തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് ശേഷം ബ്രസീലിനെ പരിഹസിച്ച് ആഫ്രിക്കൻ കോൺഫെഡറേഷൻ |Brazil

ഫ്രണ്ട്ലി മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവിയാണ് അഞ്ചു തവണ വേൾഡ് കപ്പ് നേടിയ ബ്രസീൽ ഏറ്റുവാങ്ങിയത്.രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് സെനഗല്‍ കാനറികളെ തകര്‍ത്തുവിട്ടത്. സാദിയോ മാനെ ഇരട്ട ഗോളുകളുമായി തിളങ്ങി.കളിതുടങ്ങി 11-ാം മിനിറ്റില്‍ തന്നെ ലൂക്കാസ് പക്വേറ്റയിലൂടെ ബ്രസീലാണ് ലീഡെടുത്തത്.

എന്നാല്‍ 22-ാം മിനിറ്റില്‍ ഹബിബ് ഡിയാല്ലോയിലൂടെ സെനഗല്‍ ഒപ്പമെത്തി.പിന്നാലെ രണ്ടാം പകുതിയില്‍ 52-ാം മിനിറ്റില്‍ വീണ സെല്‍ഫ് ഗോളില്‍ സെനഗല്‍ മുന്നിലെത്തി. ബ്രസീല്‍ താരം മാര്‍ക്വിന്യോസിന്റേതായിരുന്നു സെല്‍ഫ് ഗോള്‍. 55-ാം മിനിറ്റില്‍ സാദിയോ മാനെ സ്‌കോര്‍ ചെയ്തതോടെ ബ്രസീല്‍ ഞെട്ടി.58-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിന് പ്രായശ്ചിത്തം ചെയ്ത മാര്‍ക്വിന്യോസ് ബ്രസീലിനായി ഗോള്‍ മടക്കിയെങ്കിലും ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച മാനെ സെനഗലിന്റെ ജയം ഉറപ്പാക്കി.

സെനഗലിനോട് തോറ്റതിന് ശേഷം കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ (CAF) ബ്രസീലിനെ പരിഹസിചിരിക്കുകയാണ്.കാമറൂൺ, മൊറോക്കോ, സെനഗൽ എന്നിവയുടെ ദേശീയ ടീമുകൾക്ക് പൊതുവായുള്ളത് എന്താണെന്ന ചോദ്യവുമായുള്ള ഒരു പോസ്റ്റ് CAF സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.അവരെല്ലാം കഴിഞ്ഞ മത്സരങ്ങളിൽ ബ്രസീലിയൻ ടീമിനെ തോൽപിച്ചിട്ടുണ്ട്.2022ൽ ഖത്തറിൽ നടന്ന ലോകകപ്പിലായിരുന്നു ഈ പരമ്പരയിലെ ആദ്യ തോൽവി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കാമറൂൺ ബ്രസീലിനെ അത്ഭുതപ്പെടുത്തി.വിൻസെന്റ് അബൂബക്കറിന്റെ ഇൻജുറി ടൈം ഗോളിലായിരുന്നു കാമറൂണിന്റെ ജയം.

ഈ വർഷം മാർച്ച് 25ന് നടന്ന സൗഹൃദ മത്സരത്തിലായിരുന്നു രണ്ടാമത്തെ തിരിച്ചടി. ടാംഗിയറിൽ നടന്ന മത്സരത്തിൽ 2-1 നായിരുന്നു മൊറോക്കോ വിജയം നേടിയത്.മത്സരത്തിൽ സോഫിയാൻ ബൗഫലിന്റെയും അബ്ദുൽഹമിദ് സാബിരിയുടെയും ഗോളിൽ ആയിരുന്നു അറ്റ്‌ലസ് ലയൺസ് വിജയം നേടിയത്. കാസെമിറോയാണ് ആ മത്സരത്തിൽ ബ്രസീലിനായി ഗോൾ നേടിയത്. ബ്രസീലിന്റെ ദൗർബല്യങ്ങൾ മുതലാക്കിയാണ് അറ്റ്‌ലസ് ലയൺസ് വിജയം നേടിയത്.ഒടുവിൽ ലിസ്ബണിൽ സെനഗലിനെതിരെ മൂന്നാം തോൽവി ഏറ്റുവാങ്ങി.

തുടർച്ചയായ ഈ മൂന്ന് തോൽവികളും ബ്രസീൽ ടീമിനുള്ളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ലോക ഫുട്‌ബോളിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിട്ടാണ് ബ്രസീലിനെ കണക്കാക്കപ്പെടുന്നത്.വളർന്നുവരുന്ന ആഫ്രിക്കൻ ടീമുകൾ ബ്രസീലിന്റെ ദൗര്ബല്യത്തെ നന്നായി ഉപയോഗിക്കുന്നുണ്ട്. ഈ ഫലങ്ങൾ ആഫ്രിക്കൻ ഫുട്ബോളിന്റെ പരിണാമത്തെ എടുത്തുകാണിക്കുന്നുണ്ട്.

5/5 - (1 vote)