836 ദിവസങ്ങൾക്ക് ശേഷം ലാ ലീഗയിൽ ഒന്നാം സ്ഥാനത്തേക്കെത്തിയ ബാഴ്സലോണ|FC Barcelona

രണ്ട് വർഷവും മൂന്ന് മാസവും 13 ദിവസത്തിന് ശേഷം ബാഴ്സലോണ ആരാധകർ അഭിമാനത്തോടെ പറയുകയാണ് ഞങ്ങൾ ഒന്നാം സ്ഥാനത്താണെന്ന്.കറ്റാലൻ ടീം ഏകദേശം രണ്ടര വർഷത്തിന് ശേഷം ലാലിഗ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. റയൽ മാഡ്രിഡുമായി 19 പോയിന്റുമായി സമനിലയിലായി, എന്നാൽ മികച്ച ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ പോയിന്റ് ടേബിളിൽ മുന്നിലെത്തി.

ഇന്നലെ നടന്ന മത്സരത്തിൽ ഒസാസുനയോട് റയൽ സമനില വഴങ്ങിയതാണ് ബാഴ്സക്ക് ഗുണമായി മാറിയത്. ബാഴ്സലോണക്ക് + 18 ഗോൾ വ്യത്യസ്തവും റയൽ മാഡ്രിഡിന് +11 മാണുളളത്. ബാഴ്‌സലോണ അവസാനമായി ക്വിക്ക് സെറ്റിയന്റെ കീഴിലായിരുന്നു ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നത്.2019/20 സീസണിലെ മാച്ച് ഡേ 29 ലാണ് അത് സംഭവിച്ചത്.ലെഗാനെസിനെ 2-0ന് തോൽപ്പിച്ച് കറ്റാലൻ ടീമിന് 64 പോയിന്റ് ലഭിച്ചപ്പോൾ റയൽ മാഡ്രിഡ് വലൻസിയയെ (3-0) തോൽപ്പിച്ച് 62 പോയിന്റ് നേടി ബാഴ്സക്ക് പിന്നിലായി. എണ്നൽ അടുത്ത ആഴ്‌ച സാഞ്ചസ് പിസ്‌ജുവാനിൽ ബാഴ്‌സലോണ സമനിലയിൽ (0-0) പിരിയുകയും അനൂറ്റയിൽ റയൽ മാഡ്രിഡ് ഒരു വിവാദ വിജയം (1-2) രേഖപ്പെടുത്തിയതോടെ ടേബിളിൽ ഒന്നാമതെത്തി.

റൊണാൾഡ് കോമാന്റെ കീഴിൽ, ബാഴ്‌സ ഒരിക്കലും ടേബിളിന്റെ നെറുകയിൽ എത്തിയിട്ടില്ല.മുൻ താരം സാവി ഹെർണാണ്ടസിന്റെ വരവ് ബാഴ്സയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായി.ഡച്ച് പരിശീലകന്റെ കീഴിൽ കറ്റാലൻ ക്ലബിന് കണ്ടെത്താൻ സാധിക്കാത്ത പലതും സാവിക്ക് കീഴിൽ നേടി.ഈ സീസണിലെ ആദ്യ ‘എൽ ക്ലാസിക്കോ’ ഇനി രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ഓനൻമ സ്ഥാനക്കാരായി എട്ടാനുളള പുറപ്പാടിലാണ് ബാഴ്സ.മാഡ്രിഡ് അടുത്ത വാരാന്ത്യത്തിൽ ഗെറ്റാഫെക്കെതിരെയും ബാഴ്‌സലോണ സെൽറ്റയെ ക്യാമ്പ് നൗവിൽ നേരിടുകയും ചെയ്യും. ലയണൽ മെസ്സി കാലഘട്ടത്തിനു ശേഷം മനോഹരമായി കളിക്കുന്ന ബാഴ്‌സയെ കാണാൻ സാധിച്ചത് സാവിയുടെ വരവിനു ശേഷമായിരുന്നു.

2021 നവംബറിൽ സാവി ബാഴ്സയുടെ പരിശീലകനായി ചുമതലയേറ്റപ്പോൾ പലരും നെറ്റിചുളിച്ചിരുന്നു.സാവി ഹെർണാണ്ടസ് തന്റെ ഭരണത്തിന്റെ ആദ്യ ഏതാനും ആഴ്‌ചകളിൽ മുൻഗാമിയായ റൊണാൾഡ് കോമാന്റെ കീഴിലുള്ള അസ്ഥിരമായ പ്രകടനങ്ങൾ തന്നെ തുടർന്നിരുന്നു. എന്നാൽ പതിയെ ആരധകരുടെ പ്രതീക്ഷകൾക്കൊത്തുയർന്ന സാവി ബാഴ്‌സയെ തുടർച്ചയായ വിജയങ്ങളിൽ എത്തിക്കുകയും ചെയ്തു. എന്നാൽ കൂമാനിൽ നിന്നും വ്യത്യസ്തമായി ആരാധകർ അദ്ദേഹത്തിന് പിന്തുണയും ശുഭാപ്തിവിശ്വാസവും നൽകി, കാരണം പെപ് ഗാർഡിയോളയുടെ പ്രത്യയശാസ്ത്രപരമായ പിൻഗാമിയാകാൻ അദ്ദേഹത്തിന് കഴിയുമെന്ന് പലരും വിശ്വസിച്ചു.

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ ഏതാണ്ട് അസാധ്യമായ കാര്യങ്ങളാണ് നടന്നത്. ലെവൻഡോസ്‌കിയടക്കം നിരവധി സൂപ്പർ താരങ്ങളെയാണ് ബാഴ്സ ടീമിലെത്തിച്ചത്. ഈ ശീഇസണിൽ ലാ ലീഗ കിരീട പോരാട്ടത്തിൽ റയൽ മാഡ്രിഡിന് വലിയ വെല്ലുവിളി സൃഷിടിക്കാൻ കെൽപ്പുള്ള ടീമായി അവർ വളരുകയും ചെയ്തു.

Rate this post