉടനീളം ആതിഥേയർ തന്നെയാണ് ആധിപത്യം പുലർത്തിയത്. ഗാംബിയക്ക് അവരുടെ ആദ്യ നാഷൺസ് കപ്പ് സെമി ഫൈനലിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. ഈജിപ്തോ മൊറോക്കോയോ ആകും സെമിയിൽ കാമറൂന്റെ എതിരാളികൾ. ആറാം ആഫ്രിക്കൻ നാഷൺസ് കപ്പ് കിരീടമാണ് കാമറൂൺ ലക്ഷ്യമിടുന്നത്.

റൗംഡെ അദ്ജിയ സ്റ്റേഡിയത്തിൽ നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പ് ക്വാർട്ടർ ഫൈനലിൽ ടുണീഷ്യയ്‌ക്കെതിരെ ബുർക്കിന ഫാസോ 1-0 ന് നു വിജയം നേടി സെമി ബിർത്ത ഉറപ്പിച്ചു.കൗമാരക്കാരനായ ഡാംഗോ ഔട്ടാരയുടെ ഗോളിലാണ് ബ്രൂർക്കിനോ ഫാസോ വിജയം നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് 19 കാരൻ ഗോൾ നേടിയത്.കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പിന്റെ കഴിഞ്ഞ അഞ്ച് എഡിഷനുകളിൽ ഇത് മൂന്നാം തവണയാണ് ബുർക്കിന ഫാസോ സെമിയിലെത്തുന്നത്.

ഞായറാഴ്ച സെനഗലിനും ഇക്വറ്റോറിയൽ ഗിനിയയ്ക്കും ഇടയിൽ യൗണ്ടെയിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിലെ വിജയികളുമായി അവർ സെമിയിൽ നേരിടും.82-ാം മിനിറ്റിൽ ടുണീഷ്യയുടെ പകരക്കാരനായ അലി മാലൂളിനെ കൈമുട്ട് കൊണ്ട് മുഖത്ത് പിടിച്ച് ഏരിയൽ ചലഞ്ചിന് ഔട്ടാരയ്ക്ക് ചുസ്വാപ്പ് കാർഡ് ലഭിച്ചു. ഇതോടെ താരത്തിന് സെമി നഷ്ടമാവും.

Rate this post