13 വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസിന്റെ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി ഇന്ത്യ
ഏഷ്യൻ ഗെയിംസിൽ സിയോഷാൻ സ്‌പോർട്‌സ് സെന്റർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മ്യാൻമറിനോട് സമനില വഴങ്ങിയെങ്കിലും 16-ാം റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ഇന്ത്യ.
ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്.13 വർഷത്തിന് ശേഷമാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിന്റെ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. 23 ആം മിനുട്ടിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ ഇന്ത്യയെ മുന്നിലെത്തിച്ചു.
74-ാം മിനിറ്റിൽ ക്യാവ് ഹ്ത്വുവയ്‌ക്ക് മ്യാന്മറിന് സമനില നേടിക്കൊടുത്തു.മൂന്ന് കളികളിൽ നാല് പോയിന്റ് നേടിയാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിന്റെ അവസാന പതിനാറിൽ കടന്നത്. ഇന്ത്യ അടുത്ത റൗണ്ടിൽ സൗദി അറേബ്യയെ നേരിടും
India to take on Saudi Arabia in the Round of 16!#IndianFootball #BackTheBlue #AsianGames #BlueTigers pic.twitter.com/OjgWJOAGqR
— Khel Now (@KhelNow) September 24, 2023